മലയാളം പഴയ ലിപിയിലേക്ക്...! എഴുത്തിന് ഒരുരീതി, അച്ചടിക്ക് മറ്റൊരുരീതി എന്നതിൽ മാറ്റം, ഏകീകൃത ലിപി ഉപയോഗിക്കണമെന്ന് ശുപാര്‍ശ....പാഠപുസ്തകങ്ങള്‍ അച്ചടിച്ച് കഴിഞ്ഞതിനാല്‍ പരിഷ്‌കരിച്ച ലിപി ഈ വര്‍ഷമുണ്ടാവില്ല...!!

മലയാളം പഴയ ലിപിയിലേക്ക് മാറാനുള്ള വിദഗ്ധസമിതിയുടെ നിര്‍ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതി അംഗീകാരം നൽകി. പഴയ ലിപിയിലേക്ക് ഭാഗികമായി മാറാനുള്ള വിദഗ്ധസമിതിയുടെ നിര്‍ദേശം. സമിതി നിര്‍ദേശിച്ച ഏകീകൃത ലിപിവിന്യാസവും ശൈലീപുസ്തകവും ഔദ്യോഗിക ഭാഷ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതി അംഗീകരിക്കുകയായിരുന്നു.
എഴുതുന്നതിന് ഒരുരീതി, അച്ചടിക്ക് മറ്റൊരുരീതി എന്നതുമാറ്റി എല്ലാവരും ഇപ്പോള്‍ അംഗീകരിച്ച ഏകീകൃത ലിപി ഉപയോഗിക്കണമെന്നാണ് ശുപാര്‍ശ. വാക്കുകള്‍ക്ക് അകലമിടുന്നതിലും ചന്ദ്രക്കല ഉപയോഗിക്കുന്നതിലും ചിഹ്നങ്ങള്‍ പ്രയോഗിക്കുന്നതിലും അക്ഷരങ്ങള്‍ ഇരട്ടിക്കുന്നതിലും എല്ലാം ഏകീകൃതരീതി നിര്‍ദേശിച്ചിട്ടുണ്ട്. ലിപിപരിഷ്‌കരണം യാഥാര്‍ഥ്യമാക്കാന്‍ ഫോണ്ട് പരിഷ്‌കരിക്കണം.
അത് കംപ്യൂട്ടറില്‍ ചേര്‍ക്കുകയും വേണം. ഇത് സര്‍ക്കാര്‍ തലത്തില്‍ത്തന്നെ ചെയ്യാനാണ് ഇപ്പോഴത്തെ ധാരണ. ഇതിനുള്ള തുടര്‍നടപടികളെടുക്കാന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയെ യോഗം ചുമതലപ്പെടുത്തി. മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഉന്നതതലസമിതിയിലെ അനൗദ്യോഗിക അംഗങ്ങളായ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, സുനില്‍ പി. ഇളയിടം, പ്രൊഫ. എ.ജി. ഒലീന എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നേരത്തെ 1971-ലാണ് ലിപി പരിഷ്‌കരിച്ചത്. പുതിയ ലിപി എന്നാണ് അത് അറിയപ്പെട്ടത്. അതുവരെ ഉ, ഊ, ഋ, ര്/റ് എന്നിവയുടെ ചിഹ്നങ്ങള്‍ അക്ഷരങ്ങളോടുചേര്‍ത്താണ് ഉപയോഗിച്ചിരുന്നത്. പുതിയ ലിപിയില്‍ ചിഹ്നങ്ങള്‍ വേര്‍പെടുത്തി ഉപയോഗിച്ചു.
ഇതില്‍ ഉ, ഊ എന്നിവയുടെ ചിഹ്നങ്ങള്‍മാത്രം വേര്‍പെടുത്തി ഉപയോഗിക്കാനും മറ്റുള്ളവ അച്ചടിക്കും എഴുത്തിനും പഴയ ലിപിയിലേതുപോലെ അക്ഷരങ്ങളോട് ചേര്‍ത്ത് ഉപയോഗിക്കാനുമാണ് വിദഗ്ധസമിതി നിര്‍ദേശിച്ചത്. ഇതാണ് ഇപ്പോൾ അംഗീകരിച്ചത്. അതേസമയം, ഈ അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങള്‍ അച്ചടിച്ചുകഴിഞ്ഞതിനാല്‍ പരിഷ്‌കരിച്ച ലിപി ഉണ്ടാകില്ല. പാഠപുസ്തകങ്ങളില്‍ മലയാളം അക്ഷരമാല ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധസമിതി നിര്‍ദേശിച്ചെങ്കിലും അച്ചടി കഴിഞ്ഞതിനാല്‍ അതും അടുത്തവര്‍ഷമേ സാധിക്കൂ.
https://www.facebook.com/Malayalivartha
























