Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ചികിത്സയേക്കാള്‍ പ്രധാനമാണ് രോഗപ്രതിരോധം; പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതിന് ഈ മൊബൈല്‍ ലാബുകളെ കൃത്യമായി മോണിറ്ററിംഗ് ചെയ്യും; ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് അറിയിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടികള്‍ ഉദ്ഘാടനം നിര്‍വഹിച്ചു

12 APRIL 2022 05:08 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് പ്രധാന കാര്യമാണ്. പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കി സുരക്ഷിതമായ ഭക്ഷണമാണ് ലക്ഷ്യമിടുന്നത്. അതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് എഫ്.എസ്.എസ്.എ.ഐ.യുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്കുള്ള മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയത്.

ഇതോടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സജ്ജമായ 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളുടെ പ്രവര്‍ത്തനോദ്ഘാടനവും ഫ്‌ളാഗോഫും തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതിന് ഈ മൊബൈല്‍ ലാബുകളെ കൃത്യമായി മോണിറ്ററിംഗ് ചെയ്യും. ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ജിപിഎസ് മുഖേന ഈ മൊബൈല്‍ ലാബുകളെ നിരീക്ഷിക്കുന്നതാണ്. അതത് ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെ കൂടി ചുമതലയേല്‍പ്പിക്കും. പരിശോധന, അവബോധം, പരിശീലനം എന്നിവയാണ് മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുകളിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ ഒമ്പതര മുതല്‍ വൈകുന്നേരം അഞ്ചര വരെയായിരിക്കും ഈ ലാബുകള്‍ പ്രവര്‍ത്തിക്കുക.

എന്തെല്ലാം പരിശോധനകള്‍ നടത്താനാകും എത്ര സമയം കൊണ്ട് പരിശോധനാഫലം ലഭിക്കും എന്നിവ സംബന്ധിച്ച ബോര്‍ഡ് സ്ഥാപിക്കും. പൊതുജനങ്ങള്‍ കൂടുതല്‍ ഒത്തുചേരുന്ന പൊതു മാര്‍ക്കറ്റുകള്‍, റസിഡന്‍ഷല്‍ ഏരിയകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൊബൈല്‍ ലാബ് എത്തുന്ന സമയം മുന്‍കൂട്ടി അറിയിക്കുന്നതാണ്.

അവിടത്തെ ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനോടൊപ്പം അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഭക്ഷ്യ ഉത്പാദകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവര്‍ക്ക് പരിശീലനവും നല്‍കും. വീട്ടില്‍ മായം കണ്ടെത്താന്‍ കഴിയുന്ന മാജിക് കിറ്റുകളുടെ സഹായത്തോടെയാണ് പരിശീലനം. മായം കലരാത്ത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ചികിത്സയേക്കാള്‍ പ്രധാനമാണ് രോഗപ്രതിരോധം. ഭക്ഷണമാണ് ആരോഗ്യത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഭക്ഷണത്തിന് പങ്കുണ്ട്. കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി എത്രയുണ്ടെന്ന് എല്ലാവരും കണ്ടതാണ്. ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കേരളം ഒന്നാമതാണ്. വര്‍ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ എല്ലാവരും ശ്രദ്ധിക്കണം.

വ്യക്തി എന്ന നിലയില്‍ അവരവര്‍ തന്നെ ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാലേ ജീവിതശൈലീ രോഗങ്ങളെ കുറച്ച് കൊണ്ടുവരാന്‍ സാധിക്കൂവെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ്, എഫ്.എസ്.എസ്.എ.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജസ്റ്റോ ജോര്‍ജ്, കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (3 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (4 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (5 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends