Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

കണ്ണൂരില്‍ നിന്നും നേരെ... പി.ടി.തോമസിന്റെ മരണം മൂലം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഭാര്യ ഉമ തോമസിനെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം; കണ്ണൂര്‍ നീക്കത്തിലൂടെ ഞെട്ടിച്ച കെവി തോമസും ഒരു കളി കളിക്കാന്‍ രംഗത്ത്

13 APRIL 2022 09:07 AM IST
മലയാളി വാര്‍ത്ത

കണ്ണൂരില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച കോണ്‍ഗ്രസ് നേതാവ് കെവി തോമസ് തൃക്കാക്കരയിലും ഞെട്ടിക്കുമോയെന്നാണ് പലരും ചോദിക്കുന്നത്. ചോദ്യം സത്യമാകാനാണ് സാധ്യത. അടുത്ത മാസം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകള്‍ക്കിടെ തൃക്കാക്കര സജീവ വിഷയമാകുകയാണ്.

പിടി തോമസിന്റെ സഹതാപ തരംഗത്തിലൂടെ മണ്ഡലം നിലനിര്‍ത്താന്‍ ഭാര്യ ഉമ തോമസിനെ നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. ഉമയുടെതല്ലാതെ മറ്റു പേരുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മനസിലില്ല. ഉമയെ തൃക്കാക്കരയില്‍ മത്സരിപ്പിക്കുന്ന കാര്യത്തില്‍ കെപിസിസി നേതൃത്വത്തിന് ഏകമനസാണ്. കെ.സുധാകരന്‍, വി.ഡി.സതീശന്‍, കെ.സി.വേണുഗോപാല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഉമയെ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.



തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വന്നതോടെ സീറ്റിന് വേണ്ടി വലിയ പിടിവലിയാണ് കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്. ഉമ സ്ഥാനാര്‍ഥിയായാല്‍ സീറ്റിനു വേണ്ടിയുള്ള പിടിവലി ഇല്ലാതാകുമെന്നതു കോണ്‍ഗ്രസിന് അനുകൂലഘടകമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മൂന്നു മണിക്കൂറിനകം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയും ഉമയെ മനസില്‍ കണ്ടാണ്.

അതേസമയം മറ്റ് പലരും സ്ഥാനാര്‍ത്ഥികളാകാന്‍ ചരടുവലികള്‍ നടത്തുന്നുണ്ട്. ആര് ആരായിരിക്കും സിപിഎം സ്ഥാനാര്‍ഥി എന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കടുത്ത നടപടികളുണ്ടായ മണ്ഡലത്തില്‍ സംസ്ഥാന നേതൃത്വം നേരിട്ടാകും കാര്യങ്ങള്‍ നിയന്ത്രിക്കുക. പൊതുസ്വതന്ത്രന് പകരം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനും ആലോചനകളുണ്ട്.ജില്ലയിലെ യുവനേതാക്കളുടെ പേരും പരിഗണിക്കപ്പെടുന്നു.



തൃക്കാക്കരയില്‍ കെ.വി.തോമസ് മത്സരിക്കുമോയെന്നത് ചോദ്യ ചിഹ്നമാണ്. കോണ്‍ഗ്രസില്‍ നിന്ന് അച്ചടക്ക നടപടി നേരിട്ട് കെ.വി. തോമസ് പുറത്തുവരുന്നതും കാത്തിരിക്കുകയാണ് സിപിഎം. സഭയുടെ പൂര്‍ണ പിന്തുണ കിട്ടുമെന്നാണ് അനുകൂല ഘടകം. മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലെങ്കിലും, ത്രികോണ മത്സരമെന്ന സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രഖ്യാപനത്തോടെ ബിജെപിയും കളം കൊഴുപ്പിക്കുന്നുണ്ട്.

അതേസമയം കെ.വി.തോമസിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് പി.സി. ചാക്കോ രംഗത്തെത്തി. കെ.വി.തോമസിനെ പോലുള്ളവര്‍ക്ക് വരാന്‍ പറ്റുന്ന പാര്‍ട്ടിയാണിത്. കോണ്‍ഗ്രസ് പാരമ്പര്യമുണ്ട് എന്‍സിപിക്ക്. കെ.വി.തോമസിനെതിരെ നടപടിയെടുത്തത് കോണ്‍ഗ്രസിന്റെ ചരിത്രത്തിനുതന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം തിരുത്തേണ്ട ഹൈക്കമാന്‍ഡ് എല്ലാം അംഗീകരിക്കുന്നു. ഇത് നിര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ചെയ്ത നല്ല കാര്യങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രശംസിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകരെ വിശേഷിപ്പിക്കാന്‍ പറ്റുന്ന മനോഹരമായ പദമാണ് സഖാവ്. കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയാണ് എന്‍സിപി. തോമസിനെ പോലുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്‍സിപിയിലേക്ക് വരാമെന്നും ചാക്കോ പറഞ്ഞു.



അതേസമയം, ഹൈക്കമാന്‍ഡ് വിലക്കുണ്ടെന്ന് അറിയാതെയാണ് തോമസിനെ പിന്തുണച്ചതെന്നു മുതിര്‍ന്ന നേതാവ് പി.ജെ.കുര്യന്‍ വിശദീകരിച്ചു. അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ ആരും കടക്കാന്‍ പാടില്ല. ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ചത് ശരിയായില്ല. സമൂഹമാധ്യമ ആക്രമണം ഏറ്റവും കൂടുതല്‍ നേരിട്ട ആളാണ് താന്‍. സൈബര്‍ ആക്രമണത്തില്‍ നടപടി വേണമെന്നും കുര്യന്‍ ആവശ്യപ്പെട്ടു

അതേസമയം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി. തോമസിനെ ന്യായീകരിച്ച എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ പ്രസ്താവന വിവാദമാകുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്. എറണാകുളം ജില്ലയില്‍ ഒരാള്‍പോലും തോമസിനെ ന്യായീകരിക്കുന്നില്ലെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് കുന്നപ്പിള്ളി കെ.വി. തോമസിനെ പിന്തുണച്ച് രംഗത്തെത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (14 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (20 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (33 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (40 minutes ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (52 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (55 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (2 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (3 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends