Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടില്‍ നിന്ന് ഇറങ്ങിപ്പോ എന്ന് അച്ഛമ്മ അമ്മയോടു പറഞ്ഞു... സുവ്യയുടെ ആറുവയസുകാരന്‍ മകന്റെ വെളിപ്പെടുത്തല്‍

13 APRIL 2022 07:05 AM IST
മലയാളി വാര്‍ത്ത

കൊല്ലം കിഴക്കേ കല്ലടയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുവ്യയുടെ ആറുവയസുകാരന്‍ മകന്റെ മൊഴി പുറത്ത്. അച്ഛമ്മ നിരന്തരം അമ്മയെ വഴക്ക് പറഞ്ഞിരുന്നു എന്ന് സുവ്യയുടെ മകന്‍ പറയുന്നു. സംഭവത്തില്‍ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

വീട്ടില്‍ നിന്ന് ഇറങ്ങിപ്പോ എന്ന് പറഞ്ഞ് അച്ഛമ്മ നിരന്തരം അമ്മയുമായി വഴക്കുണ്ടാക്കുമായിരുന്നു എന്ന് സുവ്യയുടെ ആറുവയസുകാരന്‍ മകന്‍ വെളിപ്പെടുത്തി. ഭര്‍തൃമാതാവില്‍ നിന്നുളള മാനസിക പീഡനത്തിന്റെ തെളിവായി ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് അയച്ച ശേഷമാണ് സുവ്യയുടെ ആത്മഹത്യ.

എന്നാല്‍ ശബ്ദ സന്ദേശത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അജയകുമാറിനും അമ്മ വിജയമ്മയ്ക്കുമെതിരെ ഗാര്‍ഹിക പീഡന നിയമം ചുമത്താനാകുമോ എന്ന കാര്യത്തില്‍ പൊലീസിന് ആശയക്കുഴപ്പം ഉണ്ട് . ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചാല്‍ ഉടന്‍ തുടര്‍നടപടിയുണ്ടാകുമെന്ന് കിഴക്കേ കല്ലട പൊലീസ് അറിയിച്ചു. സുവ്യയുടെ സഹോദരന്‍ ഉള്‍പ്പെടെ പതിമൂന്ന് ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എഴുകോണ്‍ സ്വദേശിനി സുവ്യ ഞായറാഴ്ച രാവിലെയാണ് കിഴക്കേ കല്ലടയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചത്. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയ്ക്കും കുടുംബം പരാതി നല്‍കി.

ഭര്‍തൃമാതാവ് വിജയമ്മ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് ശബ്ദരേഖയില്‍ സുവ്യ വ്യക്തമാക്കുന്നു. 'ജീവിതം മടുത്തു. എനിക്കിനി ജീവിക്കാന്‍ വയ്യ. എന്നും ഇറങ്ങിപ്പോ, ഇറങ്ങിപ്പോ എന്നു പറയും. അയാള്‍ ഒരക്ഷരം മിണ്ടുന്നില്ല. ഞാന്‍ എത്ര തവണ ചോദിച്ചാലും മിണ്ടില്ല. അവര്‍ ഇറങ്ങിപ്പോ എന്നുപറയുമ്പോള്‍ ചിരിച്ചുകൊണ്ടിരിക്കുന്നതല്ലാതെ ഒന്നും പറയാന്‍ മനസില്ല. നമ്മള്‍ ഇവിടുത്തെ വെറും ഏഴാംകൂലി.രാവിലെ തൊട്ട് എന്നെ ചീത്തവിളിയാണ്.' സുവ്യ പറയുന്നു.

'എന്നോട് ക്ഷമിക്കണം. അച്ഛനോടും അമ്മയോടും ക്ഷമിക്കാന്‍ പറയണം. എനിക്ക് പറ്റാത്തതുകൊണ്ടാണ്. മോനെ നോക്കാന്‍ പറയണം. എനിക്കിനി അവിടെ നില്‍ക്കാന്‍ വയ്യ. കൊച്ചിനെ എന്റെ വീട്ടിലാക്കണം. എന്തു സംഭവിച്ചാലും ഇവിടെ നിര്‍ത്തരുത്. എനിക്ക് വയ്യ, മടുത്തു. സഹിക്കാന്‍ പറ്റുന്നതിന്റെയും പരമാവധിയാണിത്' പിതൃസഹോദരി സുജാതയ്ക്ക് വാട്‌സാപ്പില്‍ അയച്ചുകൊടുത്ത ശബ്ദസന്ദേശത്തില്‍ പറയുന്നു.

എഴുകോണിലെ വീട്ടില്‍ താമസിച്ച ശേഷം സുവ്യ ഭര്‍തൃവീട്ടില്‍ എത്തുമ്പോള്‍ അടിയും വഴക്കും പതിവായിരുന്നുവെന്ന് സുവ്യയുടെ സഹോദരന്‍ പറഞ്ഞു. ഭര്‍ത്താവ് മര്‍ദിച്ചിട്ട് കരഞ്ഞുകൊണ്ട് ചേച്ചി വിളിച്ചിട്ടുണ്ട്. ഭര്‍തൃവീട്ടില്‍ നിന്നും കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുകേട്ട് ഭര്‍തൃവീട്ടില്‍ നിന്നും സുവ്യയെ എഴുകോണിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് വീട്ടുകാരറിയാതെ സുവ്യയെ ഭര്‍ത്താവ് വിളിച്ചുകൊണ്ടു പോകുകയായിരുന്നു. അമ്മ പറയുന്നതു മാത്രമേ ഭര്‍ത്താവ് കേള്‍ക്കുകയുള്ളൂ. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ സുവ്യയോട് ഭര്‍തൃമാതാവ് ആവശ്യപ്പെടുന്നത് പതിവായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

പിഎസ്‌സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥി ആയിരുന്നു സുവ്യ. പല റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു. പഠിക്കാന്‍ പോലും ഭര്‍തൃമാതാവ് സമ്മതിച്ചിരുന്നില്ലെന്ന് സുവ്യ പരാതിപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends