ട്വിസ്റ്റോട് ട്വിസ്റ്റ്... ചെന്നൈയിലായിരുന്ന കാവ്യ ഇന്നലെ രാത്രി ആലുവയിലെ വീട്ടില്‍ എത്തിയെങ്കിലും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല; ഇന്ന് ദിലീപിന്റെ ബന്ധുക്കളെ കൂടി ചോദ്യം ചെയ്തിട്ട് കൃത്യമായ തെളിവുകളോടെ കാവ്യയിലേക്ക് നീങ്ങാന്‍ അന്വേഷണ സംഘം; ദിലീപിനെ അകത്താക്കാന്‍ ശക്തമായ നീക്കം

നടിയെ അക്രമിച്ച കേസില്‍ കാവ്യ മാധവനെ എപ്പോള്‍ ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നു. ഇന്ന് ചോദ്യം ചെയ്യാന്‍ സാധ്യത വളരെ കുറവാണ്. ചെന്നൈയിലായിരുന്ന കാവ്യ ഇന്നലെ രാത്രി ആലുവയിലെ വീട്ടില്‍ എത്തിയതായി അന്വേഷണ സംഘത്തെ അറിയിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് വീട്ടിലുണ്ടാകുമെന്നാണ് കാവ്യ അറിയിച്ചത്. എങ്കിലും കാവ്യയെ ധൃതിപിടിച്ച് ചോദ്യം ചെയ്യേണ്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ആലുവയിലെ വീട്ടില്‍വെച്ച് മൊഴി നല്‍കാമെന്നാണ് ഇന്നലെ വൈകുന്നേരവും കാവ്യയുടെ അഭിഭാഷകര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനോട് മൊഴി നല്‍കാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നെത്തേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കാവ്യയെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.
കാവ്യയെ വീട്ടില്‍ വച്ച് മൊഴിയെടുക്കണമോ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യണമോ എന്ന കാര്യത്തില്‍ ഏകദേശ തീരുമാനമായെങ്കിലും വീണ്ടും തര്‍ക്കം തുടരുന്നു. വീട്ടില്‍ പോയി മൊഴിയെടുക്കണോ സിആര്‍പിസി 41 പ്രകാരം നോട്ടീസ് നല്‍കി വിളിച്ചുവരുത്തണോയെന്ന കാര്യം ഇന്ന് രാവിലത്തെ യോഗത്തില്‍ അന്വേഷണ സംഘം തീരുമാനിക്കും.
ദിലീപിന്റെ ബന്ധുക്കളെക്കൂടി ചോദ്യം ചെയ്ത ശേഷം കാവ്യയെ ചോദ്യം ചെയ്താല്‍ മതിയെന്ന അഭിപ്രായം കൂടിയുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിനോടും സഹോദരി ഭര്‍ത്താവ് സുരാജിനോടും ഇന്നുച്ചയ്ക്ക് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാലിവര്‍ സ്ഥലത്തില്ലെന്ന മറുപടിയാണ് അഭിഭാഷകര്‍ നല്‍കിയിരിക്കുന്നത്. ഇവരെ ഫോണില്‍ കിട്ടാത്ത സാഹചര്യത്തില്‍ വീടിന് മുന്നില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
ദിലീപിന്റെ ബന്ധുക്കള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നാല്‍ കടുത്ത നടപടി സ്വീകരിക്കാനും നീക്കമുണ്ട്. ഇത് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പോലും സാധ്യതയുണ്ട്. അതിനാല്‍ തന്നെ ദിലീപിന്റെ അനുജന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവര്‍ ഇന്ന് ചോദ്യം ചെയ്യാന്‍ ഹാജരാകും. ഇന്ന് പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആലുവയിലെ വീട്ടില്‍ വെച്ച് കാവ്യയെ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചില്‍ ഒരു വിഭാഗം വാദിക്കുന്നത്. വീട്ടില്‍ വച്ച് വേണ്ട രീതിയില്‍ ചോദ്യം ചെയ്യാന്‍ പറ്റില്ല. അത് കാവ്യയ്ക്ക് അനുകൂലമായേ വരുള്ളൂ. അതിനാല്‍ തുടര്‍ നടപടികളുടെ കാര്യത്തില്‍ അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്.
അതേസമയം പദ്മസരോവരം വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്നാണ് കാവ്യ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ഇതോടൊപ്പം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതില്‍ ഹര്‍ജി നല്‍കി.
ജാമ്യത്തിലെ വ്യവസ്ഥകളാണ് ദിലീപിന് കുരുക്കാകുന്നത്. കേസിനെ സ്വാധീനിക്കാനോ അട്ടിമറിക്കാനോ യാതൊരു കാരണവശാലും ശ്രമിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു 2017ല്‍ ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കിയത്. ഇത് ലംഘിക്കപ്പെട്ടെന്ന് പ്രോസിക്യൂഷന് ബോധ്യപ്പെട്ടാല്‍ വിചാരണക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. വിസ്താരം അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെത്തന്നെ അപായപ്പെടുത്താനും ദിലീപിന്റെ ഭാഗത്ത് നിന്ന് കരുതിക്കൂട്ടിയുളള ഇടപെടല്‍ ഉണ്ടായി എന്ന് ആരോപിച്ചാണ് അന്വേഷണസംഘം ഇപ്പോള്‍ കൊച്ചിയിലെ വിചാരണക്കോടതിയെ സമീപിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിച്ചെന്നും വിസ്താരനടപടികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. ഇത് തെളിയിക്കാന്‍ ദിലീപ് പാടുപെടും. അങ്ങനെ വല്ലാത്തൊരു ട്വിസ്റ്റിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
"
https://www.facebook.com/Malayalivartha
























