കുട്ടിയുടെ കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുകള്‍.... പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൂന്നു വയസ്സുകാരന്റെ മരണം ശ്വാസം മുട്ടി, നൊന്തു പ്രസവിച്ച അമ്മ തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ചോദ്യം ചെയ്യലിനൊടുവില്‍ ആണ്‍സുഹൃത്തിനോടൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്ന് അമ്മയുടെ മൊഴി

കുട്ടിയുടെ കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുകള്‍.... പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൂന്നു വയസ്സുകാരന്റെ മരണം ശ്വാസം മുട്ടി, നൊന്തു പ്രസവിച്ച അമ്മ തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ചോദ്യം ചെയ്യലിനൊടുവില്‍ ആണ്‍സുഹൃത്തിനോടൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്ന് അമ്മയുടെ മൊഴി.
എലപ്പുള്ളിയില്‍ മൂന്ന് വയസ്സുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടില്‍ പുലര്‍ച്ചെ കൊല്ലപ്പെട്ടത്.
കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മാതാവായ ചുട്ടിപ്പാറ സ്വദേശി ആസിയയെ പൊലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
പിന്നാലെ കുട്ടിയുടെ മാതാവിനെയും ജ്യേഷ്ഠ സഹോദരിയെയും കസബ പൊലീസ് ചോദ്യം ചെയ്തതോ
െ ഇതിന് പിന്നില്‍ അമ്മ തന്നെ എന്ന് തെളിഞ്ഞു. ഉടന്‍ തന്നെ അമ്മയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുകളുണ്ട്. കൊലപാതകമാണെന്ന് സംശയിച്ചിരുന്നതായും കൂടുതല്‍ അന്വേഷണം വേണമെന്നും പിതൃസഹോദരന്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ഷമീര്‍ മുഹമ്മദ്- ആസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാനെ കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന് ജീവന്‍ നഷട്മായിരുന്നു. സ്വാഭാവിക മരണം ആണെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയിരുന്നത്. രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ പിന്നീട് കുഞ്ഞ് ഈന്തപ്പഴം വിഴുങ്ങിയതിനെ തുടര്‍ന്ന് ബോധം പോയതാണെന്നാണ് പൊലീസിനോട് മാറ്റി പറഞ്ഞത്. ഇതോടെ പാലക്കാട് കസബ പൊലീസിന് സംശയം തോന്നുകയും ആസിയയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു,
ഒപ്പം കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. വൈകുന്നേരത്തോടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതിന് പിന്നാലെയാണ് സംഭവം കൊലപാതകമാണെന്ന സംശയം പൊലീസിന് ഉറപ്പായത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസിയയെ പൊലീസ് വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുഞ്ഞിനെ താന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ആസിയ സമ്മതിച്ചു.
കുറെക്കാലമായി ആസിയയും ഭര്‍ത്താവും പിരിഞ്ഞുകഴിയുകയാണ്. കുഞ്ഞുമായി ബന്ധപ്പെട്ട് തര്‍ക്കവും നിലനിന്നിരുന്നു. ഇതിനിടെ ആസിയ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ കുഞ്ഞ് ഉണ്ടെന്ന കാര്യം ഈ ആണ്‍സുഹൃത്തിനോടു പറഞ്ഞിരുന്നില്ല.
എന്നാല്‍ ഇയാള്‍ കുഞ്ഞിന്റെ കാര്യം അറിയുകയും വിവാഹത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് കുഞ്ഞിനെ ഒഴിവാക്കാന്‍ ആസിയ തീരുമാനിച്ചതെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha
























