Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

എളമരവും കൈമലര്‍ത്തി... കെ.എസ്.ഇ.ബി. ചെയര്‍മാനെ പിരിച്ചുവിടാന്‍ വേണ്ടി സമരം നടത്തിയ അസോസിയേഷന് തന്ത്രങ്ങള്‍ പാളി; പരിഹരിക്കേണ്ടത് ചെയര്‍മാനാണ്, പരിഹരിച്ചില്ലെങ്കില്‍ മന്ത്രി ഇടപെടും എന്ന സി.ഐ.ടി.യു. നേതാവ് എളമരം കരീം കൂടി പറഞ്ഞതോടെ അവസാന പ്രതീക്ഷയും പോയി; ചര്‍ച്ചയ്ക്കു വഴങ്ങി അസോസിയേഷന്‍

13 APRIL 2022 09:38 AM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിലെ വിനു വി ജോണിനെ തൊഴിലാളികളുടെ ഗംഭീര മാര്‍ച്ച് നടത്തി മുട്ടുകുത്തിച്ച എംപിയും സി.ഐ.ടി.യു. നേതാവ് കൂടിയായ എളമരം കരീമിന് കെ എസ് ഇ ബി ചെയര്‍മാനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലുമായില്ല. പരാതിയുമായി ചെന്ന അസോസിയേഷന്‍ നേതാക്കന്‍മാര്‍ക്ക് പരിഹരിക്കേണ്ടത് ചെയര്‍മാനാണ്, പരിഹരിച്ചില്ലെങ്കില്‍ മന്ത്രി ഇടപെടുമെന്ന സാന്ത്വന വാക്കുകളാണ് നല്‍കിയത്.

എന്നാല്‍ വൈദ്യുതി മന്ത്രിയാകട്ടെ സമരത്തില്‍ മന്ത്രിയോ മുന്നണിയോ ഇടപെടില്ലെന്ന് വ്യക്തമാക്കി. ചെയര്‍മാന്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തും. പുതിയ കേന്ദ്ര നിയമപ്രകാരം സ്വകാര്യ സംരംഭകര്‍ക്കും ഈ ലൈനില്‍ക്കൂടി വിതരണം നടത്താം. ഇനി നിരക്ക് കൂട്ടി നിലനില്‍ക്കാനാവില്ല. പുറത്ത് നിരക്ക് കുറച്ചുകൊടുക്കാന്‍ ആളുണ്ടാവും. അത്തരം സാഹചര്യമാണ് പരിഗണിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

 



ഇതോടെ സമരം നിര്‍ത്തിയില്ലെങ്കില്‍ സസ്‌പെന്‍ഷനിലായ നേതാക്കളുടെ കാര്യം പോക്കെന്നായി. ബാക്കി ജീവനക്കാര്‍ക്കും മടുത്തു. ഇതോടെ എല്ലാം മാറി മറിഞ്ഞു. കെ എസ് ഇ ബി ചെയര്‍മാനെതിരായ ഓഫീസേഴ്‌സ് അസോസിയേഷന്റെ അനിശ്ചിതകാല സത്യഗ്രഹ സമരത്തില്‍ ഇന്ന് സമവായ ചര്‍ച്ച നടന്നേക്കും. ബോര്‍ഡ് തലത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. സസ്‌പെന്‍ഷന്‍ കുറ്റപത്രത്തില്‍ സംഘടന നേതാക്കളുടെ വിശദീകരണം പരിശോധിച്ച ശേശം തുടര്‍നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ബി അശോക് വ്യക്തമാക്കിയിട്ടുണ്ട്.

സംഘടനയുടെ ഭാഗമായുള്ള പ്രവര്‍ത്തനം മാത്രമേ നടത്തിയിട്ടുള്ളുവെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. എക്‌സി. എഞ്ചിനീയര്‍ ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ അവസാനിപ്പിച്ച് ഇന്ന് ഉത്തരവ് പുറത്തിറക്കും. ഹൈക്കോടതി ഉത്തരിവന്റെ പശ്ചാത്തലത്തിലാണിത്.



നീണ്ട അവധികളും ചെയര്‍മാന് തുണച്ചു. നാളെ മുതല്‍ തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്ന സാഹചര്യത്തില്‍ , സമരം അവസാനിപ്പിക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും
കെ.എസ്.ഇ.ബി ചെയര്‍മാനുമായുള്ള ഉരസലിന്റെ പേരില്‍ സമരരംഗത്തുള്ള സി.പി.എം അനുകൂല സംഘടനയുടെ അതിരുവിട്ട സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും, വികസനം മുന്നില്‍ക്കണ്ട് ചെയര്‍മാന് നിയമാനുസൃത തീരുമാനമെടുക്കാമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.

 



കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി.അശോകിന് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കും. സംഘടനാ നേതാക്കളുടെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ചെയര്‍മാന്‍ തീരുമാനമെടുക്കും. മാനേജ്‌മെന്റുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്ന ഓഫീസേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി. ഒത്തുതീര്‍പ്പിന് ഇതോടെ വഴി തെളിഞ്ഞു.

ഇന്നലെ തിരുവനന്തപുരത്തെത്തിയ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ നിലപാട് ചെയര്‍മാന്‍ ഡോ.ബി. അശോകിനെയും ധരിപ്പിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് സി.ഐ.ടി.യു നേതാക്കള്‍ മുഖേന ഓഫീസേഴ്‌സ് അസോസിയേഷനെയും അറിയിച്ചു. തുടര്‍ന്ന് സസ്‌പെന്‍ഷനിലുള്ള അസോസിയേഷന്‍ പ്രസിഡന്റ് എം.ജി. സുരേഷ് കുമാറും ജനറല്‍ സെക്രട്ടറി ബി.ഹരികുമാറും ചാര്‍ജ്ജ് മെമ്മോയ്ക്ക് മറുപടി നല്‍കി.

 

ആദ്യം സസ്‌പെന്‍ഷനിലായ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജാസ്മിന്‍ ബാനുവിനെ ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെപശ്ചാത്തലത്തില്‍ ഇന്ന് തിരിച്ചെടുത്തേക്കും. ലീവെടുക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നതിനാണ് ജാസ്മിന്‍ബാനുവിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇത് ചോദ്യം ചെയ്ത് ചെയര്‍മാന്റെ മുറിയിലേക്ക് തള്ളിക്കയറി അക്രമവും കാട്ടിയതിനാണ് അസോസിയേഷന്‍ പ്രസിഡന്റും,ജനറല്‍ സെക്രട്ടറിയും സസ്‌പെന്‍ഷനിലായത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ചെയര്‍മാനെ മാറ്റണമെന്നുമാണ് അസോസിയേഷന്റെ ആവശ്യം. ചെയര്‍മാനെ മാറ്റില്ല. പകരം സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സമരം വിജയിച്ചെന്ന് പറഞ്ഞ് കൈയ്യടിച്ച് പാസാക്കി ജോലിയില്‍ കയറും. അല്ലപിന്നെ...

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (13 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (19 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (32 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (39 minutes ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (51 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (54 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (2 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (3 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends