Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഇനി പുതിയ കളികള്‍... നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പൂട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൈലോസ്; കേസില്‍ മാധ്യമങ്ങള്‍ക്ക് വിവരം കൈമാറിയ സംഭവവുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്നും അതൃപ്തി നേരിട്ട് ബൈജു പൗലോസ്; പുതിയ നീക്കം നടത്തി ബൈജുവും ദിലീപും

13 APRIL 2022 10:17 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശക്തമാക്കാനുള്ള നീക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി ബൈജു പൗലോസ് മുന്നോട്ട് പോകുകയാണ്. അതിനിടെ കാവ്യയേയും ദിലീപിന്റെ ബന്ധുക്കളേയും ചോദ്യം ചെയ്ത് പരമാവധി തെളിവുണ്ടാക്കാനും ശ്രമിക്കുകയാണ്.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തിലേക്കാണ് പോകുന്നത്. വീട്ടിലെത്തി മൊഴിയെടുക്കണോ, സിആര്‍പിസി 41 പ്രകാരം നോട്ടീസ് നല്‍കി വിളിച്ചുവരുത്തണോയെന്ന കാര്യം ഇന്ന് രാവിലത്തെ യോഗത്തില്‍ അന്വേഷണ സംഘം തീരുമാനിക്കും.

 



ഇന്നലെ രാത്രി അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്യേണ്ട സ്ഥലം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയില്ല. സംവിധായകന്‍ ബാലചന്ദ്രകുമാറിനോട് മൊഴി നല്‍കാന്‍ ഇന്ന് എത്തേണ്ടെന്ന് അറിയിച്ചു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം.

ചെന്നൈയിലായിരുന്ന കാവ്യ ഇന്നലെ രാത്രി ആലുവയിലെ വീട്ടിലെത്തി. കേസില്‍ എട്ടാം പ്രതി ദിലീപിനും ഭാര്യ കാവ്യയ്ക്കും തുല്യപങ്കുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. നിഗൂഢമായ പല ചോദ്യങ്ങള്‍ക്കും കാവ്യയെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

 



അതിനിടെ നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ മാധ്യമങ്ങള്‍ക്ക് വിവരം കൈമാറിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.യോട് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് ഈമാസം 18ന് പരിഗണിക്കാന്‍ മാറ്റി. കേസിലെ കോടതിരേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് കോടതിജീവനക്കാരെ ചോദ്യംചെയ്യാന്‍ കോടതിയില്‍ നല്‍കിയ അപേക്ഷ മാധ്യമങ്ങള്‍ക്ക് ലഭിച്ച സംഭവത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് വിശദീകരണം നല്‍കിയത്. ഇത് തൃപ്തികരമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസ്, ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ് ഫയല്‍ചെയ്ത ഹര്‍ജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി.

 



അതേസമയം അന്വേഷണം കൂടുതല്‍ കടുപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. അനൂപ്, സുരാജ് എന്നിവരെ പലതവണ ഫോണില്‍ വിളിച്ചിട്ടും എടുത്തില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. തുടര്‍ന്ന് പോലീസ് ക്ലബ്ബില്‍ ബുധനാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവരുടെയും വീടുകളില്‍ നോട്ടീസ് പതിപ്പിച്ചു.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയാണ് കാവ്യ മാധവന്‍. സ്ത്രീയെന്ന പരിഗണനയും സാക്ഷിപ്പട്ടികയിലുള്ള വ്യക്തി എന്ന നിലയിലും ചോദ്യം ചെയ്യലിന് സ്ഥലം കാവ്യയ്ക്ക് നിശ്ചയിക്കാം. ഇതാണ് പത്മസരോവരത്തില്‍ തന്നെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ആലോചിക്കുന്നത്. ദിലീപിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും കാവ്യയെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് പദ്ധതിയുണ്ടായിരുന്നു. അത് തത്ക്കാലം നടക്കില്ല.

കേസില്‍ തെളിവ് നശിപ്പിച്ചതിന് കൂട്ടുനിന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ സായ് ശങ്കര്‍ അന്വേഷണസംഘത്തിന് മുമ്പാകെ ചോദ്യംചെയ്യലിന് ഹാജരായില്ല. ചൊവ്വാഴ്ച എത്താനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം. ചോദ്യംചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ഇയാള്‍ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടു.


ദിലീപിന്റെ ഫോണിലെ രേഖകള്‍ നശിപ്പിച്ചതായി സായ്ശങ്കര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതില്‍, കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും മൊഴിയെടുക്കുന്നത്. തിങ്കളാഴ്ച സായ്ശങ്കറിന്റെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (14 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (20 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (33 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (40 minutes ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (52 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (55 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (2 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (3 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends