നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകന്‍ ബി എ ആളൂര്‍... കേസില്‍ ദിലീപ് നടത്തുന്ന ചരടുവലികള്‍ എന്താണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്... സാഹചര്യങ്ങള്‍ മാറുന്നത് അനുസരിച്ച് കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്...

കേസിലെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെയാണ് നിര്‍ണായക നീക്കം. അടുത്തിടെ പുറത്തുവന്ന പുതിയ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നീക്കം. അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകന്‍ ബി എ ആളൂര്‍.
ബിഎ ആളൂര്‍ പറഞ്ഞതിങ്ങനെ... ''ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കേസില്‍ ദിലീപ് നടത്തുന്ന ചരടുവലികള്‍ എന്താണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. തെളിവ് നശിപ്പിക്കലോ സാക്ഷികളെ സ്വാധീനിക്കലോ ചെയ്താല്‍ ജാമ്യം റദ്ദാക്കാനുള്ള അവകാശം കീഴ്‌കോടതിക്ക് നല്‍കി കൊണ്ടായിരിക്കണം ഹൈക്കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുക.'' ''ഈ സാഹചര്യത്തില്‍ കീഴ്‌കോടതിയിലാണ് ആദ്യം അപേക്ഷ നല്‍കേണ്ടത്. പെട്ടെന്ന് ഒരു അപേക്ഷ കൊടുത്തത് കൊണ്ട് ജാമ്യം റദ്ദാക്കണമെന്നില്ല.
എല്ലാ സാഹചര്യങ്ങളും നോക്കി, അത് പ്രോസിക്യൂഷന് അനുകൂലമാണെങ്കില്‍ ജാമ്യം റദ്ദാക്കപ്പെടും. സാഹചര്യങ്ങള്‍ പ്രതിക്ക് അനുകൂലമാണെങ്കില്‍ ജാമ്യം റദ്ദാക്കുക എന്ന നടപടികളിലേക്ക് കോടതി കടക്കില്ല. കൂടുതല്‍ നിബന്ധനകള്‍ വച്ച് കൊണ്ട് ജാമ്യം നീട്ടി കൊടുക്കാനും കോടതിക്ക് സാധിക്കും.'' ''കേസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രധാനപ്പെട്ട വ്യക്തിയാണ് സായി ശങ്കര്‍. സാഹചര്യങ്ങള്‍ മാറുന്നത് അനുസരിച്ച് കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. പല സാക്ഷികളെയും ചോദ്യം ചെയ്യും. ഇവര്‍ കൂറ് മാറാതിരിക്കാനും തെളിവുകള്‍ കൊണ്ടുവരാനും ദിലീപിനെ ജയിലില്‍ അടച്ച് വിചാരണ കോടതി തടവുകാരനാക്കാന്‍ അത്യാവശ്യമാണെന്ന് കോടതിയില്‍ പ്രോസിക്യൂഷനോ അനേഷണസംഘമോ അപേക്ഷ നല്‍കിയാലും ജാമ്യം റദ്ദാക്കപ്പെടുമെന്നും ആളൂർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























