അന്വേഷണ സംഘത്തെ കബളിപ്പിച്ച് അനൂപും സുരാജും, കാവ്യക്ക് പിന്നാലെ ദിലീപിന്റെ വിശ്വസ്തരും സ്ഥലംവിട്ടു, കടുത്ത നീക്കവുമായി ക്രൈംബ്രാഞ്ച്

നടിയാക്രമിക്കപ്പെട്ട കേസില്‍ പുതിയ വഴിത്തിരുവുകളാണ് ഓരോമണിക്കൂറിലും സംഭവിക്കുന്നത്. അന്വേഷണ സംഘത്തെ കുഴപ്പിച്ചുകൊണ്ടാണ് ഓരോ നീക്കവും ഇപ്പോള്‍ നടക്കുന്നത്. ദിലീപിന്റെ സഹോദരനായ അനൂപും സഹോദരി ഭര്‍ത്താവായ സുരാജും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജറാകില്ല എന്ന് അറിയിച്ചിട്ടുണ്ട്. ഇരുവരും സ്ഥലത്ത് ഇല്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്.
അതേസമയം കേസില്‍ സാക്ഷിയായി കണക്കാക്കുന്ന ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയെ ഇന്ന് ചോദ്യം ചെയ്‌തേക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലായിരുന്ന കാവ്യ ഇന്നലെ രാത്രിയോടെ ആലുവയിലെത്തി. തുടര്‍ന്ന് ആലുവയിലെ വീട്ടില്‍ വെച്ച് മൊഴി നല്‍കാമെന്നാണ് ഇന്നലെ വൈകുന്നേരവും കാവ്യയുടെ അഭിഭാഷകര്‍ അന്വേഷണസംഘത്തെ അറിയച്ചിരുന്നത്.
കാവ്യയെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം. എന്നാല്‍ വീട്ടില്‍ പോയി മൊഴിയെടുക്കണോ സിആര്‍പിസി 41 പ്രകാരം നോട്ടീസ് നല്‍കി വിളിച്ചുവരുത്തണോയെന്ന കാര്യം ഇന്ന് ചേരുന്ന യോഗത്തില്‍ അന്വേഷണ സംഘം തീരുമാനിക്കും.
ഇതിനിടെയാണ് ദിലീപിന്റെ സഹോദരന്‍ അനൂപിനോടും സഹോദരി ഭര്‍ത്താവ് സുരാജിനോടും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെത്. എന്നാലിവര്‍ സ്ഥലത്തില്ലെന്ന മറുപടിയാണ് അഭിഭാഷകര്‍ നല്‍കിയിരിക്കുന്നത്. ഇവരെ ഫോണില്‍ കിട്ടാത്ത സാഹചര്യത്തില്‍ വീടിന് മുന്നില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
മറ്റൊരു കാര്യം കാവ്യാ മാധവന്‍ തന്റെ ആവനാഴിയിലെ അവസാനത്തെ അമ്പെടുത്ത് പ്രയോഗിക്കാന്‍ തയ്യാറെടുക്കുന്നു എന്നുള്ളതാണ്. അതായത് തോല്‍ക്കുമെന്ന് ഉറപ്പാക്കുന്ന സാഹചര്യത്തില്‍ എല്ലാ സ്ത്രീകളും പ്രയോഗിക്കുന്ന അതേ തന്ത്രം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കരഞ്ഞ് കാലില്‍ പിടിക്കുക. കേസില്‍ ദിലീപും താനും പ്രതിയാകുമെന്ന് മനസിലായതോടെയാണ് പീഡനത്തിന് ഇരയായ നടിയുടെയും മഞ്ജു വാര്യരുടെയും കാലില്‍ പിടിക്കാന്‍ കാവ്യ ആലോചിക്കുന്നത്.
ഇതിന്റെ സാധ്യത മുന്നില്‍ കണ്ട് ക്രൈംബ്രാഞ്ച് ജാഗ്രതയോടെയാണ് നീങ്ങുന്നത്. സിനിമാക്കാര്‍ ഒടുവില്‍ ഒന്നാകുമോ എന്ന സംശയം ക്രൈംബ്രാഞ്ചിന് ഇല്ലാതില്ല.
നിലവില്‍ കേസില്‍ സാക്ഷിയാണ് കാവ്യ മാധവന്‍. വിഐപി ആയ ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ വ്യവസായിയുമായ ശരത്തിനെ പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് കാവ്യയെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. കാവ്യ കേസില്‍ കുടുങ്ങുന്നത് ദിലീപിന് ആലോചിക്കാന്‍ പോലും കഴിയില്ല. അതിനാല്‍ ഭാര്യയെ കേസില്‍ കുടുക്കാതിരിക്കാനുള്ള എല്ലാ വഴികളും ദിലീപ് നോക്കിയിരുന്നു.
പത്മസരോവരത്തില്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോള്‍ പോയകാര്യം എന്തായി ഇക്ക എന്ന് കാവ്യ ചോദിച്ചു. പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിലുണ്ട്. ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്ത് വിട്ടത് കാവ്യയുടെ കൈയ്യിലാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ ശരത് ചോദ്യം ചെയ്യലില്‍ നിഷേധിച്ചതായാണ് സൂചന.
വീടിന്റെ വരാന്തയിലെ സോഫയില്‍ കാല് വെച്ചിരുന്ന് ദിലീപ് നിനക്ക് വേണ്ടിയാണ് ഞാന്‍ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന് കൈ പിറകിലേക്ക് ചൂണ്ടി പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും അകത്ത് കാവ്യ ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി.വീടിനകത്ത് ഉണ്ടായിരുന്നവരുടെ രണ്ട് പേരുകളാണ് ബാലചന്ദ്രകുമാര്‍ മൊഴിയായി നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാനാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്.
എന്തായാലും കേസുമായി ബന്ധപ്പെട്ട എല്ലാവരും അന്വേഷണ സംഘത്തെ കബളിപ്പിക്കുന്ന രീതിയിലാണ് പെരുമാറുന്നത് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. അതുകൊണ്ട് ക്രൈംബ്രാഞ്ച് സംഘം ഇനി അടവുമാറ്റി കളിക്കാനും സാധ്യത ഏറെയാണ്.
https://www.facebook.com/Malayalivartha
























