ജനജീവിതം ചെലവേറിയതാകും.... ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം... പണപ്പെരുപ്പം മാര്‍ച്ചില്‍ 6.95 ശതമാനമായി ഉയര്‍ന്നു, രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളെ പണപ്പെരുപ്പം ബാധിച്ചു

ജനജീവിതം ചെലവേറിയതാകും.... ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം... പണപ്പെരുപ്പം മാര്‍ച്ചില്‍ 6.95 ശതമാനമായി ഉയര്‍ന്നു, രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളെ പണപ്പെരുപ്പം ബാധിച്ചു.
രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാര്‍ച്ചില്‍ 6.95 ശതമാനമായി വര്‍ദ്ധിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മാര്‍ച്ചില്‍ 7.68 ശതമാനമാണെന്ന് കണക്കു കൂട്ടല്‍. രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് പണപ്പെരുപ്പം നേരിട്ടു ബാധിച്ചിരിക്കുന്നതായും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.
രാജ്യത്തെ ചില്ലറ വിപണിയിലെ പണപ്പെരുപ്പം കഴിഞ്ഞ മാസം 6.07 ശതമാനമായിരുന്നു. 0.88% വര്‍ദ്ധനയാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മുന്‍ മാസത്തെ 5.85 ശതമാനത്തില്‍ നിന്ന് 1.83% വര്‍ദ്ധനയും രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്നാം മാസമാണ് റീട്ടെയില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കംഫര്‍ട്ട് സോണിന് മുകളില്‍ തുടരുന്നത്. റീട്ടെയില്‍ പണപ്പെരുപ്പത്തെ 2%- 6% നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതങ്ങള്‍ ഇന്ത്യയിലും പ്രകടമാകുമെന്നാണ് പ്രതീക്ഷ. എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയും പെട്രോള്‍ വിലയും പെട്ടെന്ന് വര്‍ധിച്ചതാണ് വിലക്കയറ്റത്തിന് വന്‍ പ്രേരണയാകുന്നത്. കോവിഡാണ് ഇന്ത്യയിലും ലോകമെമ്പാടുമുള്ള പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് .
https://www.facebook.com/Malayalivartha
























