മുന്‍ മന്ത്രി എം.പി. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു.... ശങ്കര്‍ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റും, കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു

മുന്‍ മന്ത്രി എം.പി. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു.... കോട്ടയം ഈരയില്‍ക്കടവ് സുധര്‍മ്മയില്‍ എം.പി. ഗോവിന്ദന്‍ നായര്‍ (94) ആണ് അന്തരിച്ചത്. ശങ്കര്‍ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റും, കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരികയായിരുന്നു.
അഭിഭാഷകന്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരളാ ബാര്‍ അസോസിയേഷനംഗം, അര്‍ബന്‍ ബാങ്ക് അസോസിയേഷനംഗം, എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആര്‍. ശങ്കര്‍ മന്ത്രിസഭയിലെ (1962-64) ആരോഗ്യമന്ത്രി, കോട്ടയം മണ്ഡലത്തിലെ രണ്ടാമത്തെ എം.എല്‍.എ, ആദ്യത്തെ മന്ത്രി, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, അഭിഭാഷകന്‍, എന്‍.എസ്.എസ് പ്രതിനിധി സഭാംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയ ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി കോണ്‍ഗ്രസിന്റെ പ്രതിനിധിയായാണ് 1957ല്‍ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം മത്സരത്തിനിറങ്ങുന്നത്. ആദ്യമത്സരത്തില്‍ സി.പി.ഐയുടെ പി. ഭാസ്‌കരന്‍ നായരോട് (കോട്ടയം ഭാസി) തോറ്റു. 1960ല്‍ രണ്ടാമത്തെ മത്സരത്തില്‍ വിജയിച്ചു. പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണറായി പോയതിനെത്തുടര്‍ന്ന് 1962ല്‍ ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി.
ആ മന്ത്രിസഭയിലാണ് ഗോവിന്ദന്‍ നായര്‍ ആരോഗ്യ വകുപ്പ് മന്ത്രിസ്ഥാനം നേടിയത്. അവിശ്വാസത്തിലൂടെ മന്ത്രിസഭ പുറത്തായതിനാല്‍ രണ്ടുവര്‍ഷമേ ആ സ്ഥാനത്തിരിക്കാന്‍ കഴിഞ്ഞുള്ളൂ. 1965ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് അഭിഭാഷകജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha
























