രണ്ടു ദിവസത്തെ അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത ബിപിസിഎല്‍ കൊച്ചി റിഫൈനറി തൊഴിലാളികളുടെ 16 ദിവസത്തെ വേതനം പിടിച്ചു വച്ചാല്‍ കമ്പനി പ്രവര്‍ത്തനം സ്തംഭിക്കുമെന്ന മുന്നറിയിപ്പുമായി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി രംഗത്ത്

രണ്ടു ദിവസത്തെ അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത ബിപിസിഎല്‍ കൊച്ചി റിഫൈനറി തൊഴിലാളികളുടെ 16 ദിവസത്തെ വേതനം പിടിച്ചു വച്ചാല്‍ കമ്പനി പ്രവര്‍ത്തനം സ്തംഭിക്കുമെന്ന മുന്നറിയിപ്പുമായി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി രംഗത്ത്.
ആ നിലപാട് കമ്പനി തുടര്‍ന്നാല്‍ ലോറിത്തൊഴിലാളികളും കയറ്റിറക്കു തൊഴിലാളികളും കമ്പനി പരിസരത്തെ മറ്റു തൊഴിലാളികളും ജീവനോടെ ഉള്ളിടത്തോളം ഒരു തുള്ളി എണ്ണ പോലും റിഫൈനറിയില്‍ നിന്നു പുറത്തു പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. പണിമുടക്ക് നടത്തുന്നവര്‍ക്ക് ശമ്പളം നിരോധിച്ച ഉത്തരവിനെതിരെ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹൈക്കോടതി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പണിമുടക്ക് വളരെ നേരത്തെ, 2021 നവംബര്‍ 11നു പ്രഖ്യാപിച്ചതാണ്. പണിമുടക്കിന്റെ മൂന്നു ദിവസം മുന്‍പു ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയില്‍, തൊഴിലാളികളുടെ വാദം കേള്‍ക്കാതെ ഉത്തരവിട്ടതു നിര്‍ഭാഗ്യകരമാണ്.
അടുത്ത കാലത്തായി തൊഴിലാളി വിരുദ്ധമായ നിലപാട് ചില ഹൈക്കോടതി വിധികളില്‍ കാണുന്നുണ്ട്. ഇത്തരം സമീപനത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ നടത്തും.
" fr
https://www.facebook.com/Malayalivartha
























