വലയില്‍ കുടുങ്ങിയ മൂര്‍ഖനെ രക്ഷിക്കുന്നതിനിടെ പാമ്പുപിടിത്തക്കാരന് കടിയേറ്റു... യുവാവ് സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍

വലയില്‍ കുടുങ്ങിയ മൂര്‍ഖനെ രക്ഷിക്കുന്നതിനിടെ പാമ്പുപിടിത്തക്കാരന് കടിയേറ്റു... യുവാവ് സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍. കൊല്ലത്ത് മൈലാപ്പൂരില്‍ വലയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിക്കുന്നതിനിടെയാണ് പാമ്പ് പിടുത്തക്കാരന് കടിയേറ്റത്.
തട്ടാമല സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനാണ് മൂര്‍ഖന്റെ കടിയേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തട്ടാമല സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനാണ് മൂര്‍ഖന്റെ കടിയേറ്റത്.
മൈലാപ്പൂര്‍ സ്വദേശി അശോക് എന്നയാളുടെ വീട്ടില്‍വച്ച് ഇന്നു രാവിലെ ആറ് മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിലെ മീന്‍ വളര്‍ത്തുന്ന ടാങ്കിന് മുകളിലായി കെട്ടിയ വലയില്‍ കുടുങ്ങിയ പാമ്പിനെ പുറത്തെടുക്കാനാണ് അശോക് ഇന്ന് രാവിലെ സന്തോഷിനെ വിളിച്ചുവരുത്തിയത്.
കത്രിക ഉപയോഗിച്ച് വല മുറിച്ച് പാമ്പിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സന്തോഷിന് കടിയേറ്റത്. കടിയേറ്റിട്ടും മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്. ഇതിനോടകം തന്നെ 10 ആന്റിവെനം സന്തോഷിന് കുത്തിവച്ചു.
ഈ പ്രദേശത്ത് സ്ഥിരമായി പാമ്പ് പിടിക്കാറുള്ള വ്യക്തിയാണ് സന്തോഷ്.
"
https://www.facebook.com/Malayalivartha
























