കെട്ടിടങ്ങൾ വാടകയ്ക്കെടുത്തതിന് ശേഷം വാടക നൽകില്ല; വാടക ചോദിക്കുമ്പോൾ നൽകുന്ന മറുപടി ഞെട്ടിക്കുന്നത്; ഒരു ദിവസം വാടക ചോദിച്ചപ്പോൾ മർദിച്ചു; കൊച്ചിയിൽ വമ്പൻ തട്ടിപ്പ്; നീതികിട്ടുമെന്ന പ്രതീക്ഷിയില്ലാതെ തട്ടിപ്പിനിരയായ ഡോക്ടർ ദമ്പതിമാർ

മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിന് ശേഷം കൊച്ചിയിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന ഒരു തട്ടിപ്പിന്റെ കഥയാണ്. കെട്ടിടങ്ങൾ വാടകയ്ക്കെടുത്തതിന് ശേഷം വാടക നൽകാതെ കെട്ടിട ഉടമയെ ബ്ലാക്ക് മെയിൽ ചെയത് പണം തട്ടുന്നതാണ് പുതിയ തട്ടിപ്പിന്റെ രീതി. കൊച്ചിയിലെ പല ബിൽഡിങ്ങുകളിൽ നിന്നും ഇത്തരത്തിൽ ഇവർ പണം തട്ടിയ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
കാസർഗോഡ് സ്വദേശികളായ ജാഫർ കാപ്പിൽ അബ്ദുള്ള, ഇർഫാൻ, ഷറഫുദീൻ, കൊല്ലം സ്വദേശിനിയായ ജുഷ എബ്രഹാം എന്നിവരാണ് ഈ തട്ടിപ്പ് സംഘത്തിലുള്ളത്. കൊച്ചിയിൽ തട്ടിപ്പ് നടത്തുന്നത്തിനായി ഇവർ ഗുണ്ടകളെയും സംരക്ഷിച്ചു പോരുന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇടപ്പള്ളി മണിമല റോഡിൽ ക്ലിനിക് നടത്തുന്ന ഡോ. ദമ്പതിമാരുടെ ബിൽഡിംഗിലെ കുറച്ച് റൂമുകൾ ഇവർ മാസങ്ങൾക്ക് മുൻപ് വാടയ്ക്ക് എടുത്തിരുന്നു.
അഡ്വാൻസായി ചെക്കാണ് ഇവർ നൽകിയത്. കുറച്ച് നാളുകൾക്ക് ശേഷം ഇവർ നൽകിയ ചെക്ക് മടങ്ങുകയും ഇവർ വാടക നൽകാതെയിരിക്കുകയും ചെയ്തതോടെ ബിൽഡിങ്ങിന്റെ ഉടമ ചോദിച്ചപ്പോൾ നിങ്ങൾക്ക് വാടക കിട്ടിയാൽ പോരെ എന്ന് രൂക്ഷമായാണ് ബിൽഡിങ് ഉടമയോട് ഇവർ പ്രതികരിച്ചത്. പിന്നീട് ഇവർ വാടക ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുകയും ഇവരെ ഭീക്ഷണിപെടുത്തകയുമായിരുന്നു.
വാടക നൽകാതെ റൂമിൽ പണി നടത്തിയത് ചോദിക്കാൻ ചെന്ന ഡോക്റിന്റെ ഭാര്യയെ ഇവർ ക്രൂരമായി മർദിച്ചുവെന്നും ഡോക്ടർ പറയുന്നു.പിന്നീട് ഇവർ ഡോക്ടർ ദമ്പതിമാരെ ഭീഷണിപ്പെടുത്താനും ഡോക്ടർ പ്രദീപിനെ കള്ളകേസിൽ കുടുക്കാനും നോക്കി. നിങ്ങൾ ഇവിടെ നിന്ന് ഒഴിഞ്ഞു പൊക്കോയെന്നും നിങ്ങളെ കൊന്നുകളയുമെന്നും ഇവർ ഭീക്ഷണിപ്പെടുത്തി.
ഇതുമായി ബന്ധപെട്ടു തങ്ങൾക്ക് നീതികിട്ടുമെന്ന പ്രതീക്ഷിയില്ലെന്നും സമൂഹത്തിലെ ഉന്നതൻമാരുമായി ഇവർക്ക് നല്ല ബന്ധമുണ്ടെന്നും ഡോക്ടർ പറയുന്നു. കൊച്ചിയിൽ ആറു വർഷമായി ഇവർ സമാനമായ തട്ടിപ്പു നടത്തുന്നത്. ഇവരുടെ തട്ടിപ്പിനിരയായ നിരവധി പേരാണ് കൊച്ചിയിലുള്ളത്.
കുറച്ച് കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇവർ തട്ടിപ്പ് നടത്തുന്നതെന്നും ഇവർ ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോയെന്ന് സംശയിക്കുന്നതായും സാമൂഹ്യ പ്രവർത്തകൻ ജീമോൻ കല്ലു പുരയ്ക്കൽ പറയുന്നു. ഇടപ്പള്ളി ഡോക്ടർ ദമ്പതിമാർ ഇപ്പോൾ ഭീതിയിലാണ് കഴിയുന്നത്.
https://www.facebook.com/Malayalivartha
























