Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു


തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു


ശബരിമലസ്വർണക്കൊള്ളക്കേസ്.... അതിനിർണായക ഫോറൻസിക് പരിശോധനാ റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്.ഐ.ടിക്ക് കൈമാറി, നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും, ദേവസ്വം ബെഞ്ച് പരിഗണിച്ച ശേഷമാവും തുടർനടപടികളുണ്ടാവുക

രണ്ട് നിലപാടില്‍ ഉറച്ച് കാവ്യയും അന്വേഷണ സംഘവും; കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതം എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം! പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി ആലുവയിലെ പത്മസരോവരം വീട്ടിലെത്തുന്നതിനുള്ള തടസം വിനയാകും, കാവ്യയെ ഏതെങ്കിലും ഹോട്ടലില്‍ വച്ച് ചോദ്യം ചെയ്യാനുള്ള സാധ്യത ആരാഞ്ഞ് അന്വേഷണ സംഘത്തിന്റെ നീക്കം

14 APRIL 2022 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

ദേവികുളത്തെ സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിലേക്ക്... ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും

റോക്കി വിരട്ടിയോടിച്ച പുലി ഒടുവിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി...

തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?

സങ്കടക്കാഴ്ചയായി... എറണാകുളം എളമക്കരയിൽ വിദ്യാർത്ഥിനിയെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി...കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ

കണ്ണൂരിലും ആലപ്പുഴയിലും എറണാകുളത്തും പക്ഷിപ്പനി (എച്ച്5എൻ1)സ്ഥിരീകരിച്ചു.... ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് നീണ്ട അഞ്ച് വര്ഷം പിന്നിടുമ്പോഴും നിർണായക ഘട്ടത്തിലൂടെയാണ് അന്വേഷണം കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ജാമ്യ വ്യവസ്ഥകളെല്ലാം തന്നെ ദിലീപ് ലംഘിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം വ്യക്തമാക്കുകയുണ്ടായി.

തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് മുന്നിട്ടിറങ്ങിയെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നാളെയാണ് അവസാനിക്കുന്നത്. ഇതിനോടകം തന്നെ 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പൾസർ സുനിയിൽ ആരംഭിച്ച കേസ് ദിലീപിന് നിന്നും കാവ്യയടക്കം ചോദ്യം ചെയ്യുന്നത്തിലേക്ക് നീളുകയാണ്.

ഇതിനുപിന്നാലെ നടി കാവ്യമാധവനെ ബുധനാഴ്ച ചോദ്യം ചെയ്യാനുള്ള നീക്കം വിജയം കണ്ടിരുന്നില്ല. കാവ്യയും അന്വേഷണ സംഘവും രണ്ട് നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് ചോദ്യം ചെയ്യല്‍ നടക്കാതെ പോയിരിക്കുന്നത്. കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതം എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം എന്നത്. എന്നാല്‍ പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി ആലുവയിലെ പത്മസരോവരം വീട്ടിലെത്തുന്നതിനുള്ള തടസമാണ് അന്വേഷണ സംഘത്തെ ആശങ്കയിലാക്കിയിരുന്നത്. ഈ സാഹചര്യത്തില്‍ കാവ്യയ്ക്ക് സാക്ഷി എന്ന നിലയില്‍ നല്‍കുന്ന ഇളവ് ഒഴിവാക്കാനുള്ള മാര്‍ഗമാണ് അന്വേഷണ സംഘം ഇപ്പോൾ ആരായുന്ന്. അങ്ങനെ സംഭവിച്ചാല്‍ അന്വേഷണ സംഘം വിളിക്കുന്ന സ്ഥലത്ത് കാവ്യ എത്തേണ്ടിവരുമെന്നാണതാണ്.

അതായത് സാക്ഷിയായ വനിതകള്‍ക്ക് ചില ഇളവുകള്‍ നിയമം അനുവദിക്കുന്നുണ്ട്. പോലീസ് സ്‌റ്റേഷനിലേക്ക് അവരെ വിളിച്ചുവരുത്തരുതെന്നും താമസസ്ഥലത്തെത്തി മൊഴിയെടുക്കാമെന്നുമാണ് ചട്ടം അനുശാസിക്കുന്നത്. 2017ല്‍ കാവ്യയില്‍ നിന്ന് മൊഴിയെടുത്തത് അവരുടെ വീട്ടിലെത്തി തന്നെയായിരുന്നു. നിയമത്തിലെ ഈ ഭാഗം കാവ്യ അന്വേഷണ സംഘത്തിന്റെ നോട്ടീസിന് നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്. എന്നാൽ കാവ്യമാധവനെ എപ്പോള്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം കൃത്യമായി ഇപ്പോള്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ പ്രത്യേക ചര്‍ച്ച നടത്തി തീരുമാനം വൈകാതെ വന്നേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. കാവ്യയെ ഏതെങ്കിലും ഹോട്ടലില്‍ വച്ച് ചോദ്യം ചെയ്യാനുള്ള സാധ്യത ആരായുകയാണ്. എന്നാല്‍ വീട്ടില്‍ മതി എന്ന കാവ്യയുടെ നിലപാടാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.

അതിനിടയില്‍ തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യ അടക്കം ഉള്ളവര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം കേസ് ദീര്‍ഘിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന വധവുമായി അഡ്വ ശ്രീജിത്ത് പെരുമന രംഗത്തെത്തിയിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ അഞ്ച് വര്‍ഷമായിട്ടും ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡോ പെന്‍ഡ്രൈവോ പോലും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. തൊണ്ടികളും രേഖകളുമെല്ലാം കണ്ടെത്തുകയെന്നതാണ് ക്രിമിനല്‍ ഗൂഢാലോചന കേസില്‍ ഏറ്റവും അടിസ്ഥാനമായ കാര്യമെന്നും ഒരു പ്രമുഖ മാധ്യമ ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ശ്രീജിത്ത് പെരുമാനയുടെ വാക്കുകൾ ഇങ്ങനെ;

കാവ്യയടക്കം ഉള്ളവര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം പറുന്നത്. കേസന്വേഷണം ദീര്‍ഘിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്. 2017 ലാണ് നടി ആക്രമിക്കപ്പെട്ടത്. ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞു. നടി ആക്രമിപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡോ പെന്‍ഡ്രൈവോ പോലും ഇതുവരെ കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

തൊണ്ടികളും രേഖകളുമെല്ലാം കണ്ടെത്തുകയെന്നതാണ് ക്രിമിനല്‍ ഗൂഢാലോചന കേസില്‍ ഏറ്റവും അടിസ്ഥാനമായ കാര്യം. ഇപ്പോള്‍ കേസില്‍ കാവ്യ മാധവനെ പരാമര്‍ശിച്ചു കൊണ്ട് സുരാജിന്റേതായി പുറത്തുവന്ന ഓഡിയോ ആധികാരികമാണെന്ന് സമ്മതിച്ചാല്‍ തന്നെ അതില്‍ പറയുന്നത് കാവ്യ മാധവന്റെ കൂട്ടുകാരികള്‍ കാവ്യയ്ക്ക് വെച്ച പണിയാണെന്നാണ്. അതെങ്ങനെയാണ് കാവ്യ ഗൂഢാലോചന നടത്തിയതാണെന്ന് വ്യാഖ്യാനിക്കാന്‍ സാധിക്കുക. കാവ്യയ്ക്ക് വെച്ച പണി തന്നെയാണിത്.

പള്‍സര്‍ സുനി, മാര്‍ട്ടിന്‍, വിജീഷ് എന്നിവരടക്കമുള്ള പ്രതികളാണ് വെച്ചത്. അപ്പോള്‍ അതില്‍ ഗൂഢാലോചന ഇല്ലേ?' 'മുഖ്യമന്ത്രി പോലും കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ ഘട്ടത്തില്‍ മൈക്ക് കെട്ടി ദിലീപിന്‍റെ ആദ്യ ഭാര്യയായ മഞ്ജു വാര്യരാണ് പറഞ്ഞത് കേസില്‍ ഗൂഢാലോചന ഉണ്ടെന്നത്. അന്ന് ലോകം ഞെട്ടി.

എങ്ങനെയാണ് റേപ്പ് കേസില്‍ ഒരാള്‍ക്ക് ക്വട്ടേഷന്‍ നല്‍കാന്‍ സാധിക്കുകയെന്ന ചോദ്യം വന്നില്ലേ? സപ്ലിമെന്ററി ചാര്‍ജ് ഷീറ്റില്‍ അല്ലേ ദിലീപിനെ പ്രതി ചേര്‍ത്തത്'. 'മഞ്ജു വാര്യരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തെന്ന് അറിയാന്‍ സാധിച്ചു. എന്നാല്‍ മഞ്ജുവിനെയല്ലേ നേരത്തേ ചോദ്യം ചെയ്യേണ്ടിയിരുന്നത്.

പോലീസിനോ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കോ അറിയാത്ത ഗൂഢാലോചന എങ്ങനെ താങ്കള്‍ക്ക് മനസിലായി എന്ന് അവരോട് ചോദിക്കണമായിരുന്നു'. 'ഇപ്പോള്‍ യാതൊരു ക്രൈഡിബിളിറ്റിയുമില്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞ ബാലചന്ദ്രകുമാര്‍ പുറത്തുവിടുന്ന ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഓരോ ദിവസവും പല ഗൂഢാലോചന സിദ്ധാന്തവും മെനഞ്ഞ് ദിലീപിനെ വേട്ടയാടുകയാണ്. ദിലീപ് കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ വലിയ രീതിയിലുള്ള വേട്ടയാടല്‍ നടക്കുകയാണ്.

ചോദ്യം ചെയ്യുക, റിക്കവറി നടക്കുക, നോട്ടീസ് നല്‍കുക എന്നതൊക്കെ കേസില്‍ സ്ഥിരം നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അതില്‍ അസ്വാഭാവികതകള്‍ ഒന്നുമില്ല. മൊഴി നല്‍കാന്‍ താന്‍ ഹാജരാകില്ലെന്ന് കാവ്യ പറഞ്ഞിട്ടില്ല. ബാലചന്ദ്രകുമാറിനെ ഉപയോഗിച്ച്‌ ദിലീപിനെ വീണ്ടും ജയിലിലക്ക് അയക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായപ്പോള്‍ ഏപ്രില്‍ 15 ന് എന്ന ഡെഡ് ലൈന്‍ മറികടക്കാന്‍ കൊണ്ടുവന്നിട്ടുള്ള ബാലചന്ദ്രകുമാറിന്റെ രണ്ടാം വേര്‍ഷനാണ് സായ് ശങ്കര്‍.

സായ് ശങ്കര്‍ മാപ്പു സാക്ഷിയാകും എന്നാണ് പറഞ്ഞത്'. 'അങ്ങനെയാണെങ്കില്‍ തന്നെ സായ് ശങ്കറും പ്രോസിക്യൂഷനും ഓഡിയോകള്‍ ഉള്‍പ്പെടെയുള്ളവയുടെ ആധികാരികത തെളിയിക്കേണ്ടി വരും. ഇപ്പോള്‍ പുറത്തുവന്ന ഓഡിയോകളില്‍ ഉള്ളത് ഈ പറയുന്ന ആളുകളുടെ ശബ്ദമാണെങ്കില്‍ തന്നെ വധഗൂഢാലോചന കേസിലും നടി ആക്രമിക്കപ്പെട്ട കേസിലും ദിലീപിന്‍റേയും കാവ്യയുടേയും പങ്ക് എങ്ങനെ സ്ഥാപിക്കാന്‍ പറ്റും?' 'കേസിലെ പ്രതികളിലൊരാള്‍ കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലേക്ക് വന്നിട്ടുണ്ടെങ്കില്‍ ഓഡിയോ റെക്കോഡില്‍ പറയുന്നത് പോലെ കാവ്യക്കിട്ട് പണികൊടുക്കാന്‍ വേണ്ടിയാണ്.

 

 

കേസില്‍ ഇനി ഒറ്റ സാക്ഷിയെ മാത്രമേ വിസ്തരിക്കാനുള്ളൂ. അദ്ദേഹത്തെ വിസ്തരിക്കാനുള്ള നോട്ടീസ് നല്‍കി തൊട്ടടുത്ത കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അവതരിക്കുന്നത്'. കോടതിയില്‍ വിചാരണയ്ക്കിടെ എട്ടോളം അഭിഭാഷകര്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. താന്‍ പൊട്ടിക്കരഞ്ഞു, ആ സമയം ജഡ്ജ് എന്നെ ആശ്വസിപ്പിച്ചില്ല എന്നാണ് നടി ഹൈക്കോടതിയില്‍ പറഞ്ഞത്.


ഇക്കാര്യം ഉന്നയിച്ച്‌ ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ ജഡ്ജിനെ മാറ്റില്ലെന്നും അത്തരമൊരു കീഴ്വഴക്കം ഇല്ലെന്നുമാണ് കോടതി പറഞ്ഞത്. പ്രോസിക്യൂട്ടര്‍മാര്‍ മാലാഖ ചമയാന്‍ നിക്കേണ്ടെന്നും നീതി നടപ്പാക്കുക മാത്രമാണ് നിങ്ങളുടെ ഉത്തരവാദിത്തമെന്നാണ് ഹൈക്കോടതി പറഞ്ഞത്. സുപ്രീം കോടതിയും ഇരയോട് ഇക്കാര്യം ആണ് പറഞ്ഞത്. മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്ക് കോടതികള്‍ ഇരയ്ക്ക് എതിരാണ്. പ്രതിക്കുള്ള മനുഷ്യത്വപരമായ അവകാശങ്ങളെ കുറിച്ചൊന്നും ആര്‍ക്കും ഇവിടെ യാതൊരു ആശങ്കയും ഇല്ല- എന്നും അദ്ദേഹം പറയുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും  (6 minutes ago)

റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ...  (41 minutes ago)

നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങി  (48 minutes ago)

അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്...  (52 minutes ago)

 രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്....  (1 hour ago)

പെൺകുട്ടിയുടെ കരളിൽ രക്തസ്രാവം...  (1 hour ago)

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (1 hour ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (1 hour ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (2 hours ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (2 hours ago)

വായു മലിനീകരണം രൂക്ഷം.  (2 hours ago)

ജല്ലിക്കെട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.  (2 hours ago)

 ഇത്തവണയും ജയം ഇന്ത്യക്കൊപ്പം  (3 hours ago)

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും...  (3 hours ago)

നാളെ വൈകിട്ട് 6ന് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടില്ല  (3 hours ago)

Malayali Vartha Recommends