ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....

ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ ഇഷാങ്ക് സിങ്. ദിവസേന ഏഴ് മുതൽ എട്ട് മണിക്കൂർ വരെ നീളുന്ന തീവ്രമായ പരിശീലനമാണ് ഈ വിജയത്തിന് കരുത്ത് നൽകിയത്. നേട്ടത്തിന് പിന്നിൽ മാസങ്ങൾ നീണ്ട കഠിനപരിശ്രമമാണെന്ന് അമ്മ മനിഷ.
ഏപ്രിൽ 30നാണ് ഇഷാങ്ക് 29 കിലോമീറ്റർ ദൈർഘ്യമുള്ള പാക് കടലിടുക്ക് നീന്തിക്കടന്നത്. ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്ന് ആരംഭിച്ച നീന്തൽ 9 മണിക്കൂർ 50 മിനിറ്റ് കൊണ്ട് തമിഴ്‌നാട്ടിലെ ധനുഷ്കോടിയിൽ അവസാനിച്ചു.
മൂന്ന് വയസ് മുതൽ നീന്തൽ പഠിച്ചു തുടങ്ങിയതാണ് ഇഷാങ്ക്. തുടക്കം മുതൽ തന്നെ ദീർഘദൂര നീന്തലിൽ വലിയ താല്പര്യമുണ്ടായിരുന്നു മനിഷ പറയുന്നു. "റാഞ്ചിയിലെ വിവിധ സ്വിമ്മിംഗ് പൂളുകളിലായിരുന്നു അവൻ ആദ്യം പരിശീലിച്ചിരുന്നത്. എന്നാൽ പാക് കടലിടുക്ക് നീന്തിക്കടക്കാൻ പ്രത്യേകമായി തയ്യാറെടുക്കുന്നതിനായി കഴിഞ്ഞ ആറ് മാസമായി ധുർവ ഡാമിലെ തുറന്ന ജലാശയത്തിൽ അവൻ പരിശീലനം നടത്തി വരികയായിരുന്നു." അവർ കൂട്ടിച്ചേർത്തു.
ചെറിയ പ്രായത്തിൽ ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഇഷാങ്ക് വെള്ളത്തിൽ ചെലവഴിക്കുമായിരുന്നു. അങ്ങനെയാണ് ഈ നേട്ടം കൈവരിച്ചത്.
https://www.facebook.com/Malayalivartha
























