ഏപ്രിൽ 29 ന് നടന്ന വോട്ടെടുപ്പിൽ ഗുരുതരമായ ക്രമക്കേട്.... പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ 7 നും വൈകന്നേരം 6 നും ഇടയിൽ പുതിയ പോളിംഗ്

ഏപ്രിൽ 29 ന് നടന്ന വോട്ടെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ . നിരവധി പോളിംഗ് സ്റ്റേഷനുകളിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ നേരത്തെ നടത്തിയ പോളിംഗ് റദ്ദാക്കി എല്ലാ ബൂത്തുകളിലും പുതിയ പോളിംഗ് നടത്താനുള്ള തീരുമാനമെടുത്തതായും തിരഞ്ഞെടുപ്പ് കമ്മീഷൻ .
മണ്ഡലത്തിലെ ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 285 പോളിംഗ് സ്റ്റേഷനുകളിലും പുതിയ വോട്ടെടുപ്പ് നടക്കും. മെയ് 21 ന് രാവിലെ 7 നും വൈകന്നേരം 6 നും ഇടയിൽ പുതിയ പോളിംഗ് നടക്കും. വോട്ടെണ്ണൽ മെയ് 24 ന് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ
കഴിഞ്ഞ ദിവസം ബംഗാളിൽ നടന്ന റീപോളിംഗ് 90 ശതമാനം കടന്നിട്ടുണ്ടായിരുന്നു. ഇ.വി.എം മെഷീനിൽ ടേപ്പ് വച്ച് മറച്ചതുൾപ്പെടെ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് റീപോളിംഗ് നടന്നത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രഹാത് പശ്ചിം നിയമസഭാ മണ്ഡലത്തിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാലിടത്തുമായിരുന്നു റീപോളിംഗ്.
https://www.facebook.com/Malayalivartha
























