രാത്രി എംസി റോഡ് കുറുകെ കടക്കുന്നതിനിടെ വഴിയിൽ യാത്രക്കാർ കണ്ടത് നടുക്കുന്ന കാഴ്ച്ച!!! വഴിയിൽ മാർഗ തടസ്സമുണ്ടാക്കി നെടുനീളൻ പെരുമ്പാമ്പ്; എന്ത് ചെയ്യണമെന്നറിയാതെ പകച്ച് യാത്രക്കാർ; അത് വഴി വന്ന അദ്ധ്യാപിക കാർ റോഡിന് നടുവിൽ നിർത്തി; പിന്നീട് സംഭവിച്ചത്!

രാത്രി എംസി റോഡ് കുറുകെ കടക്കുന്നതിനിടെ വഴിയിൽ യാത്രക്കാർ കണ്ടത് നടുക്കുന്ന കാഴ്ച്ച. മുന്നോട്ടു പോകാനാകാതെ മാർഗ തടസ്സമുണ്ടാക്കി പെരുമ്പാമ്പ്. ഒടുവിൽ യാത്രക്കാരുടെ സമയോചിതമായ ഇടപെടലുണ്ടായി. പാമ്പിനെ വഴിയാത്രക്കാർ മറുകരയിലെത്തിക്കുകയായിരുന്നു. കൂത്താട്ടുകുളം– മൂവാറ്റുപുഴ റൂട്ടിൽ ആറൂർ കനാലിനു സമീപമാണ് ഈ സംഭവം നടന്നത്. രാത്രി പത്തരയോടെ റോഡിനു നടുവിൽ പെരുമ്പാമ്പിനെ കണ്ടു. അനങ്ങാനാവാത്ത അവസ്ഥയിലായിരുന്നു പാമ്പ്.
വാഹനങ്ങൾ പാമ്പിനെ ഒഴിവാക്കി കടന്നു പോയി. ഗതാഗത തടസ്സമുണ്ടായി. ഈ സമയം മക്കളോടൊപ്പം കാറിൽ വരികയായിരുന്നു ഇടുക്കി രാജകുമാരി എൻഎസ്എസ് കോളജ് അധ്യാപിക. കൂത്താട്ടുകുളം ചോരക്കുഴി പച്ചിലക്കാട്ട് ബിൻസി എൽദോ കാർ റോഡിന് നടുവിൽ നിർത്തുകയും മറ്റു വാഹനങ്ങൾ തടഞ്ഞ് വഴിയൊരുക്കുകയും ചെയ്തു.
എന്നാൽ പാമ്പ് ഭയന്ന അവസ്ഥയിലായിരുന്നു. റോഡിനു നടുവിൽ ചുരുണ്ടു കിടക്കുകയും ചെയ്തു. തുടർന്ന് ബിൻസി പൊലീസിനെ വിളിക്കുകയുണ്ടായി.പോലീസ് വിവരം വനപാലകർക്ക് കൈമാറാമെന്ന് പറഞ്ഞു. അപ്പോഴേക്കും നാട്ടുകാരുമെത്തി. വാഹനങ്ങളിൽ വന്ന മറ്റുള്ളവരുടെയും സഹായത്തോടെ കമ്പ് ഉപയോഗിച്ച് പാമ്പിനെ റോഡിനു നടുവിൽ നിന്ന് തള്ളി നീക്കിയതോടെ അത് ഇഴഞ്ഞ് പൊന്തക്കാട്ടിൽ മറഞ്ഞു. പുറമേ പരുക്കുകളൊന്നും ഇല്ലെങ്കിലും നേരത്തെ കടന്നു പോയ വാഹനങ്ങളിലൊന്ന് തട്ടിയാണോ പാമ്പ് ഭയന്നു കിടന്നതെന്ന് സംശയമുണ്ട്.
https://www.facebook.com/Malayalivartha






















