ആര്.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകികള്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് എത്തിച്ചത് അബ്ദുള്‍ റഹ്മാനാണെന്ന് പോലീസ്.... അബ്ദുള്‍ റഹ്മാനെയും ബൈക്കും കണ്ടെത്താനുള്ള ഊര്‍ജ്ജിതശ്രമത്തിലാണ് പോലീസ്

ആര്.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകികള്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് എത്തിച്ചത് ശംഖുവാരത്തോട് സ്വദേശിയായ അബ്ദുള്‍ റഹ്മാനാണെന്ന് പൊലീസ് കണ്ടെത്തി.ചിറ്റൂര്‍, പട്ടഞ്ചേരി സ്വദേശി അനിതയുടെ ഉടമസ്ഥതയിലുള്ള സ്പ്ലെന്‍ഡര്‍ ബൈക്കിലാണ് ആറംഗ കൊലയാളി സംഘത്തിലെ രണ്ടുപേര്‍ വന്നത്.
അനിതയുടെ ഭര്‍ത്താവ് രണ്ടുവര്‍ഷം മുമ്പ് പാലക്കാട് കുന്നത്തൂര്‍മേട് സ്വദേശി റഷീദിന് 7000 രൂപയ്ക്ക് പണയംവച്ച ബൈക്ക് പിന്നീട് രണ്ടുതവണകൂടി കൈമാറ്റം ചെയ്തിട്ടുണ്ടായിരുന്നു. പണയ വസ്തുവിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് റഷീദ് വാഹനം ഒലവക്കോട് സ്വദേശിയായ മണ്‍സൂറിന് കൈമാറിയത്.
ഇയാള്‍ 20,000 രൂപയ്ക്കാണ് നിലവില്‍ വാഹനം ഉപയോഗിക്കുന്ന പലചരക്ക് കട നടത്തുന്ന കുന്നുംപുറം സ്വദേശി ഷംസുദ്ദീന് നല്‍കിയത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അബ്ദുറഹ്മാന്‍ ബൈക്ക് വാങ്ങിക്കൊണ്ടുപോയതെന്ന് ഷംഷുദ്ദീന്‍ പൊലീസിനോട് മൊഴി നല്‍കി.
മകന്റെ സുഹൃത്താണ് അബ്ദുള്‍ റഹ്മാന്‍. കൊല്ലപ്പെട്ട സുബൈറിന്റെ മൃതദേഹം കാണാന്‍ പോകാനാണ് വാഹനം ആവശ്യപ്പെട്ടുവന്നത്. അരമണിക്കൂറിനുള്ളില്‍ തിരിച്ചെത്തിക്കാമെന്നും പറഞ്ഞു.
. അബ്ദുള്‍ റഹ്മാനെയും ബൈക്കും കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതത്തിലാണ് പോലീസ് . ആറുപേരടങ്ങുന്ന കൊലയാളി സംഘം രണ്ടു ബൈക്കിലും ഒരു സ്‌കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha






















