സിറിയയിൽ ഇല്ലേ ? 191 രാജ്യങ്ങളിൽ അരിച്ച് പെറുക്കി സിബിഐ; ഇന്റർപോളിന്റെ സഹായത്തോടെ യെല്ലോ നോട്ടീസ്; ജെസ്‌നയ്ക്ക് അത് സംഭവിച്ചു ?

ജെസ്നയെ കണ്ടെത്താനുള്ള അതിതീവ്രമായ പരിശ്രമം നടക്കുകയാണ്. അതിനു മുന്നോടിയായി സിബിഐ ഇന്റർപോൾ മുഖേന 191 രാജ്യങ്ങളിൽ യെലോ നോട്ടിസ് പുറപ്പെടുവിക്കുകയുണ്ടായി. ജെസ്‌നയുടെ ഫോട്ടോയും , കേസിനെ സംബന്ധിച്ച വിവരങ്ങളും , തിരിച്ചറിയാനുള്ള അടയാളങ്ങൾ തുടങ്ങിയവയും രാജ്യങ്ങളിലെ ഇന്റർപോളിനു കൈമാറിയിരിക്കുകയാണ് .
ഇന്റർ പോൾ നോട്ടീസ് നൽകിയ രാജ്യങ്ങളിൽ സിറിയയും ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത . ഇങ്ങനെ ചെയ്തതോടെ ജസ്ന സിറിയയിൽ ഉണ്ടോ എന്ന കാര്യത്തിൽ സിബിഐക്ക് പോലും ഉറപ്പില്ല എന്ന ഒരു സൂചന കൂടി ലഭ്യമാക്കുന്നുണ്ട്. സിബിഐയുടെ ഇപ്പോഴത്തെ നിഗമനം വ്യാജ പാസ്‌പോർട്ടിൽ ജെസ്‌നയെ എവിടെയെങ്കിലും കൊണ്ട് പോയിട്ടുണ്ടാകാമെന്നാണ്.
2018 മാർച്ച് 22നാണ് ജെസ്‌നയെ കാണാതായത്. എന്നാൽ ആ കുട്ടി എവിടെയാണെന്ന തരത്തിലുള്ള ഒരു സൂചന പോലും ഇതുവരെ ലഭ്യമായിട്ടില്ല എന്നതാണ് അതീവ ഗൗരവകരമായ കാര്യം. 2018 മാർച്ച് 22നാണ്ജോസഫ്-ഫാൻസി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയവളായ ജെസ്‌ന മരിയ ജയിംസിനെ കാണാതാകുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരുന്നു അന്ന് ജെസ്‌ന. , കാണാതാകുമ്പോൾ 21 വയസ്സായിരുന്നു. കുപ്രസിദ്ധമായ കൂടത്തായി കേസ് അന്വേഷിച്ച കെ.ജി.സൈമൺ ഐപിഎസ് പത്തനംതിട്ട എസ്‌പിയായി ചുമതലയേറ്റപ്പോഴാണ് കേസിൽ നിർണായക വഴിത്തിരിവുകൾ ഉണ്ടായത് .
ജെസ്നയെ കണ്ടെത്താൻ സഹോദരൻ ജെയ്‌സ് ജോൺ ജയിംസ് ഹർജി കൊടുത്തിരുന്നു . 2021 ഫെബ്രുവരി 19ന് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പക്ഷേ ഇതുവരെ ജെസ്നയെ കണ്ടെത്താനായില്ല. പരിചയക്കാരെ കണ്ടപ്പോൾ ഒളിഞ്ഞും പതുങ്ങിയും ഒക്കെ ആയിരുന്നു ജെസ്‌ന പോയത്.
നേരത്തെ പെൺകുട്ടി എവിടെയുണ്ടെന്ന് അറിയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി: ടോമിൻ ജെ. തച്ചങ്കരി പറഞ്ഞിരുന്നു . പക്ഷേ എവിടെയാണുള്ളതെന്ന് , വെളിപ്പെടുത്താനാകില്ലെന്നും ഇദേഹം പറഞ്ഞിരുന്നു. ടോമിൻ തച്ചങ്കരി പറഞ്ഞതുപോലെ തന്നെയായിരുന്നു പത്തനംതിട്ട എസ്‌പിയായിരുന്ന കെ.ജി. സൈമൺ പറഞ്ഞത്.
പൊലീസിന്റെ അനാസ്ഥയാണ് ജെസ്നയെ വീണ്ടും കാണാതായതിന് പിന്നിലെന്ന് സിബിഐ വിചാരിക്കുന്നു. ജെസ്‌നയെ രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണു സിബിഐയുടെ നിഗമനം. സംഭവം തീവ്രവാദപ്രവർത്തനത്തിന്റെ ഭാഗമല്ല. എന്നാൽ നടന്നത് മനുഷ്യക്കടത്താണ്. ഇസ്ലാമിക രാജ്യത്ത് ജസ്നഉണ്ടെന്നാണ് സിബിഐ പറയുന്നത്.
ഏറ്റവും ഒടുവിലായി ജെസ്‌ന സ്വന്തം താത്പര്യപ്രകാരമാണു വിദേശത്തേക്കു കടന്നതെന്നും രണ്ട് കുഞ്ഞുങ്ങളുടെ മാതാവായെന്നുമുള്ള സ്ഥിരീകരിക്കാത്ത വിവരം ക്രൈംബ്രാഞ്ചിനു കിട്ടി . ജെസ്സി വിദേശത്തേക്ക് കൊണ്ടുപോയത് ആരെന്ന് അന്വേഷണസംഘം കണ്ടെത്തി. വീട്ടിൽനിന്നു കണ്ണിമലയിലെ ബാങ്ക് കെട്ടിടത്തിൽ ജെസ്‌ന എത്തിയതിന്റെ സി.സി. ടിവി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















