കെ വി തോമസിനെതിരായ കര്‍ശന നടപടി; കെ.പി സി സി നേതൃത്വത്തിന്റെ താല്‍പ്പര്യം നടക്കാനിടയില്ല, തോമസിനെ അവഗണിച്ചാല്‍ മതിയെന്ന് രാഷ്ട്രീയ കാര്യസമിതിയില്‍ പൊതുവികാരം; പി.ജെ കുര്യനെതിരെയും നടപടി വരില്ല, ജെബി മേത്തര്‍ക്ക് ഷാനിമോള്‍ ഉസ്മാന്റെ കണക്കറ്റ പരിഹാസം

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ വി തോമസ് ഇനി പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നായിരുന്നു കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ ആദ്യ നിലപാട്. പിന്നീട് തീരുമാനം ഹൈക്കമാന്‍ഡ് അച്ചടക്ക സമിതിക്കുവിട്ടു. എന്നാല്‍ കര്‍ശന നടപടികള്‍ കെ വി തോമസിനെതിരെ ഉണ്ടാകില്ലെന്ന സൂചനയാണ് ഇന്നലെ നടന്ന രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് കിട്ടുന്നത്.
കെ വി തോമസിനെ അവഗണിച്ചാല്‍ മതിയെന്നും പാര്‍ട്ടി പദവികളില്‍ നിന്നും പുറത്താക്കേണ്ടെന്നുമാണ് യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം . പങ്കെടുത്തവരെല്ലാം കെ വി തോമസിനെ തള്ളിപ്പറഞ്ഞു.
എന്നാല്‍ നടപടിയെടുത്ത് രക്തസാക്ഷി പരിവേഷം നല്‍കരുതെന്നാണ് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടത്. ടി എന്‍ പ്രതാപന്‍ മാത്രമാണ് ദാക്ഷിണ്യമില്ലാത്ത കടുത്ത നടപടി ആവശ്യപ്പെട്ടത്.
രാഷ്ട്രീയകാര്യ സമിതി കെ വി തോമസിനെ പുറത്താക്കുന്ന കാര്യത്തിലുള്‍പ്പെടെ അച്ചടക്ക സമിതിക്ക് ശുപാര്‍ശ നല്‍കാത്ത സാഹചര്യത്തില്‍ ഇന്ന് ചേരുന്ന കെ പി സി സി നിര്‍വാഹക സമിതിയിലും വികാര പ്രകടനങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നുറപ്പായി. രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച പി ജെ കുര്യനെതിരെയും നടപടി വരില്ല.
കുര്യന്റെ വിമര്‍ശനത്തിന് അനാവശ്യ പ്രചരണം കൊടുക്കരുതെന്നാണ് യോഗത്തില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധി പ്രശ്‌നങ്ങളെ നേരിടാന്‍ കെല്‍പ്പില്ലാതെ ഒളിച്ചോടുന്ന നേതാവാണെന്നായിരുന്നു കുര്യന്റെ വിമര്‍ശനം.
യോഗത്തിനിടെ ജെബി മേത്തറുടെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തെ ഷാനിമോള്‍ ഉസ്മാന്‍ കണക്കറ്റ് പരിഹസിച്ചു. 'സാധാരണക്കാരി'യായ പ്രവര്‍ത്തകയ്ക്ക് സീറ്റ് നല്‍കിയത് നന്നായെന്നായിരുന്നു ഷാനിമോളുടെ ഒളിയമ്പ്. വിപ്ലവകരമായ തീരുമാനം ദേശീയതലത്തില്‍ ഗുണം ചെയ്യും. തെരഞ്ഞെടുപ്പ് സമിതിയെ നോക്കുകുത്തിയാക്കിയതിന് നേതൃത്വത്തിന് അഭിനന്ദനമെന്നും ഷാനിമോള്‍ പറഞ്ഞു. കെ പി സി സിയുടെ നിര്‍വാഹക സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
al
https://www.facebook.com/Malayalivartha






















