പാലക്കാട് നടന്ന കൊലപാതകങ്ങൾ നിർഭാഗ്യകരമാണ്; നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണ്; നിയമ സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു അവസ്ഥയാണ്; നഷ്ടമായ വിശ്വാസം വീണ്ടെടുക്കാനാവും വിധമുള്ള നടപടികൾ അനിവാര്യം; കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പാലക്കാട് നടന്ന ഇരട്ടകൊലപാതകങ്ങളിൽ കേരളം ഭയന്ന് വിറച്ചിരിക്കുകയാണ്. നിർഭാഗ്യകരമായ കൊലപാതകങ്ങൾ തന്നെയാണ് യുടെ രണ്ടിടത്തും അരങ്ങേറിയത്. ഇപ്പോൾ ഇതാ ഈ കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നിരിക്കുകയാണ്. പാലക്കാട് നടന്ന കൊലപാതകങ്ങൾ നിർഭാഗ്യകരമാണ് എന്നാണ് അദ്ദേഹം പറയുന്നത് . നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണെന്നും ഗവർണർ ചൂണ്ടിക്കാണിക്കുകയുണ്ടായി.
നിയമ സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു അവസ്ഥയാണ്. നഷ്ടമായ വിശ്വാസം വീണ്ടെടുക്കാനാവും വിധമുള്ള നടപടികൾ അനിവാര്യമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ഗവർണ്ണർ നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി.
എന്നാൽ യോഗം പ്രഹസനമാണെന്നും കൊലയാളികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ആരോപിച്ച് ബിജെപി ഇന്ന് സർവ്വ കക്ഷിയോഗം ബഹിഷ്‌കരിക്കുന്ന സഹചര്യമുണ്ടായി . സഞ്ജിത്ത് വധക്കേസിലെ മുഴുവൻ പ്രതികളെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പരിപൂർണ ഉത്തരവാദിത്വം പോലീസിനാണ്. അക്രമണം നടക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും അവർ ചൂണ്ടിക്കാണിക്കുകയുണ്ടായി. കൊലപാതകം നടന്ന് 48 മണിക്കൂർ പിന്നിട്ടിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. പോലീസ് ഇരുട്ടിൽ തപ്പുകയാണ്.
ഇത് വെറുമൊരു പ്രഹസന യോഗമാണ് എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആഞ്ഞടിച്ചു . സഞ്ജിത്തിന്റെ കൊലപാതകം ഉണ്ടായിട്ട് മാസങ്ങളായിട്ടും ആ വീട്ടിൽ പോകാൻ തയ്യാറാകാത്ത മലമ്പുഴ എംഎൽഎ, സുബൈർ വധത്തിന് ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രതികരിച്ചിരുന്നു.
ഇത് അവരുടെ ഇരട്ടത്താപ്പ് വെളിവാക്കുന്നുവെന്ന് കെ.എം ഹരിദാസ് പറഞ്ഞു. ശ്രീനിവാസന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിയാത്ത സാഹചര്യത്തിൽ സർവകക്ഷിയോഗത്തിൽ തുടർന്ന് ഇരിക്കുന്നതിൽ അർത്ഥമില്ല എന്നും പറഞ്ഞ് യോഗത്തെ ബഹിഷ്കരിക്കുക യായിരുന്നു.
https://www.facebook.com/Malayalivartha






















