ഭര്‍ത്താവ് യുവാവിന് ഭാര്യയെന്ന രീതിയില്‍ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളയച്ച് തുടക്കം; കൂടുതൽ അടുത്തതോടെ വീട്ടിലേക്ക് ക്ഷണിച്ച് ഭർത്താവിന്റെ അടവ്, യുവാവ് അടിമലത്തുറയിലുള്ള വീട്ടിലെത്തിയപ്പോൾ എല്ലാം മാറിമറിഞ്ഞു; യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി പൂട്ടിയിട്ടശേഷം പണം തട്ടിയെടുക്കാന്‍ ശ്രമം! സംഘത്തിലെ ഒരാൾ പിടിയിൽ
ഭാര്യ എന്നാൽ പേരിൽ ചാറ്റ് ചെയ്ത യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി ഭർത്താവിന്റെ ക്രൂരത. പൂട്ടിയിട്ടശേഷം പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ പോലീസ് പിടികൂടിയിരിക്കുകയാണ്. അടിമലത്തുറ പുറംപോക്ക് പുരയിടത്തില്‍ സോണി(18)യെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇയാളുടെ കൂട്ടാളികളായ മറ്റ് രണ്ടുപേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. സംഘത്തിന്റെ കയ്യിൽ അകപ്പെട്ടതിന് പിന്നാലെ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയാണ് യുവാവ് ഇവരില്‍നിന്ന് രക്ഷപ്പെട്ടത്.
വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി സ്വദേശിയായ 20-കാരനായ യുവാവാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായത്. മൊബൈല്‍ഷോപ്പില്‍ ജോലിചെയ്യുന്ന ഇയാള്‍ കടയിലെത്തിയ അടിമലത്തുറയിലെ യുവതിയുമായി സൗഹൃദത്തിലാവുകയായിരുന്നു. എതാൻ സംഭവത്തിന് തുടക്കം. പിന്നീട് ഇയാള്‍ യുവതിക്ക് വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു. ഇതിനിടയില്‍ യുവതി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാൽ യുവതിയുടെ ഫോണ്‍ ഭര്‍ത്താവിന്റെ കയ്യിലായിരിക്കുന്നു ഉണ്ടായിരുന്നത്.
പിന്നാലെ ഭാര്യയുടെ ഫോണിലെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ മനസ്സിലാക്കിയശേഷം, ഭര്‍ത്താവ് യുവാവിന് ഭാര്യയെന്ന രീതിയില്‍ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളയയ്ക്കുകയായിരുന്നു. ഇതോടെ ഈ ഫോണിലേക്ക് ഇയാളും തിരികെ സന്ദേശങ്ങള്‍ അയച്ചു. ഇതേതുടര്‍ന്ന് വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് സന്ദേശങ്ങളയയ്ക്കുകയുണ്ടായി.
ഇതേതുടര്‍ന്നായിരുന്നു യുവാവ് അടിമലത്തുറയിലുള്ള വീട്ടിലേക്ക് എത്തിയത്. വീട്ടിലെത്തിയ യുവാവിനെ, യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളായ സോണിയും മറ്റൊരാളും ചേര്‍ന്ന് തടഞ്ഞുവെച്ചശേഷം ഒരു മുറിക്കുള്ളില്‍ പൂട്ടിയിടുകയുണ്ടായി. ഭീഷണിപ്പെടുത്തി ഇയാളോട് ഒരുലക്ഷം രൂപയും കാറും ആവശ്യപ്പെടുകയായിരുന്നു ഈ സംഘം. ഒരു ദിവസം മുഴുവനും ഇവിടെ പൂട്ടിയിട്ടതോടെ തന്റെ കൈയില്‍നിന്ന് 10000 രൂപ ഇവര്‍ക്ക് നല്‍കുകയും ചെയ്തു.
ഇതിനുപിന്നാലെ ബാക്കി തുക കഴക്കൂട്ടത്തുള്ള സുഹൃത്തുക്കളില്‍നിന്ന് നല്‍കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. ഇതിനായി യുവതിയുടെ ഭര്‍ത്താവ്, പിടിയിലായ സോണി, ഇവരുടെ മറ്റൊരു സുഹൃത്ത് എന്നിവരെയും കൂട്ടി യുവാവ് തന്റെ കാറില്‍ കഴക്കൂട്ടത്തേക്ക് തിരിക്കുകയും ചെയ്തു. ഇതിനിടയില്‍ കാര്‍ വിഴിഞ്ഞത്തെത്തിയപ്പോള്‍ തന്നെ വാഹനം നിര്‍ത്തി ഇയാള്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയാണ് ചെയ്തത്.
പിന്നാലെ കാറിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. അന്വേഷണത്തിനൊടുവിലാണ് പ്രതികളിലൊരാളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സോണിയെ റിമാന്‍ഡു ചെയ്യുകയുണ്ടായി. ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ്, ഗ്രേഡ് എസ്.ഐ. അജിത്, സി.പി.ഒ.മാരായ അഭിലാഷ്, ദീപു, പ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha






















