മലയിറങ്ങിയ ദിലീപിനെ തേടി ആ വാർത്ത; ഏതാനും മണിക്കൂറുകൾക്കകം അതറിയാം; കേസ് സിബിഐക്ക് കൈ മാറേണ്ടി വരുമോയെന്നത് പ്രധാനം; സി ബി ഐ അന്വേഷണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിച്ചാൽ പ്രോസിക്യൂഷന് കനത്ത പ്രഹരം; റദ്ദാക്കുകയാണെങ്കിൽ ദിലീപിന് ആശ്വാസം

ദിലീപിന് ഇന്ന് അതി നിർണായക ദിനമാണ്. വധഗൂഢാലോചന കേസിൽ തീരുമാനമെന്ത് എന്ന് ഇന്നറിയാം. ദിലീപിന് രക്ഷ ഉണ്ടാകുമോ ഇല്ലയോ എന്ന് ഇന്ന് അറിയുവാൻ സാധിക്കും. ദിലീപിനും പ്രോസിക്യൂഷനും ഹൈക്കോടതിയിൽ നിർണായക ദിനമാണ്. കേസ് സിബിഐക്ക് കൈ മാറേണ്ടി വരുമോ എന്നതും ഇന്നറിയാം. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യമാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ സി ബി ഐ അന്വേഷണമെന്ന ആവശ്യം അംഗീകരിച്ചാൽ പ്രോസിക്യൂഷന് കനത്ത പ്രഹരമായി മാറും. വധഗൂഡാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ കോടതിയുടെ ഉത്തരവ് ഉറ്റ് നോക്കുകയാണ് എല്ലാവരും. പ്രോസിക്യൂഷന് ഏറെ നിർണായകമായ ഹർജിയാണ് ഇത് . ഇന്ന് ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറയുന്നത്.
കേസ് റദ്ദാക്കുകയാണെങ്കിൽ അത് ദിലീപിന് ആശ്വാസമായി മാറും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും മുന്നേറുന്നത് . അതിനാൽ ഈ കേസിന്‍റെ ഭാവി നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിലും വളരെ പ്രാധാന്യമർഹിക്കുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരനയേും സഹോദരി ഭർത്താവിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യുവാനിരിക്കുകയാണ്. രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യുന്നത് . കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടീസ് നൽകി. പക്ഷേ ഇരുവരും അസൗകര്യം അറിയിച്ചതിനാൽ 19 ആം തിയതി രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകി.
നടിയെ ആക്രമിച്ച കേസിൽ ആദ്യമായിട്ടാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇവരെ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ അനൂപിന്‍റെയും, സുരാജിന്‍റെയുമായി പുറത്ത് വിട്ട ഓഡിയോ റെക്കോർഡിലെ വിവരങ്ങൾ അറിയുക, ദിലീപിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിലുള്ള നിർണായക രേഖകൾ ഫോണിൽ കണ്ടെത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ ഇന്നലെ പ്രതി ദിലീപിനോട് വിശദീകരണം തേടണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ദിലീപിന്റെ ഫോണിൽ കണ്ടെത്തിയ രേഖകൾ കോടതിയിൽ പ്രോസിക്യൂഷൻ പ്രദർശിപ്പിച്ചു.
രേഖകൾ ചോർന്ന സംഭവത്തിൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് നേരത്തെ അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെടുകയുണ്ടായി. പക്ഷേ ഇക്കാര്യത്തിൽ വിചാരണ കോടതി അനുമതി നൽകിയില്ല. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച രേഖ മാധ്യമങ്ങൾക്ക് ചോർന്നതിൽ എ ഡി ജി പി ശ്രീജിത്ത് വിശദീകരണം നൽകി. പക്ഷേ സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്നായിരുന്നു കോടതി നിരീക്ഷിച്ചത് . വിശദീകരണം തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















