അന്വേഷണം തൃപ്തികരമല്ലെന്ന് ബി ജെ പി...പാലക്കാട്ടെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ വരുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും ബി ജെ പി ജനറല്‍ സെക്രട്ടറി

ആര് എസ് എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ബി ജെ പി. പാലക്കാട്ടെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ വരുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും ബി ജെ പി ജനറല്‍ സെക്രട്ടറി . ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 29നാണ് അമിത് ഷാ കേരളത്തിലെത്തുക.
തിരുവനന്തപുരത്ത് നടക്കുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുക്കുകയും ചെയ്യും. കേരളത്തിലെ മതഭീകരവാദത്തിന്റെ ഗൗരവം അദ്ദേഹത്തെ ധരിപ്പിക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെ അറിയിച്ചിരുന്നു.ഏപ്രില്‍ പതിനാറിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.
രണ്ട് ബൈക്കുകളിലും ഒരു സ്‌കൂട്ടറിലുമായി ആറുപേര്‍ എത്തിയാണ് ആക്രമണം നടത്തിയത്. കടയില്‍ കയറി വെട്ടുകയായിരുന്നു.എസ് ഡി പി ഐ പ്രവര്‍ത്തകനായ സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ആക്രമണം നടന്നത്.
സുബൈറിന്റെ കൊലയ്ക്കു പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് എസ് ഡി പി ഐ ആരോപിച്ചിരുന്നു. സുബൈറിന്റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്‌ഐആറിലും പറഞ്ഞിട്ടുണ്ടായിരുന്നു.
" f
https://www.facebook.com/Malayalivartha






















