സെക്രട്ടറിയേറ്റില്‍ ഇനി ജീവനക്കാരെ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം വരുന്നു..... ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ അരമണിക്കൂറിലേറെ പുറത്ത് പോയാല്‍ അവധിയായി കണക്കാക്കും, ജാഗ്രതയോടെ...

സെക്രട്ടറിയേറ്റില്‍ ഇനി ജീവനക്കാരെ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം വരുന്നു..... ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ അരമണിക്കൂറിലേറെ പുറത്ത് പോയാല്‍ അവധിയായി കണക്കാക്കും, ജാഗ്രതയോടെ...
സെക്രട്ടറിയേറ്റില്‍ ജീവനക്കാരെ ഇരുത്തി ജോലി ചെയ്യിക്കാനായി പുതിയ സംവിധാനമൊരുങ്ങുന്നു. ജീവനക്കാര്‍ ഏഴു മണിക്കൂറും സീറ്റില്‍ തന്നെ ഇരുന്ന് ജോലി ചെയ്യുന്നു എന്ന കാര്യം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് ഈ പുതിയ സംവിധാനം .
അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം വഴി ആയിരിക്കും ജീവനക്കാരെ നിരീക്ഷിക്കുക. എന്നാല്‍ ഇതിനെതിരെ സിപിഎം അനുകൂല സംഘടനകള്‍ അടക്കം രംഗത്തെത്തി.
ഈ സംവിധാനം വരുന്നതോടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ അരമണിക്കൂറിലേറെ പുറത്ത് പോയാല്‍ അന്നത്തെ ദിവസം അവധിയായി കണക്കാകും. സെക്രട്ടറിയേറ്റ് ജീവനക്കാരോട് നിഷ്‌കര്‍ഷിച്ചിട്ടുള്ളത് ഏഴുമണിക്കൂര്‍ ജോലി ചെയ്യണമെന്നാണ്. എന്നാല്‍ നിലവില്‍ ജോലികള്‍ പൂര്‍ണമായും നിര്‍വഹിക്കാത്ത അവസ്ഥയാണ് കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ ഈ ഏഴ് മണിക്കൂറും സീറ്റില്‍ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം.
മറ്റു ആവശ്യങ്ങള്‍ക്ക് വകുപ്പുകളിലേക്കും മറ്റും പോവുകയാണെങ്കില്‍ അത് ഔദ്യോഗിക ആവശ്യമാണെന്ന് രേഖപ്പെടുത്തിയാല്‍ മാത്രമേ അവധി എന്ന നിബന്ധന മാറുകയുള്ളൂ.
അതേസമയം പുതിയ സംവിധാനത്തിനെതിരെ പ്രതിഷേധവുമായി സിപിഎം അനുകൂല സംഘടനകള്‍ രംഗത്തെത്തി. ജീവനക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സംവിധാനമാണ് ഇത് എന്നാണ് സംഘടനകള്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha






















