മുഖ്യന് ധൈര്യമുണ്ടോ സില്‍വര്‍ലൈനില്‍ ജനങ്ങളോട് നേരിട്ട് ചര്‍ച്ച നടത്താന്‍; വെല്ലുവിളിച്ച് കേന്ദ്രമന്ത്രി മുരളീധരന്‍

കെ റെയില്‍ വിരുദ്ധ സമരങ്ങല്‍ ശക്തി പ്രാപിച്ചതോടെ പിണറായിക്കെതിരെ അതി ശക്തമായ വിമര്‍ശനങ്ങളുമായി ബിജെപിയും പ്രതിപക്ഷവും ജനങ്ങളെ ചവിട്ടി വീഴ്ത്തുന്നതാണോ പിണറായി വിജയന്‍ പറഞ്ഞ വികസനത്തിന്റെ സ്വാദ് എന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ആര്‍ജവമുണ്ടെങ്കില്‍ സില്‍വര്‍ലൈനിനെക്കുറിച്ച് ജനങ്ങളോട് നേരിട്ട് സംവദിക്കുയാണ് വേണ്ടതെന്നും അല്ലാതെ അധികാരത്തിന്റെ ഹുങ്കില്‍ ജനങ്ങളുടെ മേല്‍ കുതിര കയറാന്‍ പോലീസിനെ കയറൂരി വിടുകയല്ല ചെയ്യേണ്ടത്, കേന്ദ്രമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന വഴികളിലൂടെ താന്‍ യാത്ര നടത്തുകയും ജനങ്ങളെ കാണുകയും അവര്‍ അനുഭവിക്കുന്ന വിഷമങ്ങളും അവരുടെ കണ്ണീരും നേരിട്ട് കാണുകയും ചെയ്തതാണ്. അധികാരസ്ഥാനത്തിരിക്കുന്നവര്‍ നല്‍കുന്ന നിര്‍ദ്ദേശത്തിന് അടിസ്ഥാനത്തിലാണ് ജനങ്ങളുടെ മുകളില്‍ കുതിരകയറാനും ജനങ്ങളെ ചവിട്ടി വീഴ്ത്താനും പോലീസ് മുതിരുന്നെതെങ്കില്‍ ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമമായ ഭരണാധികാരികള്‍ എന്ന് പോലീസുകാര്‍ മനസ്സിലാക്കണം എന്നദ്ദേഹം പറഞ്ഞു.
ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതികള്‍ നടപ്പിലാക്കുക എന്നുള്ളതാണ് ജനാധിപത്യം. നമ്മുടെ രാജ്യം സ്വകാര്യ സ്വത്തവകാശം ഉള്ള രാജ്യമാണ് അങ്ങനെ ഒരു രാജ്യത്ത് വികസനത്തിന്റെ പേരില്‍ ജനങ്ങളെ അടിച്ചമര്‍ത്താനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ല. ബിജെപി ഇക്കാര്യത്തില്‍ ജനങ്ങളോടൊപ്പം നില്‍ക്കും. ജനങ്ങളുടെയും ഒരുതരി മണ്ണുപോലും അവരുടെ അനുവാദമില്ലാതെ ഏറ്റെടുക്കാം എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യാമോഹിക്കേണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എത്ര കല്ലിട്ടാലും പിഴുതെറിയുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. അതിന്റെ പ്രത്യാഘാതം എന്തായാലും നേരിടാന്‍ തയാറാണ്. സില്‍വര്‍ലൈന്‍ വിഷയത്തില്‍ യു.ഡി.എഫും ജനങ്ങളോട് വിശദീകരിക്കും. അതേസമയം, കഴക്കൂട്ടത്തെ ആക്രമണം വൃന്ദ കാരാട്ട് കാണുന്നുണ്ടോയെന്ന് വി.ഡി.സതീശന്‍ ചോദിച്ചു. കഴക്കൂട്ടത്തേത് ജഹാംഗീര്‍പുരിയിലെ അതിക്രമത്തിന് സമമെന്നും സതീശന്‍ ട്വീറ്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്കുനേരെയുളള പൊലീസ് അതിക്രമം വച്ചുവാഴിക്കില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു. പ്രതിഷേധത്തില്‍ പരുക്കേറ്റവരെ പ്രതിപക്ഷനേതാവ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
തോന്നിയപോലെ പ്രവര്‍ത്തിക്കാന്‍ കേരളം പിണറായിക്ക് തീറുകിട്ടിയതല്ലെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സില്‍വര്‍ ലൈന്‍ കേരളത്തില്‍ നടക്കില്ല. പൊലീസ് നല്ല നിലയില്‍ പെരുമാറിയാല്‍ പൊലീസിന് നല്ലത്. എവിടെ കുറ്റിയിട്ടാലും പിഴുത് എറിയും. പട്ടാളം വന്നാലും കുറ്റി നിലനിര്‍ത്തില്ല. ജയിലില്‍പോകാനും പണമടയ്ക്കാനും യുഡിഎഫുകാര്‍ തയാറാണ് . ആര്‍ക്കും പ്രതിരോധിക്കാന്‍ ആവില്ല. കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. കണ്ണൂര്‍ ചാലയില്‍ സംഘര്‍ഷമുണ്ടായ മേഖല സന്ദര്‍ശിക്കാനെത്തിയതായിരുന്നു കെ. സുധാകരന്‍. കെ.സുധാകരന്റെ സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തകര്‍ കല്ലുകള്‍ പിഴുതു.
സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കണ്ണൂര്‍ ചാലയില്‍ പ്രതിഷേധേം നടന്നിരുന്നു. കല്ലുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.
https://www.facebook.com/Malayalivartha























