പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ ഗോവ

പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കുമെന്ന് ഗോവ. ഓസ്‌ട്രേലിയയെ മാതൃകയാക്കി നിരോധനം നടത്താനാണു ശ്രമം. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം എങ്ങനെ നിയന്ത്രിക്കാമെന്നു പഠിക്കാനായി ഓസ്‌ട്രേലിയയുടെ നിയമങ്ങള്‍ പരിശോധിക്കുകയാണെന്ന് ഗോവയുടെ ഐറ്റി മന്ത്രി റോഹന്‍ ഖൗണ്ടേ പറഞ്ഞു. സാധ്യമെങ്കില്‍ ഗോവയിലും സമാനമായ രീതിയില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി വിശദീകരിച്ചു.
സമാനമായ രീതിയില്‍ ആന്ധ്രാപ്രദേശും കുട്ടികള്‍ സമൂഹമാധ്യമം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളുടെ കാര്യത്തില്‍ രാജ്യവ്യാപകമായി നയം മാറ്റത്തിന്റെ സൂചനകള്‍ ഇതുവരെയില്ല. കഴിഞ്ഞവര്‍ഷമാണ് 16 വയസില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമം ഉപയോഗിക്കുന്നത് ഓസ്‌ട്രേലിയയില്‍ നിരോധിച്ചത്.
നിയമം നടപ്പില്‍ വന്ന ആദ്യമാസത്തില്‍ 4.7 മില്യന്‍ കൗമാരക്കാരുടെ അക്കൗണ്ടുകള്‍ ഓസ്‌ട്രേലിയ ഡീആക്ടിവേറ്റ് ചെയ്‌തെന്നാണു കണക്കുകള്‍. മലേഷ്യയും ഫ്രാന്‍സും ഇന്തൊനീഷ്യയും സമാനമായ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണു വിവരം.
https://www.facebook.com/Malayalivartha






















