രോഗി മരിച്ചാല്‍ ഡോക്ടറെ കുറ്റം പറയാനാകില്ലെന്ന് സുപ്രീംകോടതി

ചികിത്സയ്ക്കിടെ അപൂര്‍വ്വമായി രോഗികള്‍ മരണപ്പെടാറുണ്ട്. ഇങ്ങനെ രോഗികള്‍ മരണപ്പെടുമ്പോള്‍ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പഴിചാരുന്നത് ആശുപത്രിയിലെ ഡോക്ടര്‍മാരെയാണ്. എന്നാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനായില്ല എന്ന ഒറ്റക്കാരണത്താല്‍മാത്രം മെഡിക്കല്‍ പിഴവിന് ഡോക്ടര്‍ക്കുമേല്‍ ഉത്തരവാദിത്വം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി.
ഡോക്ടര്‍ യുക്തിസഹമായ പരിചരണം നല്‍കേണ്ടതുണ്ട്. എന്നാല്‍, പ്രശ്‌നങ്ങള്‍ അതിജീവിച്ച് രോഗി വീട്ടില്‍ തിരിച്ചെത്തുമെന്ന് ഉറപ്പുനല്‍കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഡോക്ടര്‍ക്ക് ആവശ്യമായ നൈപുണ്യം ഇല്ലാതിരിക്കുകയോ ഒരു പ്രത്യേക കേസില്‍ കഴിവ് ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമ്‌ബോഴാണ് ബാധ്യത ചുമത്താനാവുകയെന്നും കോടതി പറഞ്ഞു. ശസ്ത്രക്രിയയ്ക്കുശേഷമുള്ള ചികിത്സയ്ക്കിടെ ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേ ഭാര്യ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.
ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കാനെ പറ്റുള്ളൂയെന്ന് ഓരോരുത്തരും മനസ്സിലാക്കണം. ബാക്കിയൊക്കെ ഓരോരുത്തരുടെയും വിധിപോലെയാണ്. ചിലപ്പോള്‍ ഗുരുതരമായി വരുന്ന രോഗികള്‍ വളരെ പെട്ടന്ന് സുഖം പ്രാപിക്കും ചിലപ്പോള്‍ ചെറിയ രോഗവുമായി വരുന്നവര്‍ മരണപ്പെടാറുമുണ്ട്.
ഇങ്ങനെ സംഭവിക്കുന്നത് വിധിയാണ്. അല്ലാതെ ഡോക്ടര്‍മാരെ അങ്ങനെ അടച്ച് ആക്ഷേപിക്കരുത്. അവരും മനുഷ്യരാണ് എന്ന് ആരും മറക്കരുത്.
https://www.facebook.com/Malayalivartha























