ആർഎസ്എസ് പ്രവർത്തകൻ എ.ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാലുപേര്‍ അറസ്റ്റില്‍
ആർഎസ്എസ് പ്രവർത്തകൻ എ.ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാലുപേര്‍ അറസ്റ്റില്‍. ബിലാല്‍, റസ്വാന്‍, റിയാസ് ഖാന്‍, സഹദ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് സാഹചര്യം ഒരുക്കി നല്‍കിയത് ഇവരാണെന്നു പൊലീസ് പറഞ്ഞു.
ശ്രീനിവാസനെ കൊല്ലാന്‍ ബൈക്കിലെത്തിയ ആറുപേര്‍ ഇപ്പോഴും ഒളിവിലാണ്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.
ഏപ്രിൽ 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്‌ഷനു സമീപമുള്ള കടയിൽ ശ്രീനിവാസനെ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആണ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസൻ. ഏപ്രിൽ 15ന് പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ സെക്രട്ടറി കുപ്പിയോട് എ.സുബൈർ (43) കൊല്ലപ്പെട്ടിരുന്നു. സുബൈറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നതിനിടെയായിരുന്നു കൊലപാതകം.
https://www.facebook.com/Malayalivartha























