Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..


ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കി..കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു... ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു...


കോസ്റ്റ് ഗാർഡിന്റെ മറവിൽ മറ്റാരെങ്കിലുമാണോ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത്..? കോസ്റ്റ്ഗാർഡ് എന്ന് കേരള പോലീസ് പറയുന്നുണ്ടെങ്കിലും അതിൽ എന്തെങ്കിലും സംശയമുണ്ടോ..?


വാക്കുതർക്കത്തിനൊടുവിൽ.... സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടി കോണ്‍ഗ്രസിനെ മരണശയ്യയില്‍ നിന്ന് എഴുന്നേല്‍പ്പിക്കാമെന്ന പ്രതീക്ഷയില്‍ സോണിയാ ഗാന്ധിയും കൂട്ടരും.... രാഹുല്‍ ഗാന്ധിയേക്കാള്‍ മുകളില്‍ പ്രശാന്ത് കിഷോറിനെ നിറുത്തി ഒരു പരീക്ഷണത്തിന് സോണിയാ ഗാന്ധി ആഗ്രഹിക്കുന്നില്ലെങ്കിലും 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നൂറു സീറ്റു തികച്ചു കിട്ടാനുള്ള വഴി തേടി കോണ്‍ഗ്രസ്

27 APRIL 2022 11:44 AM IST
മലയാളി വാര്‍ത്ത

More Stories...

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളും! കുംഭം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

സാം പിട്രോഡ എന്ന സാങ്കേതിക വിദഗ്ധനെ രാജീവ് ഗാന്ധി അമേരിക്കയില്‍ നിന്നെത്തിച്ച് ഇന്ത്യയിലെ ടെലികമ്യൂണിക്കേഷന്‍സ് രംഗത്ത് അത്ഭുതം കാഴ്ചവെച്ചു. അതിനു സമാനമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടി കോണ്‍ഗ്രസിനെ മരണശയ്യയില്‍ നിന്ന് എഴുന്നേല്‍പ്പിക്കാമെന്ന പ്രതീക്ഷയിലാണ് സോണിയാ ഗാന്ധിയും കൂട്ടരും.

കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ മുകളില്‍ പ്രശാന്ത് കിഷോറിനെ നിറുത്തി ഒരു പരീക്ഷണത്തിന് സോണിയാ ഗാന്ധി ആഗ്രഹിക്കുന്നില്ലെങ്കിലും 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും കോണ്‍ഗ്രസ് നൂറു സീറ്റു തികച്ചു കിട്ടാനുള്ള വഴി തേടുകയാണ് കോണ്‍ഗ്രസ്.

 


ഗ്രൂപ്പും പാരയും കൂടെപ്പിറപ്പായ കോണ്‍ഗ്രസിലെ ഏറിയ നേതാക്കള്‍ക്കും പ്രശാന്ത് കിഷോര്‍ എന്ന യുവബുദ്ധിജീവിയെ അത്രകണ്ടു പിടിച്ചിട്ടില്ല. ഇയാള്‍ പുറത്തു നിന്നു സഹായിച്ചാല്‍ മതി അകത്തു കയറി മേയേണ്ട എന്ന നിലപാടാണ് കോണ്‍ഗ്രസിലെ ഒരു നിര പാര നേതാക്കള്‍ക്കുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുടെ പിന്തുണ നേടി എങ്ങനെയും കോണ്‍ഗ്രസിന് പുനര്‍ജീവിപ്പിക്കുകയെന്ന തന്ത്രമാണ് പ്രശാന്ത് കിഷോര്‍ ആവിഷ്‌കരിക്കാന്‍ പോകുന്നത്.

 


ഉത്തര്‍ പ്രദേശ്, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കണമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. തമിഴ്നാട്, ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സഖ്യമായി മത്സരിക്കാമെന്നും വിവിധ സംസ്ഥാനങ്ങളിലായി 370 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഇദ്ദേഹം നിര്‍ദേശിക്കുന്നു.


അഞ്ചു സംസ്ഥാനങ്ങളില്‍ ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിട്ടതോടെയാണ് പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് വീണ്ടും ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. പഞ്ചാബിലും ഗോവയിലും ഭരണം പിടിക്കാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്കുണ്ടായ അപ്രതീക്ഷിത തിരിച്ചടിയാണ് കോണ്‍ഗ്രസില്‍ പുനര്‍ചിന്തയ്ക്ക് കാരണമായിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ശുപാര്‍ശയിലാണ് കോണ്‍ഗ്രസ് പ്രശാന്തുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്. ഈ വര്‍ഷാവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതു സംബന്ധിച്ചായിരുന്നു ആദ്യചര്‍ച്ച.
അതേസമയം ഉയര്‍ന്ന പദവി നല്‍കി കോണ്‍ഗ്രസില്‍ ചേര്‍ക്കുന്നതിനു പകരം ഉപദേശകന്റെ റോളില്‍ പാര്‍ട്ടിക്കു പുറത്തുനിര്‍ത്തിയാല്‍ മതിയെന്ന നിലപാട് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് ഉള്‍പ്പെടെ ഏതാനും നേതാക്കള്‍ സോണിയ ഗാന്ധിക്കു നല്‍കുന്നു.

 


2024 ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുയാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി രാജസ്ഥാനിലെ ഉദയ്പൂരില്‍ മെയ് 13, 14, 15 തീയതികളില്‍ പാര്‍ട്ടിയുടെ ആലോചനാ യോഗമായ ചിന്തന്‍ ശിബിറും പ്രഖ്യാപിച്ചരിക്കുകയാണ്. അതേസമയം, പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ എത്തുന്നതിലുള്ള ഗുണവും ദോഷവും സംബന്ധിച്ച് ചര്‍ച്ചകള്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ തുടരുകയും ചെയ്യുന്നു. അപ്രതീക്ഷിതമായി കടന്നുവന്ന കിഷോര്‍ സംഘടനയില്‍ എത്രമാത്രം പിടിമുറുക്കും എന്നതിലും ഇവര്‍ ആശങ്കപ്പെടുന്നു.


കോണ്‍ഗ്രസിന്റെ ശത്രുപക്ഷത്ത് മുന്‍പ് നിലനിന്നിരുന്ന പാര്‍ട്ടികളുമായി ബന്ധം സ്ഥാപിക്കുകയും അവരെ സഹായിക്കുകയും ചെയ്ത പ്രശാന്ത് കിഷോറിനെ പ്രസ്ഥാനത്തിന്റെ ചുമതല ഏല്‍പ്പിക്കുന്നതിലും ഒരു വിഭാഗത്തിന് അഭിപ്രായ വ്യത്യാസമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്രീയ സമിതി എന്നീ പ്രാദേശിക പാര്‍ട്ടികളുമായി തന്ത്രപരമായ സഖ്യമുണ്ടാക്കണമെന്ന കിഷോര്‍ ലൈനിനോടും കോണ്‍ഗ്രസില്‍ ഏറെപ്പേര്‍ക്കും യോജിക്കാനാവുന്നില്ല.

പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ച ശേഷം നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അന്തിമമായ തീരുമാനമെടുക്കുന്നതിന് നിര്‍ണായക യോഗം വിളിച്ചിരിക്കുന്നത്.

 


സോണിയക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഏഴംഗ സമിതിയിലെ അംഗങ്ങളും ഇന്നത്തെ യോഗത്തിനെത്തിയിട്ടുണ്ട്. മുന്‍കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ കെ.സി.വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, അംബിക സോണി, ജയ്‌റാം രമേശ്, ദിഗ് വിജയ് സിംഗ്, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവര്‍ അംഗങ്ങളായിരുന്നു

നേതൃത്വ പ്രതിസന്ധി പരിഹരിക്കുക, പാര്‍ട്ടിയുടെ സ്ഥാപക തത്വങ്ങള്‍ വീണ്ടെടുക്കുക, സഖ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുക, താഴേതട്ട് മുതല്‍ സംഘടനാപരമായ അഴിച്ചുപണി നടത്തുക, പാര്‍ട്ടിയുടെ പ്രചാരണത്തിനായി മാധ്യമങ്ങളേയും ഡിജിറ്റല്‍ മേഖലയേയും ഉപയോഗപ്പെടുത്തല്‍ തുടങ്ങിയ സുപ്രധാനമായ നിര്‍ദേശങ്ങളിലാണ് പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നത്.

 



കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ക്കിടെ പ്രശാന്ത് കിഷോര്‍ തെലങ്കാനയിലെത്തി മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ കണ്ടിരുന്നു. 2023-ലെ തെലങ്കാന തിരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രചാരണ തന്ത്രങ്ങള്‍ പ്രശാന്ത് കിഷോറിന്റെ കണ്‍സള്‍ട്ടണ്‍സി സ്ഥാപനം ഏറ്റെടുക്കുന്നതില്‍ തീരുമാനമായിട്ടുണ്ട്. മുന്‍പും ചന്ദ്രശേഖര റാവുവിനായി പ്രശാന്ത് കിഷോര്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു.


ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേലിനൊപ്പം, പട്ടേല്‍ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള നരേഷ് പട്ടേല്‍ എന്ന നേതാവിനെ കൂടി കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാനുള്ള നീക്കത്തിന് പിന്നില്‍ പ്രശാന്ത് കിഷോറിന്റെ ഇടപെടലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങള്‍ നിലനിര്‍ത്താനും മധ്യപ്രദേശ് തിരിച്ചു പിടിക്കാനുമുള്ള ഫോര്‍മുല നേതൃത്വം ആരാഞ്ഞിട്ടുണ്ട്.

 

 

നേതൃത്വവുമായി ഭിന്നിച്ചു നിന്നിരുന്ന ഗ്രൂപ്പ് 23നെ ഉള്‍ക്കൊള്ളാനുള്ള നേതൃത്വത്തിന്റെ നീക്കത്തിന് പിന്നിലും പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങളുണ്ട്.


സംഘടന തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തന്നെയാണ് വിശ്വസ്തരുടെ നീക്കം. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രവര്‍ത്തക സമിതിയുടെ കഴിഞ്ഞ യോഗത്തിലും മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ രാഹുലിന്റെ നേതൃത്വം അംഗീകരിക്കാനാവില്ലെന്നാണ് ഗ്രൂപ്പ് 23ന്റെ പൊതുവികാരം. ഇതിനിടയിലാണ് കിഷോറിന്റെ രംഗപ്രവേശനവും കോണ്‍ഗ്രസിനെ പുനരുജീവിപ്പിക്കാനുള്ള പുതിയ നീക്കങ്ങളും.

"

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (9 minutes ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (30 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (59 minutes ago)

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (1 hour ago)

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (1 hour ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (2 hours ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (2 hours ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (2 hours ago)

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (3 hours ago)

Neyyattinkara വ്ലാത്താങ്കരയെ ഞെട്ടിച്ച് കൊലപാതകം  (3 hours ago)

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....  (3 hours ago)

Malayali Vartha Recommends