ഭക്ഷ്യ സുരക്ഷാ അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയത് പഴകിയ കോഴിയിറച്ചിയും മറ്റു ആഹാര സാധനങ്ങളും... 11 ഹോട്ടലുകള്‍ അടച്ചു പൂട്ടി, ചിക്കന്‍ അല്‍ഫാമിനും ഷവര്‍മയ്ക്കുമെല്ലാം ഒപ്പം നല്‍കുന്ന കുബൂസിന്റെ പാക്കറ്റുകളില്‍ കാലാവധി കഴിയുന്ന തീയതിയോ ലേബലോ ഇല്ല ... വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന തുടരും

ഭക്ഷ്യ സുരക്ഷാ അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയത് പഴകിയ കോഴിയിറച്ചിയും മറ്റു ആഹാര സാധനങ്ങളും... 11 ഹോട്ടലുകള്‍ അടച്ചു പൂട്ടി, ചിക്കന്‍ അല്‍ഫാമിനും ഷവര്‍മയ്ക്കുമെല്ലാം ഒപ്പം നല്‍കുന്ന കുബൂസിന്റെ പാക്കറ്റുകളില്‍ കാലാവധി കഴിയുന്ന തീയതിയോ ലേബലോ ഇല്ല ...
തിരുവനന്തപുരം നഗരത്തില്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി അടിസ്ഥാനത്തില്‍ പഴകിയ കോഴിയിറച്ചിയും മറ്റു ആഹാര സാധനങ്ങളും കണ്ടെടുത്തു. അല്‍സാജ് ഹോട്ടല്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനാല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൂടാതെ കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന തക്കാരം ഹോട്ടലില്‍ പഴകിയതും ഉപയോഗശൂന്യമായതുമായ 12 കിലോ കോഴിയിറച്ചിയും ആറ് കിലോ മറ്റ് ആഹാര സാധനങ്ങളും, പ്ലാസ്റ്റിക്, നിരോധിച്ച ക്യാരിബാഗ് എന്നിവയും പിടിച്ചെടുത്തു.
കഴക്കൂട്ടം അല്‍-സാജ്, തക്കാരം എന്നീ ഹോട്ടലുകളില്‍ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
മറ്റ് ഹോട്ടലുകളിലും സ്‌ക്വാഡ് പരിശോധന നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷൈനി പ്രസാദ്, അരുണ്‍, ദിവ്യ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. തുടര്‍ ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മേയര്‍ അറിയിച്ചു.
അതേസമയം മൂന്നു ദിവസമായി തുടരുന്ന പരിശോധനകളില്‍ 11 ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. കൊല്ലം നഗരമേഖലയില്‍ അഞ്ചും കൊട്ടാരക്കര മേഖലയില്‍ ആറും ഹോട്ടലുകളാണ് പൂട്ടിയത്.
റസ്റ്ററന്റുകളിലും സ്‌നാക് ബാറുകളിലുമൊക്കെ നടത്തിയ പരിശോധനയില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ കണ്ടെത്തി. ചിക്കന്‍ അല്‍ഫാമിനും ഷവര്‍മയ്ക്കുമെല്ലാം ഒപ്പം നല്‍കുന്ന കുബൂസിന്റെ പാക്കറ്റുകളില്‍ കാലാവധി കഴിയുന്ന തീയതിയോ ലേബലോ ഇല്ലായിരുന്നു. അതിനാല്‍ പഴക്കം ചെന്ന കുബൂസ് കടകളില്‍ വില്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതോടൊപ്പം വേഗം ചീത്തയാകുന്ന ഭക്ഷണപദാര്‍ഥമായ മയണൈസ് സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ആയതിനാല്‍ മയണൈസ് വലിയ തോതില്‍ ഉണ്ടാക്കി സൂക്ഷിക്കുന്നതു കുറയ്ക്കാന്‍ ഹോട്ടലുകളോട് നിര്‍ദേശിച്ചു. മയണൈസ് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മുട്ടയുടെ വൃത്തിയും ഉറപ്പാക്കേണ്ടതാണ്. ഗില്‍ഡ് ചിക്കനും ഷവര്‍മയും തയ്യാറാക്കുമ്പോള്‍ ചിക്കന്‍ കൃത്യമായി പാചകം ചെയ്യാതെ വിളമ്പുന്നതായാണ് കാണാന്‍ കഴിഞ്ഞത്.
പല കടകളിലും ഷവര്‍മ വേഗം നല്‍കാന്‍ വേണ്ടി മൊരിഞ്ഞ ഭാഗത്തില്‍ നിന്നു കൂടുതല്‍ ആഴത്തില്‍ മുറിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ വേകാത്ത ചിക്കന്‍ ഭാഗവും ഷവര്‍മയിലുണ്ടാകും. 15 മിനിറ്റെങ്കിലും കൃത്യമായ ചൂടില്‍ പാചകം ചെയ്തതിനുശേഷമേ ചിക്കന്‍ നല്‍കാവൂ എന്നും ഹോട്ടലുകളോട് നിര്‍ദേശിച്ചതായി ഭക്ഷ്യസുരക്ഷാ അധികൃതര്‍ .
അതുമാത്രമല്ല പല കടകളിലും വെള്ളം പരിശോധിച്ച സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു. 6 മാസത്തിലൊരിക്കന്‍ വെള്ളം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഇല്ലാതിരുന്നതായും കണ്ടെത്തി.
ആദ്യ രണ്ടു ദിവസങ്ങളില്‍ ചിന്നക്കട, റെയില്‍വേ സ്റ്റേഷന്‍, കോളജ് ജംഗ്ഷന്‍, കടപ്പാക്കട എന്നിവിടങ്ങളിലായിരുന്നു പരിശോധന നടന്നത്. കൊട്ടാരക്കര ഭാഗത്ത് ഇന്നലെ 12 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ആറു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. ഇനി വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ തുടര്‍ന്നേക്കും.
"
https://www.facebook.com/Malayalivartha





















