മലയാള സിനിമയിലെ മാന്യന്മാരായ ആ പതിനഞ്ച് കാട്ടുകള്ളന്മാർ! റിപ്പോർട്ട് മറയ്ക്കുന്നതിന് പിന്നിൽ.. തുറന്നടിച്ച് മാക്ട.. ഇനി പുറത്ത് വരാൻ പോകുന്നത്...

സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പീഡനം ഉൾപ്പെടെയുള്ള അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ വിളിച്ചുചേർത്ത ചലച്ചിത്ര സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ കാര്യമായ തീരുമാനങ്ങളെടുക്കാൻ കഴിഞ്ഞില്ല. സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന ഡബ്ല്യുസിസിയുടെ (വിമൻ ഇൻ സിനിമ കലക്ടീവ്) ആവശ്യം മന്ത്രി സജി ചെറിയാൻ തള്ളുകയായിരുന്നു. ഇപ്പോഴിതാ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് മലയാളം സിനി ടെക്‌നീഷ്യൻസ് അസോസിയേഷൻ (മാക്ട) രംഗത്ത് എത്തിയിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവയ്‌ക്കരുത്. സിനിമ മേഖലയിലെ പതിനഞ്ച് പ്രമുഖരുടെ പേരുകൾ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഈ കാട്ടുകള്ളന്മാർ ആരായാലും അവരെ പൊതുജനമദ്ധ്യത്തിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ കടമയാണെന്ന് മാക്ട വ്യക്തമാക്കി. പീഡകരെ മുഴുവൻ സംരക്ഷിക്കുന്ന രീതിയിലാണ് സർക്കാരിന്റെ ഇടപെടൽ എന്ന് സംശയിച്ചാൽ അതിൽ തെറ്റില്ലെന്നും സംഘടന ആരോപിക്കുന്നു.
പരാതിക്കാരുടെ പേരുകൾ ഒഴിച്ച് പീഡകരുടെയും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ ആളുകളുടെയും പേരുകൾ പുറത്തുകൊണ്ടുവരണമെന്ന് മാക്ട ഫെഡറേഷൻ ആവശ്യപ്പെടുന്നു. മലയാള സിനിമാ മേഖലയിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ മാക്ട ഫെഡറേഷനെ സർക്കാരിന്റെ ഇതുവരെയുള്ള എല്ലാ പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ ആയതിനുശേഷം സർക്കാർ സംഘടിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചർച്ചയിൽ നിന്നും മാക്ട ഫെഡറേഷനെ ഒഴിവാക്കിയതിനെയും സംഘടന വിമർശിച്ചു.
അതേസമയം റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ എതിർപ്പില്ലെന്നും തീരുമാനിക്കേണ്ടതു സർക്കാരാണെന്നും ‘അമ്മ’ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. ഒരു മാസത്തിനുശേഷം വീണ്ടും യോഗം ചേരാമെന്നു സർക്കാർ അറിയിച്ചു. ഈ സാഹചര്യത്തിൽ, ചലച്ചിത്ര മേഖലയിലെ സ്ത്രീ ചൂഷണം തടയാനുള്ള നിയമം നീളുമെന്നാണു സൂചന. ഹേമ കമ്മിറ്റി ശുപാർശകളുടെ ചുരുക്കമെന്ന പേരിൽ നാൽപതോളം നിർദേശങ്ങൾ ചർച്ചയ്ക്കായി സർക്കാർ വിതരണം ചെയ്തിരുന്നു. ഇതിൽ 90 ശതമാനത്തോടും യോജിപ്പാണെന്നു താരസംഘടനയായ ‘അമ്മ’ അറിയിച്ചു. നിർദേശങ്ങളിലും നടപ്പാക്കുന്ന രീതിയിലും വ്യക്തതയില്ലെന്നു ഡബ്ല്യുസിസിയും ഫിലിം ചേംബറും ചൂണ്ടിക്കാട്ടി. തുല്യ പ്രതിഫലം നൽകണമെന്നതു പോലെയുള്ള നിർദേശങ്ങൾ അപ്രായോഗികമെന്ന വാദവുമുയരുന്നു. ജസ്റ്റിസ് ഹേമ എന്തുകൊണ്ട് എത്തിയില്ലെന്നു ഡബ്ല്യുസിസി പ്രതിനിധികൾ ചോദിച്ചു. റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞതിനാൽ അവർ ഇനി ചർച്ചയ്ക്കു വരേണ്ട കാര്യമില്ലെന്നു മന്ത്രി സജി ചെറിയാൻ പറയുകയായിരുന്നു.
https://www.facebook.com/Malayalivartha