ശബരിമല തീര്‍ഥാടകരെ വഴിയിലിറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി

ശബരിമല തീര്‍ഥാടകരെ വഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി താല്‍ക്കാലിക െ്രെഡവര്‍ എന്‍.സജികുമാറിനെ പിരിച്ചുവിട്ടു. കണ്ടക്ടര്‍ കെ.എന്‍.പ്രേമസുതനെ സ്ഥലം മാറ്റി. തിരുവനന്തപുരം പൂവാറില്‍നിന്ന് കാസര്‍കോട് കാഞ്ഞങ്ങാട്ടേയ്ക്കാണ് കണ്ടക്ടറെ സ്ഥലംമാറ്റിയത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പമ്പയില്‍ നിന്നും നിലയ്ക്കല്‍ സ്റ്റാന്‍ഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയില്‍ ഇറക്കിവിട്ടത്. വനിതകളും കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു. നിലയ്ക്കല്‍ സ്റ്റാന്‍ഡിനു പകരം നിലയ്ക്കല്‍ ഗോപുരം കഴിഞ്ഞ് റോഡില്‍ ഇറക്കിവിടുകയായിരുന്നു. തീര്‍ഥാടകരെ ബസില്‍ നിന്ന് ഇറക്കിവിടുന്നതിന്റെയും വഴിയിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏറെ നേരം വനമേഖലയില്‍ സംഘം കാത്തുനിന്നു. മറ്റൊരു വാഹനം വിളിച്ചുവരുത്തിയാണ് യാത്ര തുടര്‍ന്നത്.
സംഭവത്തെക്കുറിച്ച് വിജിലന്‍സ് ഓഫിസര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ജീവനക്കാരുടെ പ്രവൃത്തി കെഎസ്ആര്‍ടിസിയുടെ സല്‍പേരിനു കളങ്കമുണ്ടാക്കിയതായി സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























