Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി

18 FEBRUARY 2026 09:03 PM IST
മലയാളി വാര്‍ത്ത

നിയമസഭാ തിരഞ്ഞെടുപ്പില്‍ 30 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ധാരണയായി. പ്രഖ്യാപനം ഉടനുണ്ടാകും. സിറ്റിങ് സീറ്റുകള്‍ക്കൊപ്പം, തര്‍ക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കാനാണ് നീക്കം. മുപ്പതിലധികം മണ്ഡലങ്ങളെ ഉള്‍പ്പെടുത്തിയുള്ള ആദ്യഘട്ട പട്ടിക ഫെബ്രുവരി 25 ന് മുന്‍പു പുറത്തിറക്കാനാണ് നേതൃത്വത്തിന്റെ തിരക്കിട്ട ശ്രമം. വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍, തൃത്താലയില്‍ വി.ടി.ബല്‍റാം, മണലൂരില്‍ ടി.എന്‍.പ്രതാപന്‍ എന്നിവര്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. ഇതു സംബന്ധിച്ച അനൗദ്യോഗിക നിര്‍ദേശം ഇവര്‍ക്കു ലഭിച്ചതായാണ് വിവരം.

പുതുയുഗ യാത്ര കഴിഞ്ഞ് മാര്‍ച്ച് ആറിനു ശേഷമാകും രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളെ നേരത്തേ തീരുമാനിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതു വിജയിക്കുകയും ചെയ്തു. സിറ്റിങ് എംഎല്‍എമാര്‍ അല്ലാത്ത ചില മുതിര്‍ന്ന നേതാക്കള്‍ ആദ്യഘട്ട പട്ടികയില്‍ ഉണ്ടാകുമെന്ന് കെ. മുരളീധരന്‍ മനോരമ ഓണ്‍ലൈനോടു സ്ഥിരീകരിച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലവും ആദ്യഘട്ട പട്ടികയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്കമില്ലാത്ത മൂന്നു സീറ്റുകളില്‍ തീരുമാനമായെന്ന് മറ്റൊരു മുതിര്‍ന്ന നേതാവും പറഞ്ഞു. ചില സീറ്റുകളില്‍ കൂടി ചര്‍ച്ച നടക്കുന്നുണ്ട്. തര്‍ക്കമില്ലാത്ത സംവരണ മണ്ഡലങ്ങളിലെയും ചില വനിതാ സ്ഥാനാര്‍ഥികളുടെയും പേരുകള്‍ ആദ്യഘട്ട പട്ടികയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂര്‍ക്കാവ്, തൃത്താല, മണലൂര്‍ പോലുള്ള മണ്ഡലങ്ങളില്‍ ശക്തമായ മത്സരത്തിനാണു സാധ്യത. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ഈ സീറ്റുകള്‍ പിടിച്ചെടുക്കാമെന്ന വിശ്വാസം കോണ്‍ഗ്രസിനുണ്ട്. അതിനാലാണ് രണ്ടാംഘട്ടത്തിലേക്കു നീട്ടാതെ സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്നത്.

എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മത്സരിക്കാനുള്ള താല്‍പര്യം കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും അറിയിച്ചിട്ടുണ്ട്. കോന്നി തിരിച്ചു പിടിക്കാന്‍ അടൂര്‍ പ്രകാശിനെ രംഗത്തിറക്കണമെന്ന അഭിപ്രായം നേതൃനിരയില്‍ പലര്‍ക്കുമുണ്ടെങ്കിലും ഉപതിര!ഞ്ഞെടുപ്പു നടന്നാല്‍ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം കൈവിട്ടു പോകുമോയെന്ന ആശങ്കയുണ്ട്.

സ്ഥാനാര്‍ഥിപ്പട്ടികയില്‍ എംപിമാരെ ഉള്‍പ്പെടുത്താതെയാണ് സുനില്‍ കനഗോലു സര്‍വേഫലം നേതൃത്വത്തിനു കൈമാറിയിരിക്കുന്നത്. ഹൈക്കമാന്‍ഡിന്റേതാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (6 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (27 minutes ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (2 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (2 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (3 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (3 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (3 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (3 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (3 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (4 hours ago)

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു...  (4 hours ago)

Malayali Vartha Recommends