Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപി 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി

18 FEBRUARY 2026 10:31 PM IST
മലയാളി വാര്‍ത്ത

നിയമസഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തിനു കൈമാറി. പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനു പിന്നാലെയാണ് പട്ടിക നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പാര്‍ട്ടിനേതാക്കള്‍ സൂചിപ്പിക്കുന്നത്. മിക്കവാറും എ ക്ലാസ് മണ്ഡലങ്ങളിലും ഒരു പേരു മാത്രമാണ് പട്ടികയിലുള്ളത്. ചില മണ്ഡലങ്ങളില്‍ രണ്ടും മൂന്നും പേരുകള്‍ നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ എല്ലാം സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുന്‍ ഗവര്‍ണര്‍മാരായ പി.എസ്.ശ്രീധരന്‍ പിള്ളയും കുമ്മനം രാജശേഖരനും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ എ ക്ലാസ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. പാര്‍ട്ടി ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പിക്കുന്ന നേമം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പട്ടികയിലുള്ളത്. കഴക്കൂട്ടത്ത് വി.മുരളീധരനും കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസും മത്സരിക്കും. വട്ടിയൂര്‍കാവില്‍ ആര്‍.ശ്രീലേഖയുടെയും നടന്‍ ജി.കൃഷ്ണകുമാറിന്റെയും പേരുകള്‍ പട്ടികയിലുണ്ട്. മുന്‍ അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തു തന്നെയാവും വീണ്ടും മത്സരിക്കുക. 2016ല്‍ 89 വോട്ടിനും 2021ല്‍ 855 വോട്ടിനും കൈവിട്ട മണ്ഡലം സുരേന്ദ്രന്‍ തന്നെ മത്സരിച്ചു പിടിച്ചെടുക്കണമെന്നാണ് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.

എം.ടി.രമേശിനെ കോഴിക്കോട്ടും തൃശൂരുമാണ് പരിഗണിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ പേര് പാലക്കാട്ടും കായംകുളത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ശോഭയ്ക്കു കഴിഞ്ഞതോടെയാണ് കായംകുളത്തു പരിഗണിക്കുന്നത്. മലമ്പുഴയില്‍ സി.കൃഷ്ണകുമാര്‍, കൊടുങ്ങല്ലൂരില്‍ ബി.ഗോപാലകൃഷ്ണന്‍, പാലായില്‍ ഷോണ്‍ ജോര്‍ജ്, തിരുവല്ലയില്‍ അനൂപ് ആന്റണി എന്നിവര്‍ക്കാണു പ്രഥമ പരിഗണന. മുന്‍ ഡിജിപി ജേക്കബ് തോമസിനെ തൃശൂരിലോ ഒല്ലൂരിലോ ഇരിങ്ങാലക്കുടയിലോ മത്സരിപ്പിക്കാനും ആലോചനയുണ്ട്. ചെങ്ങന്നൂരില്‍ സന്ദീപ് വാചസ്പതിയുടെ പേരിനാണ് പ്രഥമപരിഗണന.

 

ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെ പരിഗണിക്കുമ്പോള്‍ പട്ടിയിലുള്ളവരെ തിരഞ്ഞെടുപ്പ് സമിതിയില്‍നിന്നു മാറ്റി നിര്‍ത്തി ചര്‍ച്ച നടത്തിയതിനു ശേഷമാണ് സംസ്ഥാന അധ്യക്ഷന്‍ പേരുകള്‍ രേഖപ്പെടുത്തിയത്. നേമത്തെക്കുറിച്ചുള്ള ചര്‍ച്ച വന്നപ്പോള്‍ അധ്യക്ഷന്‍ തന്നെ മറ്റുള്ളവരുടെ അനുമതിയോടെ സ്വന്തം പേര് എഴുതിച്ചേര്‍ക്കുകയായിരുന്നു.

അതേസമയം, മറ്റു മുന്നണികളുടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കൃത്യമായ ധാരണയില്ലാതെ തിടുക്കപ്പെട്ട് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കണോ എന്നതില്‍ കേന്ദ്രനേതൃത്വം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഏറ്റവും വിജയസാധ്യതയുള്ള വളരെ കുറച്ചു മണ്ഡലങ്ങളില്‍ മാത്രം ആദ്യഘട്ടത്തില്‍ പ്രഖ്യാപനം മതിയെന്ന ചിന്തയും കേന്ദ്രനേതൃത്വത്തിനുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി ഏജന്‍സികളാണ് ബിജെപിക്കു വേണ്ടി സര്‍വേ നടത്തി നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതിനു പുറമേ സംസ്ഥാന നേതാക്കള്‍ ജില്ലകളിലെത്തി വിജയസാധ്യതയുള്ളവരുടെ പേരുകളും സമാഹരിച്ചിരുന്നു. ഇതു രണ്ടും പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി 52 മണ്ഡലങ്ങളിലെ സാധ്യതാപട്ടിക കേന്ദ്രത്തിനു കൈമാറിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (6 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (6 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (7 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (10 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (10 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (10 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (10 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (10 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (10 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (10 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (12 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (12 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (12 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (12 hours ago)

Malayali Vartha Recommends