ആദ്യ പകുതി മൊത്തത്തിലും, പ്രത്യേകിച്ച് വെഞ്ഞാറമൂട് സ്വരാജും അമ്പേ പരാജയപ്പെട്ടു പോയ ഒരു ചിത്രം; ആദ്യ ഭാഗങ്ങൾ ഒട്ടും കൺവിൻസിംഗ് അല്ലാത്ത തരത്തിൽ , ചേർത്തുകെട്ടിയ ഒരു ചങ്ങാടം പോലെ ആടി ഉലഞ്ഞൊഴുകും; വിശ്വസിക്കാൻ പറ്റാത്ത എന്തൊക്കെയോ രംഗങ്ങൾ; നിരാശനായങ്ങനെയിരിക്കുമ്പോൾ അതാ വരുന്നു രണ്ടാമിന്നിംഗ്സ്! സമകാലിക പ്രശസ്തമായ പല കാര്യങ്ങളും വരച്ച് കാണിക്കാൻ ശ്രമിക്കുന്നുണ്ട്; ആദ്യപകുതി കുറച്ചുകൂടി കൺവിൻസ് ആയിരുന്നെങ്കിൽ എന്തായേനെ ഈ ചിത്രം! "ജനഗണമന"യുടെ റിവ്യൂമായി ഡോ. സുൽഫി നൂഹ്

"ജനഗണമന" - എന്ന വിനിമയെ കുറിച്ചുള്ള റിവ്യൂ പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ. സുൽഫി നൂഹ്. രണ്ടാം ഇന്നിംഗ്സിൽ തിളങ്ങുന്ന ഒരു ചിത്രമാണ് "ജനഗണമന". എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "ജനഗണമന" -ഒരു രണ്ടാമിന്നിങ്സ് ചിത്രം!
രണ്ടാം ഇന്നിംഗ്സിൽ തിളങ്ങുന്ന ഒരു ചിത്രമാണ് "ജനഗണമന". ആദ്യ പകുതി മൊത്തത്തിലും, പ്രത്യേകിച്ച് വെഞ്ഞാറമൂട് സ്വരാജും അമ്പേ പരാജയപ്പെട്ടു പോയ ഒരു ചിത്രം. ആദ്യ ഭാഗങ്ങൾ ഒട്ടും കൺവിൻസിംഗ് അല്ലാത്ത തരത്തിൽ , ചേർത്തുകെട്ടിയ ഒരു ചങ്ങാടം പോലെ ആടി ഉലഞ്ഞൊഴുകും. വിശ്വസിക്കാൻ പറ്റാത്ത എന്തൊക്കെയോ രംഗങ്ങൾ.
സ്ക്രീനിൽ നിന്നും കണ്ണെടുത്ത് മൊബൈലിൽ കുത്തുവാൻ തോന്നി. ജനഗണമനക്കിത്രയും ഹൈപ്പെന്തിനായിരുന്നുവെന്ന് സ്വാഭാവികമായും സംശയം തോന്നും ഓർഗനൈസ് ഹൈപ്?. പക്ഷേ ആ പാളിച്ചകളൊക്കെ രണ്ടാംപകുതി തീർപ്പാക്കും. ഉറപ്പ്. വെഞ്ഞാറമൂട് സ്വരാജ് പോലീസ് വേഷവുമായി ഒട്ടും ഇഴുകി ചേരാത്ത പോലെ തോന്നി.
ആദ്യപകുതിയിൽ കഥാതന്തുവിനെ കുറിച്ച് ഒരു നൂറ് ചോദ്യങ്ങൾ സ്വാഭാവികമായും ഉയർന്നുവരും. നിരാശനായങ്ങനെയിരിക്കുമ്പോൾ അതാ വരുന്നു രണ്ടാമിന്നിംഗ്സ്! ഇടവേളയ്ക്ക് ശേഷം.ആദ്യപകുതിയിലെ പാകപ്പിഴകളൊക്കെ കീറിമുറിച്ച് ,കൂടെ പൃഥ്വിരാജിന്റെ അത്യുഗ്രൻ പ്രകടനവും. രണ്ടാം പകുതി മറ്റാരോ ഡയറക്ട് ചെയ്ത പോലെ! ഒന്നാം പകുതിയിൽ അസ്വാഭാവികത തോന്നിയ സീനുകളെ കുറിച്ചുള്ള പല ചോദ്യങ്ങളും പൃഥ്വിരാജ് തന്നെ ഒന്നൊന്നായി രണ്ടാം പകുതിയിൽ ചോദിക്കുന്നു.
ആ പഴുതുകൾ തീർച്ചയായും ഇല്ലാതാക്കാമായിരുന്നു. പക്ഷേ, ഒരതിഗംഭീരൻ രണ്ടാമിന്നിങ്സ്. ഒരുപക്ഷേ ആവശ്യമില്ലാത്ത ഓർഗനൈസ്ഡ് ഹൈപ്പ് നൽകിയില്ലായിരുന്നെങ്കിൽ ഒന്നാം പകുതിയും കുറച്ചുകൂടി സ്വീകാര്യമായെനെ. ആ ഓർഗനൈസ് ഹൈപ്പ് അമിത പ്രതീക്ഷ നൽകി.സ്വാഭാവികമായും നിരാശയും. പക്ഷേ തീർച്ചയായും കണ്ടിരിക്കാം. സമകാലിക പ്രശസ്തമായ പല കാര്യങ്ങളും വരച്ച് കാണിക്കാൻ ശ്രമിക്കുന്നുണ്ട്.
ഭാരതത്തിൻറെ ഇന്നത്തെ അവസ്ഥയുടെ നേർകാഴ്ച. സിനിമ മൊത്തം കണ്ടുകഴിഞ്ഞപ്പോൾ ആദ്യപകുതിയിലെ മുഴച്ചു നിൽക്കലുകൾ സംവിധായകനു തന്നെ തോന്നിയിട്ടുണ്ടാകണം. പക്ഷേ ആ കേടുപാടുകൾ രണ്ടാംപകുതി തീർത്തും ഇല്ലാതാക്കും.വെൽഡൺ, സെക്കൻഡ് ഇന്നിംഗ്സ്,"ജനഗണമന" ആദ്യപകുതി കുറച്ചുകൂടി കൺവിൻസ് ആയിരുന്നെങ്കിൽ എന്തായേനെ ഈ ചിത്രം! ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha