Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ശരിക്കും ഈ പയ്യൻ മുത്ത് ആയിരുന്നില്ല; മത്ത് ആയിരുന്നു. ഈ പയ്യന് വേണ്ടി ഒരു രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് പ്രാർത്ഥിച്ച അമ്മമാരുണ്ട്; അവൻ സുരക്ഷിതനായി വരണേയെന്ന് നേർച്ച നേർന്നവരുണ്ട്. കേരളജനത ഒന്നടങ്കം പ്രാർത്ഥിച്ചത് ഇവൻ്റെ ജീവനു വേണ്ടിയായിരുന്നു. അന്നും ചിലർ ഇവൻ്റെ സാഹസികതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു; പക്ഷേ...' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

07 MAY 2022 01:41 PM IST
മലയാളി വാര്‍ത്ത

പാലക്കാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു കഴിഞ്ഞ ദിവസവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.എന്നാൽ അത്ര ശുഭകരമല്ലാത്തവർത്തയാണെ പുറത്തു വാന്നിരുന്നത്. ബാബു കഞ്ചാവിന് അടിമയെന്നും ഇത് ഉപയോഗിച്ച ശേഷം ലഹരി മൂത്ത് അക്രമാസക്തനാകുന്നതിന്റെയും തെറി വിളിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകൾ തെറ്റാണെന്നും സുഹൃത്തുക്കൾ ബാബുവിനെ കബിളിപ്പിച്ചതാണെന്നുമൊക്കെ വരുന്നുണ്ട്. എങ്കിലും ഇതിനെതിരെ നിരവധിപേരാണ് രംഗത്ത്‍ എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാര്വതി പ്രഭീഷ്. 'ശരിക്കും ഈ പയ്യൻ മുത്ത് ആയിരുന്നില്ല; മത്ത് ആയിരുന്നു. ഈ പയ്യന് വേണ്ടി ഒരു രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് പ്രാർത്ഥിച്ച അമ്മമാരുണ്ട്; അവൻ സുരക്ഷിതനായി വരണേയെന്ന് നേർച്ച നേർന്നവരുണ്ട്. കേരളജനത ഒന്നടങ്കം പ്രാർത്ഥിച്ചത് ഇവൻ്റെ ജീവനു വേണ്ടിയായിരുന്നു. അന്നും ചിലർ ഇവൻ്റെ സാഹസികതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു; പക്ഷേ അങ്ങനെ സംശയിച്ചവരെ പതിവു ചാപ്പ കുത്തി സംസ്ഥാനദ്രോഹികളാക്കാനും നമ്മൾ ഒന്നടങ്കം നിന്നു. പക്ഷേ അവരായിരുന്നു ശരി എന്ന് കാലം തെളിയിച്ചു' എന്നും അവർ കുറിക്കുകയുണ്ടായി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;


ശരിക്കും ഈ പയ്യൻ മുത്ത് ആയിരുന്നില്ല; മത്ത് ആയിരുന്നു. ഈ പയ്യന് വേണ്ടി ഒരു രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് പ്രാർത്ഥിച്ച അമ്മമാരുണ്ട്; അവൻ സുരക്ഷിതനായി വരണേയെന്ന് നേർച്ച നേർന്നവരുണ്ട്. കേരളജനത ഒന്നടങ്കം പ്രാർത്ഥിച്ചത് ഇവൻ്റെ ജീവനു വേണ്ടിയായിരുന്നു. അന്നും ചിലർ ഇവൻ്റെ സാഹസികതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു; പക്ഷേ അങ്ങനെ സംശയിച്ചവരെ പതിവു ചാപ്പ കുത്തി സംസ്ഥാനദ്രോഹികളാക്കാനും നമ്മൾ ഒന്നടങ്കം നിന്നു. പക്ഷേ അവരായിരുന്നു ശരി എന്ന് കാലം തെളിയിച്ചു.

അവനായി പ്രാർത്ഥിച്ച, നേർന്ന അമ്മമാരെ മുഴുവൻ ലജ്ജിപ്പിച്ചുകൊണ്ട് അവൻ്റെ വായിൽ നിന്നും കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം പെറ്റ വയറിനു നേരെ തന്നെ വന്നു. എല്ലാ സേനാവിഭാഗങ്ങളെയും രണ്ടു ദിവസം മുൾമുനയിൽ നിർത്തിയ കോടികൾ ചിലവഴിച്ച് മലയിൽ നിന്നും താഴെ ഇറക്കിയ ഒരുവൻ ലഹരിയ്ക്ക് അടിപ്പെട്ട് കാട്ടിക്കൂട്ടിയ കോപ്രായം കാണിച്ചുതരുന്നുണ്ട് അവൻ്റെ തനി സ്വരൂപം. ഇതിൽ സേനാവിഭാഗങ്ങൾ ചെയ്തത് അവരുടെ ദൗത്യം; അവരുടെ കടമ. കാരണം അവർക്ക് ഭാരതത്തിലെ ഓരോ പൗരന്മാരും സ്വന്തം മക്കളാണ്. ലഹരിക്കടിമപ്പെട്ടവനും അല്ലാത്തവനും ഒരുപോലെ.

ഇന്നലെ മുത്ത് ബാബു മത്ത് ബാബു ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ശരിക്കും ലജ്ജിക്കേണ്ടിയിരുന്ന രണ്ട് കൂട്ടരുണ്ട്. ഇവനിവിടെ ഹീറോ പരിവേഷം ചാർത്തി നല്കി ബാബു പൊറോട്ട തിന്നു, ബാബു ബിരിയാണി തിന്നു തുടങ്ങി അര മണിക്കൂർ ഇടവിട്ട് ബാബു പ്രാഥമിക കർമ്മം നിർവ്വഹിക്കുന്നിടത്ത് വരെ ക്യാമറയും തൂക്കി ചെന്ന് റിപ്പോർട്ടിങ്ങ് നടത്തിയ മാധ്യമപ്പടയാണ് ഒരു കൂട്ടർ. ഉത്തരേന്ത്യയിലേയ്ക്ക് മാത്രം ലെൻസ് തിരിച്ചു വച്ചിരിക്കുന്നതിനാലാവാം ഇവിടുത്തെ നാലാംതൂണുകൾക്ക് ഈ മലകയറ്റം പ്രതി ഒരു ഇൻവെസ്റ്റിഗേറ്റീവ് നറേഷൻ ചെയ്യാൻ തോന്നാത്തത്.

 

പിന്നൊരു കൂട്ടർ ഈ വിഷയത്തിലും രാഷ്ട്രീയ ലാഭം കൊയ്യാൻ ഇറങ്ങിയ രാഷ്ട്രീയക്കാരാണ്. ബാബുവിൻ്റെ സാഹസികതയെ വാനോളം വാഴ്ത്തിയ, അവൻ്റെ നെഞ്ചുറപ്പിനെ പുകഴ്ത്തിയ രാഷ്ട്രീയ ചിങ്കങ്ങൾ അറിഞ്ഞു കാണണം അന്ന് മലയോളം കൂട്ടിയിട്ട് കത്തിച്ച സാധനത്തിൻ്റെ വീര്യം കാരണം മല കയറിയ വീരനാണ് ബാബു എന്ന സത്യം! ലോട്ടറി അടിച്ചുവെന്ന കള്ളക്കഥ മെനഞ്ഞ് മലയാളി ജനതയെ ആസ്സാക്കിയ സെയ്തലവിക്ക് ശേഷം ഇതാ മല കയറി ഒരു ജനതയെ മൊത്തം കഴുതയാക്കിയ ബാബുവിൻ്റെ തനിനിറം പുറത്ത്! കഴുതകളാകാൻ വിധിക്കപ്പെടുന്ന ജനതയ്ക്കിടുന്ന പേരാണോ പ്രബുദ്ധ മലയാളി?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (1 hour ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (1 hour ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (1 hour ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (2 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (3 hours ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (3 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കോമൺവെൽത്ത് ഗെയിംസ്... പുരുഷന്മാരുടെ 65 കിലോഗ്രാം വെയിറ്റ്ലിഫ്‌റ്റിംഗിൽ വെള്ളി മെഡൽ സ്വന്തമാക്കി രാജ മുത്തുപാണ്ടി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം...  (4 hours ago)

വയനാട് കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം....  (4 hours ago)

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം  (4 hours ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 64 കേസുകളിലായി 75 പേര്‍ കൂടി അറസ്റ്റിൽ  (5 hours ago)

Malayali Vartha Recommends