Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടുംബസ്വത്തിനു വേണ്ടിയുള്ള തര്‍ക്കം.. ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് സഹോദരന്‍.. രക്തം വാര്‍ന്നൊഴുകി അബോധാവസ്ഥയിലായ സന്തോഷിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

08 MAY 2022 07:42 AM IST
മലയാളി വാര്‍ത്ത

കുടുംബസ്വത്തിനു വേണ്ടിയുള്ള തര്‍ക്കം.. ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ കമ്പിവടിക്ക് അടിച്ച് കൊലപ്പെടുത്തി സഹോദരന്‍. കുടുംബസ്വത്തിന്റെ ഓഹരി കൊടുക്കാത്തതിന്റെ പേരില്‍ യുവാവ് ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ കമ്പിവടിക്ക് അടിച്ചുകൊലപ്പെടുത്തി.


അമ്പലപ്പുഴ തെക്ക് ഒന്നാം വാര്‍ഡില്‍ കാക്കാഴം വ്യാസ ജംഗ്ഷന്‍ പുതുവല്‍ തോട്ടുങ്കലില്‍ പരേതനായ കൊച്ചു കേശവന്റെ മകന്‍ ദുഃഖാര്‍ത്ഥന്‍ എന്നു വിളിക്കുന്ന സന്തോഷാണ് (45) ദാരുണമായി കൊല്ലപ്പെട്ടത്. സഹോദരന്‍ സിബിയെ (42) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.




ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തീരത്തെ ആളൊഴിഞ്ഞ വീട്ടില്‍ ഉറങ്ങുകയായിരുന്ന സുരേഷിന്റെ തലയ്ക്ക് സിബി കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നെന്ന് പൊലീസ് . രക്തം വാര്‍ന്നൊഴുകി അബോധാവസ്ഥയിലായ സന്തോഷിനെ നാട്ടുകാര്‍ ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മത്സ്യത്തൊഴിലാളികളായ രണ്ടുപേരും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് നിത്യ സംഭവമാണ്. ഇവര്‍ക്കെതിരെ നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പൊലീസ് .മൂന്നു സെന്റ് സ്ഥലത്ത് അമ്മ രതിയും സന്തോഷും സിബിയുമായാണ് താമസിച്ചു വന്നിരുന്നത്. ഇരുവരുടെയും ഭാര്യമാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ പിണങ്ങിപ്പോയി.




ഏക സഹോദരി സുധ ഭര്‍ത്താവ് പ്രേമചന്ദ്രനുമൊത്ത് പുന്നപ്രയിലാണ് താമസിക്കുന്നത്. തന്റെ ഓഹരിയായി ഒരു ലക്ഷം രൂപ വേണമെന്ന് സന്തോഷിനോട് സിബി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ മിക്കവാറും വഴക്ക് പതിവാണെന്ന് അമ്മ പറയുന്നു. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട സിബിയെ അമ്പലപ്പുഴ ഗാബീസ് പമ്പിന് പടിഞ്ഞാറു ഭാഗത്തു നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (34 minutes ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (52 minutes ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (57 minutes ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (1 hour ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (2 hours ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോമൺവെൽത്ത് ഗെയിംസ്... പുരുഷന്മാരുടെ 65 കിലോഗ്രാം വെയിറ്റ്ലിഫ്‌റ്റിംഗിൽ വെള്ളി മെഡൽ സ്വന്തമാക്കി രാജ മുത്തുപാണ്ടി  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം...  (3 hours ago)

വയനാട് കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം....  (4 hours ago)

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം  (4 hours ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 64 കേസുകളിലായി 75 പേര്‍ കൂടി അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends