Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെറുതെ ഡയലോഗടിക്കുന്ന ആളല്ല, പള്‍സ് അറിയുന്ന ആളാണ് വേണ്ടത്! തൃക്കാക്കരയിലെ ജനപ്രതിനിധിയെ കുറിച്ച് ജയസൂര്യ പറയുന്നത് ഇങ്ങനെ, തന്ത്രങ്ങള്‍ മെനയുന്നവര്‍ ഇത് കൂടി കേള്‍ക്കൂ..

08 MAY 2022 10:11 AM IST
മലയാളി വാര്‍ത്ത

തൃക്കാക്കര മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച് മുന്നണികള്‍ പ്രചാരണം കൊഴുപ്പിക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ ഇതിനകം തന്നെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള തന്ത്രങ്ങള്‍ പയറ്റിത്തുടങ്ങി. ഇതിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികള്‍ സ്ഥലത്തെ പ്രമുഖരേയും കണ്ട് വോട്ട് തേടിയിട്ടുണ്ട്.

ആരാണ് ഇനി തൃക്കാകരയെ ഭരിക്കുക എന്നുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ജനങ്ങളുടെ അഭിപ്രായങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെയിതാ നടന്‍ ജയസൂര്യ തന്റെ നിലപാടറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

 

ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുന്നയാളാവണം എന്നാണ് ജയസൂര്യ പറഞ്ഞിരിക്കുന്നത്. അങ്ങനെയുള്ള പറഞ്ഞ വാക്ക് പാലിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിവുള്ള ജനപ്രതിനിധിയെ ആണ് തൃക്കാക്കരക്ക് ആവശ്യം എന്നും നടന്‍ ചൂണ്ടിക്കാട്ടി. ഇതേ മണ്ഡലത്തിലെ വോട്ടറാണ് നടന്‍ ജയസൂര്യ.

മാത്രമല്ല വികസനത്തിന്റെ കാര്യത്തിലും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് തൃക്കാക്കര മണ്ഡലം. അത് പ്രയോജനപ്പെടുത്തുന്ന ജനപ്രതിനിധിയെയാണ് ജനങ്ങള്‍ക്ക് വേണ്ടതെന്നും നടന്‍ അഭിപ്രായപ്പെട്ടു. അതുപോലെ തന്നെ തൃക്കാക്കര മണ്ഡലം നേരിടുന്ന മറ്റൊരു വലിയ പ്രശ്‌നമാണ് മാലിന്യ കൂമ്പാരങ്ങള്‍. സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമാണെന്ന് പറയുന്നത് പോലെ മാലിന്യ നിര്‍മാര്‍ജന കാര്യത്തിലും ശക്തമായ നിയമം വരണം എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

 

തൃക്കാക്കരയില്‍ വെറുതെ ഡയലോഗഡിക്കുന്ന ആളല്ല മറിച്ച് പ്രാക്ടിക്കലായ ജനപ്രതിനിധിയാണ് വേണ്ടത് എന്നും നടന്‍ വ്യക്തമാക്കുന്നുണ്ട്.

കൊച്ചി നഗരത്തിന്റെ വികസനത്തെ കുറിച്ച് പറഞ്ഞ നടന്‍ ജയസൂര്യ വിനോദ സഞ്ചാര സാധ്യതകളെ കുറിച്ചും വാചാലനാകുന്നുണ്ട്. തൃക്കാക്കരയുടെ ജനപ്രതിനിധി വിനോദ സഞ്ചാര സാധ്യതകളും മനോഹാരിതയും എപ്പോഴും ശ്രദ്ധിക്കുന്ന ആളാവണമെന്നാണ് ജയസൂര്യ പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തൃക്കാക്കരക്ക് എങ്ങനെയുള്ള ജനപ്രതിനിധി വേണമെന്ന കാര്യം താരം അറിയിച്ചത്. ഒരു ജനപ്രതിനിധി ഇങ്ങനെയായിരിക്കണം എന്നുള്ള സന്ദേശവും അദ്ദേഹത്തിന്റെ വാക്കുകളില്‍ അലയടിക്കുന്നുണ്ട്.

 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ് നടക്കുക. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.

അതേസമയം വിവിധ മേഖലകളിലെ പ്രമുഖരെ കണ്ട് സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടുന്നുണ്ട്. കഴിഞ്ഞ ദിവസം പിടി തോമസിന്റെ ഭാര്യയും തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഉമ തോമസ് നടന്‍ മമ്മൂട്ടിയെ കണ്ട് വോട്ട് അഭ്യാര്‍ത്ഥിച്ചിരുന്നത് ഏറെ ജനശ്രദ്ധ നേടിയിരുന്നു. എറണാകുളം എം പി ഹൈബി ഈഡനൊപ്പം എത്തിയാണ് ഉമ മമ്മൂട്ടിയോട് വോട്ട് തേടിയത്.

തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി. നടന്‍ രമേഷ് പിഷാരടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മമ്മൂട്ടിയില്‍ നിന്ന് സഹതാപ വോട്ട് കിട്ടാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണ് ഇവിടെ പയറ്റിയത്. കാരണം മഹാരാജാസിലെ പഠന കാലം മുതല്‍ പി.ടി.തോമസുമായി ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ആളാണ് മമ്മൂട്ടി.

 

പിടി തോമസ് അന്തരിച്ചപ്പോഴും അന്തിമോപചാരം അര്‍പ്പിക്കാന്‍ നടന്‍ മമ്മൂട്ടിയെത്തിയിരുന്നു. പാലാരിവട്ടത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിച്ചത്. ഈ സൗഹൃദം കണക്കിലെടുത്ത് വോട്ട് നേടാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് മമ്മൂട്ടിയെ സമീപിച്ചത്.

അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ്. എന്നാല്‍ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്ത് ഉണ്ടാകുമെന്നാണ് വിവരം. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്റെ പേരാണ് പലരും ഉയര്‍ത്തിക്കാട്ടുന്നത്. കൂടാതെ സംസ്ഥാന വക്താവ് ടി.പി. സിന്ധുമോള്‍, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ എന്നിവരുടെ പേരുകളും കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (27 minutes ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (36 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (45 minutes ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (50 minutes ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (1 hour ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (2 hours ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോമൺവെൽത്ത് ഗെയിംസ്... പുരുഷന്മാരുടെ 65 കിലോഗ്രാം വെയിറ്റ്ലിഫ്‌റ്റിംഗിൽ വെള്ളി മെഡൽ സ്വന്തമാക്കി രാജ മുത്തുപാണ്ടി  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം...  (3 hours ago)

വയനാട് കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം....  (3 hours ago)

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം  (4 hours ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 64 കേസുകളിലായി 75 പേര്‍ കൂടി അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends