Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാരുടെ പി.എഫ്. നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വകുപ്പുമേധാവികള്‍ക്ക് ധനവകുപ്പിന്റെ നിര്‍ദേശം

09 MAY 2022 08:29 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് (പി.എഫ്.) നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വകുപ്പുമേധാവികള്‍ക്ക് ധനവകുപ്പ് നിര്‍ദ്ദേശം നല്‍കി. കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ചാണ് നടപടിയായത്.


സര്‍ക്കാര്‍വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍, ബോര്‍ഡ്-കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ശമ്പളവിതരണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് ധനവകുപ്പ് നിര്‍ദ്ദേശിച്ചു.


രണ്ടരലക്ഷം രൂപയ്ക്കു മുകളില്‍ നിക്ഷേപം വരുന്ന ജീവനക്കാരന്റെ പി.എഫ്. അക്കൗണ്ട് രണ്ടായി വിഭജിക്കണം. രണ്ടരലക്ഷം രൂപവരെ നികുതിരഹിത അക്കൗണ്ടിലേക്കും അധികമുള്ള നിക്ഷേപം നികുതി ഈടാക്കുന്ന അക്കൗണ്ടിലേക്കും മാറ്റേണ്ടതാണ്.

ഓരോ വര്‍ഷത്തെയും അധികനിക്ഷേപം നികുതി ഈടാക്കുന്ന പി.എഫ്. അക്കൗണ്ടില്‍ത്തന്നെ നിലനിര്‍ത്തും. ഇതിന് ഓരോ വര്‍ഷവും ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കിയിരിക്കണം. പി.എഫ്. നിക്ഷേപത്തിന് കൂട്ടുപലിശയാണ് കണക്കാക്കാറുള്ളത്. അതിനാല്‍, വര്‍ഷം കൂടുന്തോറും നല്‍കേണ്ട നികുതിയുടെ തോതും വര്‍ദ്ധിക്കും.

അതേസമയം സര്‍ക്കാര്‍-പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രോവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കാന്‍ പരിധിയില്ല. പി.എഫില്‍ ജീവനക്കാര്‍ക്ക് അവരുടെ വിഹിതം എത്രവേണമെങ്കിലും ഉയര്‍ത്താം. ഇതുവരെ ഈ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ബാധകമായിരുന്നില്ല.

പത്തുവര്‍ഷം കഴിഞ്ഞാല്‍ പി.എഫ്. നിക്ഷേപത്തില്‍ നിന്ന് ഒരു വിഹിതം പിന്‍വലിക്കാം.മാത്രവുമല്ല പിന്‍വലിക്കുന്ന തുക തിരിച്ചടയ്ക്കേണ്ടതില്ല.

ഈ സാധ്യതയും പി.എഫ്. നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി നല്‍കേണ്ടെന്ന ഇളവും ഉള്ളതിനാല്‍ പരമാവധി തുക പി.എഫിലേക്കു നല്‍കുക എന്ന രീതി സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാര്‍ സ്വീകരിക്കാറുണ്ട്.


നികുതി നല്‍കേണ്ടിവരുന്നതോടെ പി.എഫിലെ അധികനിക്ഷേപത്തില്‍ ജീവനക്കാര്‍ക്കുള്ള താത്പര്യം കുറഞ്ഞേക്കും. പി.എഫിനെക്കാളും ഉയര്‍ന്ന പലിശയും വരുമാനസാധ്യതയുമുള്ള മേഖലകളിലേക്ക് ഈ നിക്ഷേപം മാറുകയും ചെയ്യും.

ഉയര്‍ന്ന പി.എഫ്. നിക്ഷേപത്തിന്റെ പലിശയ്ക്ക് ആദായനികുതി ബാധകമാക്കുമെന്ന് 2021-ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിക്കുകയുണ്ടായി. കഴിഞ്ഞ ഓഗസ്റ്റില്‍ ഇതിനായി ആദായനികുതി ചട്ടത്തില്‍ ഭേദഗതി കൊണ്ടുവന്നു. ഇതനുസരിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷംമുതലുള്ള നികുതി പിടിക്കാനായി നടപടി സ്വീകരിക്കാനാണ് സംസ്ഥാന ധനവകുപ്പിന്റെ നിര്‍ദ്ദേശം.


വര്‍ഷം രണ്ടരലക്ഷം രൂപവരെയുള്ള പി.എഫ്. നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി വേണ്ട. അധികംവരുന്ന നിക്ഷേപം പ്രത്യേകം അക്കൗണ്ടില്‍ ഉള്‍പ്പെടുത്തി അതിന് ലഭിക്കുന്ന പലിശയ്ക്ക് ഓരോവര്‍ഷവും നികുതി നല്‍കേണ്ടിവരും.

അതേസമയം സര്‍ക്കാര്‍ജീവനക്കാരുടെ പി.എഫിലേക്ക് തൊഴിലുടമയുടെ വിഹിതമില്ല. അതിനാല്‍, നികുതിയില്ലാത്ത നിക്ഷേപത്തിന്റെ പരിധി അഞ്ചുലക്ഷമാണ്. എന്നാല്‍, ഡി.എ. കുടിശ്ശിക, ശമ്പളക്കുടിശ്ശിക എന്നിവ പി.എഫില്‍ ലയിപ്പിക്കുമ്പോഴും അഞ്ചുലക്ഷംതന്നെയായിരിക്കും നികുതിരഹിത നിക്ഷേപപരിധി. 2021 മാര്‍ച്ച് ഒന്നുമുതല്‍ പി.എഫ്. നിക്ഷേപത്തിന് നികുതി ബാധകമായിരിക്കുമെന്ന് ധനവകുപ്പിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (11 minutes ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (25 minutes ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (1 hour ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോമൺവെൽത്ത് ഗെയിംസ്... പുരുഷന്മാരുടെ 65 കിലോഗ്രാം വെയിറ്റ്ലിഫ്‌റ്റിംഗിൽ വെള്ളി മെഡൽ സ്വന്തമാക്കി രാജ മുത്തുപാണ്ടി  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം...  (2 hours ago)

വയനാട് കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം....  (3 hours ago)

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം  (3 hours ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 64 കേസുകളിലായി 75 പേര്‍ കൂടി അറസ്റ്റിൽ  (3 hours ago)

വിശാഖിനെ വെട്ടി വീഴ്ത്തിയതറിഞ്ഞ് ഓടിയെത്തി അമ്മ; വെള്ളം താ അമ്മേയെന്ന് വിശാഖിന്റെ കരച്ചിൽ; അമ്മ അലറിക്കരഞ്ഞിട്ടും ആരും സഹായിച്ചില്ല; അതിർത്തിത്തർക്കം അവസാനിച്ചത് കൊടും ക്രൂര കൊലപാതകത്തിൽ  (3 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ 35 റണ്‍സിന് ഇന്ത്യയുടെ ജയം  (3 hours ago)

കെ.എസ് ചിത്രക്ക് ഇന്ന് 63-ാം പിറന്നാൾ... ആശംസകളുമായി സം​ഗീത ലോകവും സിനിമാ ലോകവും...  (3 hours ago)

മുൻഗണന റേഷൻ കാർഡിൽ ഇളവിന് സാധ്യതയേറുന്നു ?... 1100 ച. അടി വീടിനും 800 സി.സി എൻജിൻ ശേഷിയുള്ള വാഹനങ്ങളും മുൻഗണന റേഷൻ കാർഡ് ലഭിക്കാൻ തടസ്സമായേക്കില്ല  (4 hours ago)

Malayali Vartha Recommends