മുൻഗണന റേഷൻ കാർഡിൽ ഇളവിന് സാധ്യതയേറുന്നു ?... 1100 ച. അടി വീടിനും 800 സി.സി എൻജിൻ ശേഷിയുള്ള വാഹനങ്ങളും മുൻഗണന റേഷൻ കാർഡ് ലഭിക്കാൻ തടസ്സമായേക്കില്ല

മുൻഗണന റേഷൻ കാർഡ് അനുവദിക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ ആലോചനയിൽ . 1100 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകളും 800 സി.സി എൻജിൻ ശേഷിയുള്ള വാഹനങ്ങളും മുൻഗണന റേഷൻ കാർഡ് ലഭിക്കാൻ തടസ്സമായേക്കില്ല.
രണ്ടു നിബന്ധനകളിലും ഇളവ് വരുത്തുന്നത് സംബന്ധിച്ച റിപ്പോർട്ട് ധനകാര്യവകുപ്പിൻറെ പരിഗണനയിലാണുള്ളത്.
ഉപഭോക്താക്കൾക്കുള്ള മറ്റ് ആനുകൂല്യങ്ങൾ കൂടി മുൻഗണന റേഷൻ കാർഡിൻറെ പരിധിയിൽ വരുന്നതിനാൽ ധനകാര്യവകുപ്പിൻറെ വിശദമായ പരിശോധനയും അനുമതിയും അത്യാവശ്യമാണ്. ശേഷം സർക്കാർ തലത്തിലായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.
നിലവിൽ 2018 ലെ സംസ്ഥാന ഭക്ഷ്യ സുരക്ഷാചട്ട പ്രകാരം 1000 ചതുരശ്ര അടിയാണ് വീട് പരിധി. നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (സ്വയം ഓടിക്കുന്ന ടാക്സി ഒഴികെ) ഉള്ളവരും പരിധിക്ക് പുറത്താണ്. നിലവിലെ സാമൂഹിക സാഹചര്യത്തിൽ നാലുചക്രവാഹനം ആഡംബരമല്ലെന്ന നിരീക്ഷണത്തിലാണ് 800 സി.സി എൻജിൻ ശേഷിയുള്ള കാറുകൾക്ക് ഇളവ് നൽകാൻ ആലോചിക്കുന്നത്.
ഭിന്നശേഷിക്കാരായ അംഗങ്ങളുടെ യാത്രക്കായി കാർ അടക്കം ഉപയോഗിക്കുന്ന കുടുംബങ്ങളുമുണ്ട്. ഒരേക്കറിലധികം ഭൂമി കൈവശമുള്ളവർക്ക് ഭൂമിയുടെ തരം അനുസരിച്ചും പരിഗണന ലഭിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha


























