Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഒരു പുതിയ മാതൃക ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നു; ഫലകങ്ങളും, പൊന്നാടയുമെല്ലാം പരമാവധി ഒഴിവാക്കാൻ സംഘാടക സമിതി നാട്ടുകാരോട് അഭ്യർത്ഥിച്ചു; വരുന്നവരെല്ലാം കുടകൾ കൊണ്ടുവരണം; സ്വീകരണമായി കുടകൾ; ഇന്നലെ സ്വീകരണമായി ലഭിച്ചത് രണ്ടായിരത്തോളം കുടകൾ; കുട കൊണ്ടൊരു പുതിയ മാതൃകയുമായി എ എ റഹിം

10 MAY 2022 10:54 PM IST
മലയാളി വാര്‍ത്ത

ഒരു പുതിയ മാതൃക ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ഫലകങ്ങളും,പൊന്നാടയുമെല്ലാം പരമാവധി ഒഴിവാക്കാൻ സംഘാടക സമിതി നാട്ടുകാരോട് അഭ്യർത്ഥിച്ചു. വരുന്നവരെല്ലാം കുടകൾ കൊണ്ടുവരണം. സ്വീകരണമായി കുടകൾ. ഇന്നലെ സ്വീകരണമായി ലഭിച്ചത് രണ്ടായിരത്തോളം കുടകൾ. കുട കൊണ്ടൊരു പുതിയ മാതൃകയുമായി എ എ റഹിം. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെ; കുട കൊണ്ടൊരു പുതിയ മാതൃക.

ഇന്നലെ എന്റെ നാട് എനിക്കൊരുക്കിയ സ്വീകരണമായിരുന്നു. പഠിച്ചും കളിച്ചും രാഷ്ട്രീയ പ്രവർത്തനം നടത്തിയും വളർന്ന നാട്ടിൽ എന്റെ പ്രിയപ്പെട്ട നാട്ടുകാർ എനിക്കൊരുക്കിയ സ്വീകരണം. സ്വീകരണത്തിന് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഒരു പുതിയ മാതൃക ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ഫലകങ്ങളും,പൊന്നാടയുമെല്ലാം പരമാവധി ഒഴിവാക്കാൻ സംഘാടക സമിതി നാട്ടുകാരോട് അഭ്യർത്ഥിച്ചു.വരുന്നവരെല്ലാം കുടകൾ കൊണ്ടുവരണം.

സ്വീകരണമായി കുടകൾ.ഇന്നലെ സ്വീകരണമായി ലഭിച്ചത് രണ്ടായിരത്തോളം കുടകൾ. കുടകൾ ശേഖരിച്ചത് കൃത്യമായ ഉദ്ദേശ്യത്തോടെ ആയിരുന്നു.ഞങ്ങളുടെ പഞ്ചായത്തിലെ എൽപി സ്‌കൂൾ കുട്ടികൾക്ക് ഈ കുടകൾ വിതരണം ചെയ്യും. ഈ ആശയത്തോട് നാട്ടുകാരിൽ നിന്നുമുണ്ടായത് മികച്ച പ്രതികരണമായിരുന്നു. റെസിഡന്റ്‌സ് അസോസിയേഷനുകൾ, ക്ഷേത്ര കമ്മിറ്റികൾ,ജമാഅത്ത് കമ്മിറ്റികൾ,  ക്ളബ്ബുകൾ, ഗ്രന്ഥശാലകൾ, കുടുംബശ്രീ യൂണിറ്റുകൾ,രാഷ്ട്രീയ പാർട്ടികൾ, വ്യക്തികൾ....

എന്നിങ്ങനെ സ്വീകരിക്കാൻ എത്തിയവർ എല്ലാവരും കുടകളുമായി വന്നു. നല്ല കാര്യമായതിനാൽ ചിലർ ഒട്ടനവധി എണ്ണം കുടകൾ സ്വീകരണമായി തന്നു. ഒരു സഹോദരീ നൂറു കുടകളുമായാണ് എത്തിയത്. രണ്ടായിരത്തോളം കുടകളാണ് സ്വീകരണത്തിൽ ലഭിച്ചത്. വരും ദിവസങ്ങളിൽ ഈ കുടകൾ കുട്ടികൾക്ക് സ്‌കൂളുകളിൽ കൊണ്ടുപോയി സമ്മാനമായി നൽകും. പലപ്പോഴും ലഭിക്കുന്ന മെമെന്റോകൾ വയ്ക്കാൻ സ്ഥലം ഇല്ലാതെ ഉപേക്ഷിക്കുന്ന നിലയുണ്ട്.

എന്റെ മാത്രം കാര്യമല്ല,പൊതുരംഗത്തെ എല്ലാവരുടെയും അനുഭവം ഇങ്ങനെയൊക്കെ തന്നെയാണ്.നല്ല വില കൂടിയ ഫലകങ്ങളും പൊന്നാടകളും ആവശ്യത്തിലേറെ ലഭിക്കും.എണ്ണം കൂടുമ്പോൾ,സ്നേഹപൂർവ്വം ഇതെല്ലാം നൽകിയ ആളുകളോട് നമുക്ക് നീതിപുലർത്താൻ കഴിയാതെവരും.സൂക്ഷിക്കാൻ സ്ഥലം തികയാതെ ബുദ്ധിമുട്ടും.പ്രത്യേക ഗുണം ഒന്നും സമൂഹത്തിനു ഇത് കൊണ്ട് നമുക്കാർക്കും നൽകാനും കഴിയില്ല.

അതേസമയം മേല്പറഞ്ഞ പോലുള്ള മാതൃകകൾ ആവർത്തിച്ചാൽ സമൂഹത്തിന് അത് വലിയ ഉപകാര പ്രദമാകും. ഇനിയും മെമെന്റോകൾ നല്കാൻ ഉദ്ദേശിക്കുന്ന സന്ദർഭങ്ങളിൽ മറ്റുള്ളവർക്ക് ഉപയോഗപ്രദമായ ഇത്തരം മാതൃകകൾ സ്വീകരിക്കണം എന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

മോറാൻ മോർ മാർ ബസേലിയോസ് ക്ളീമിസ് കത്തോലിക്ക ബാവയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു.ഡി കെ മുരളി എംഎൽഎ,സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി,കോലിയക്കോട് എൻ കൃഷ്ണൻ നായർ,
മുരുകൻ കാട്ടാക്കട,ജില്ലാപഞ്ചായത്ത് പ്രസിഡന്റു ഡി സുരേഷ്‌കുമാർ,പഞ്ചായത്ത് പ്രസിഡന്റു കുതിരകുളം ജയൻ,സിപിഐഎം ഏരിയ സെക്രട്ടറി ഇ എ സലിം തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

മലങ്കര സെന്റ് ജോൺസ് മെഡിക്കൽ വില്ലേജിലെ ആശാഭവനിലുള്ള 4 ഭാവനരഹിതർക്ക് ക്ളീമിസ് കാതോലിക്കാബാവ നൽകിയ ഭൂമിയിൽ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാപഞ്ചായത്ത് വച്ചു നൽകിയ വീടുകളുടെ താക്കോൽ ചടങ്ങിൽ വച്ചു കൈമാറി. ഫാദർ ജോസ് കിഴക്കേടത്ത് ചെയർമാനും അഡ്വ ആർ അനിൽ കൺവീനറുമായ സംഘാടക സമിതിയാണ് സ്വീകരണമൊരുക്കിയത്. സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ്,  സമന്വയ ഗ്രന്ഥശാല, സരസ്വതി മന്ദിരംഗ്രന്ഥശാലയും സംയുക്തമായാണ് സംഘാടനം നടത്തിയത്. നന്മയുള്ള മാതൃകകൾ ഇനിയും നമുക്ക് സൃഷ്ടിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (52 minutes ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (1 hour ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (1 hour ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (4 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (4 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (5 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends