നാട്ടിലായിരുന്നപ്പോൾ മെഹ്നാസിന്റെ സുഹൃത്തുക്കള്‍ രാത്രിയില്‍പ്പോലും വരും; റിഫ ഒറ്റയ്ക്ക് റൂമില്‍ ആയിരുക്കുമ്പോഴും മെഹ്നാസ് സുഹൃത്തുക്കളെ മുറിയിലേക്ക് വിടും; ഞാന്‍ ടെസ്റ്റ് ചെയ്തിട്ട് ജയിച്ച ആളുകളാണ്; ഇതൊന്നും കുഴപ്പമില്ല എന്നാണ് മെഹ്നാസ് പറയാറുണ്ടായിരുന്നത്; പിന്നീട് ഞങ്ങള്‍ ഇതൊക്കെ വിലക്കി; മെഹ്നാസ് ജോലിക്ക് പോകുന്നില്ലെന്നും താന്‍ പണിയെടുത്ത കാശ് മെഹ്നാസ് ധൂര്‍ത്തടിക്കുന്നുവെന്നും റിഫ പറഞ്ഞിരുന്നു; സത്യങ്ങൾ പുറത്ത് വിട്ട് റിഫയുടെ സഹോദരൻ

മെഹ്നാസിനെതിരെ റിഫയുടെ കുടുംബം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. റിഫയുടെ മരണത്തിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവും കാണിക്കാതിരുന്ന മെഹ്നാസ് യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കി തന്റെ ഭാഗം ന്യായീകരിക്കുകയാണെന്ന് റിഫയുടെ സഹോദരന്‍ ആരോപിച്ചു. അഭിമുഖങ്ങളിൽ മെഹ്നാസ് പറയുന്നത് കളവാണ്. തനിക്ക് കൂടെ അറിയാവുന്ന പല കാര്യങ്ങളും തെറ്റായാണ് അവതരിപ്പിക്കുന്നത്. റിഫയുടെ മരണ ശേഷം മെഹ്നാസിന്റെ പെരുമാറ്റങ്ങളില്‍ സംശയം തോന്നി. അതുകൊണ്ടാണ് സഹോദരൻ റിജിന്‍ മരണത്തില്‍ ദുരൂഹതയുണ്ടായിരുന്നെന്ന് പറഞ്ഞത്.
ദുബായില്‍ എത്തിപ്പോൾ കാശ് കൈയ്യില്‍ നില്‍ക്കുന്നില്ല. മെഹ്നാസ് ജോലിക്ക് പോകുന്നില്ലെന്നും താന്‍ പണിയെടുത്ത കാശ് മെഹ്നാസ് ധൂര്‍ത്തടിക്കുന്നുവെന്നും റിഫ പറഞ്ഞു. നിനക്ക് ബുദ്ധിമുട്ടാണെങ്കില്‍ നാട്ടിലേക്ക് പോകൂ എന്നാണ് താൻ റിഫയോട് പറഞ്ഞത്. എന്നാല്‍, അവനില്ലാതെവരില്ല എന്നായിരുന്നു റിഫ പറഞ്ഞത്. ഇടയ്ക്ക് റിഫ നാട്ടില്‍ വന്ന് നിന്നു. തിരിച്ചുപോയപ്പോൾ പ്രശ്‌നങ്ങള്‍ തുടങ്ങി. ആ സമയത്തൊന്നും മെഹ്നാസ് മെസേജ് അയക്കാറുണ്ടായിരുന്നില്ലെന്നനും റിജിന്‍ വ്യക്തമാക്കി.
മെഹ്നാസിന്റെ സുഹൃത്ത് ജംഷാദ് ശല്യപ്പെടുത്തുന്നു എന്നാണ് അവസാനമായി റിഫ പറഞ്ഞത് . രാത്രിയില്‍ ഉണര്‍ന്നപ്പോള്‍ ജംഷാദാണ് അടുത്ത് കിടക്കുന്നതെന്ന് കണ്ടു. ഫാന്‍ ഓഫ് ചെയ്യുക, ഉറക്കത്തില്‍ ശല്യപ്പെടുത്തുക എന്നിവയൊക്കെ ചെയ്യാറുണ്ടായിരുന്നുവെന്നും റിഫ വെളിപ്പെടുത്തി. റിഫയേയും ജംഷാദിനേയും മാത്രം മുറിയിലാക്കി മെഹ്നാസ് പുറത്ത് പോകാറുണ്ടായിരുന്നു .
എത്ര വലിയ സുഹൃത്തായാലും എപ്പോഴാണ് മനസ്സ് മാറുകയെന്ന് പറയാനാകില്ല. നാട്ടിലായിരുന്നപ്പോൾ മെഹ്നാസിന്റെ സുഹൃത്തുക്കള്‍ രാത്രിയില്‍പ്പോലും വരും. പിന്നീട് ഞങ്ങള്‍ വിലക്കിയപ്പോൾ വരാറില്ലായിരുന്നു. റിഫ ഒറ്റയ്ക്ക് റൂമില്‍ ആയിരുന്നു. അപ്പോഴും മെഹ്നാസ് സുഹൃത്തുക്കളെ മുറിയിലേക്ക് വിടും. ഇങ്ങനെ ഒറ്റയ്ക്കാവാതിരിക്കാന്‍ റിഫ ഞങ്ങളുടെ കൂടെ വന്നിരിക്കും. ഞാന്‍ ടെസ്റ്റ് ചെയ്തിട്ട് ജയിച്ച ആളുകളാണ്. ഇതൊന്നും കുഴപ്പമില്ല എന്നായിരുന്നു മെഹ്നാസ് പറയാറുണ്ടായിരുന്നതെന്നും റിജിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha