മരണത്തെ തടുക്കാനുള്ള ബാക്ടീരിയ കണ്ടുപിടിച്ച റഷ്യന്‍ ശാസ്ത്രജ്ഞന് ഇരിക്കപ്പൊറുതിയില്ല

അനശ്വരനാകാന്‍ \'ബാക്ടീരിയ\'യെ കണ്ടുപിടിച്ചെന്ന അവകാശവാദവുമായെത്തിയ ശാസ്ത്രജ്ജന് ഇരിക്കപ്പൊറുതിയില്ല. ബാക്ടീയരയെ തങ്ങളുടെ ശരീരത്തില്‍ കുത്തിവെയ്ക്കണമെന്നാവശ്യവുമായി ദിവസവും നിരവധിപേരാണ് തന്നെ ബന്ധപ്പെടുന്നതെന്ന് ബാക്ടീരയയെ കണ്ടുപിടിച്ച റഷ്യന്‍ ശാസ്ത്രജ്ഞന്‍ അനറ്റോലി ബ്രൗച്‌കോവ്. ബാര്‍സില്ലസ് എഫ് എന്ന ബാക്ടീരിയയെയാണ് അദ്ദേഹം എല്ലാ രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയായി കാണുന്നത്. രണ്ട് വര്‍ഷം മുമ്പാണ് അനറ്റൊലി ബാക്ടീരിയയെ സ്വന്തം ശരീരത്തില്‍ കുത്തിവെച്ച് അനശ്വരത്വം നേടിയെന്ന് ഇയാള്‍ അവകാശപ്പെടുന്നത്. ബാക്ടീരിയ കുത്തിവയ്പിനുശേഷം ജലദോഷം പോലും ഉണ്ടായിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. യാകുട് മേഖലയിലെ ജനങ്ങളുടെ ആയുര്‍ ദൈര്‍ഘ്യമാണു തനിക്കു പ്രചോദനമായതെന്ന് ഇദ്ദേഹം പറയുന്നു. കുടിവെള്ളം വഴിയാകാം ബാക്ടീരിയ ഈ വിഭാഗത്തില്‍പ്പെട്ടവരുടെ ശരീരത്തിലെത്തിയത്. ബാക്ടീരിയയുടെ പ്രവര്‍ത്തനം എങ്ങനെയെന്ന് ഇദ്ദേഹത്തിനറിയില്ല. താന്‍ കൂടുതല്‍ ചെറുപ്പമായെന്ന് അദ്ദേഹം പറയുന്നു.
2009 ല്‍ മാമ്മത് പര്‍വതനിരയില്‍നിന്ന് ഇദ്ദേഹം തന്നെയാണ് ഇവയെ കണ്ടെത്തിയത്. കോടിക്കണക്കിനു വര്‍ഷം മുമ്പ് രൂപമെടുത്തതാണ് ഇവ. 35 ലക്ഷം മുമ്പാണ് ഇവ ഉരുത്തിരിഞ്ഞതെന്നാണ് അനറ്റോലി പറയുന്നത്. എലികളുടെ സഹായത്തോടെ ബാര്‍സില്ലസ് എഫിനെ പഠിക്കാനായിരുന്നു റഷ്യന്‍ ശാസ്ത്രജ്ഞരുടെ ശ്രമം. എന്നാല്‍ എലികളിലും സമാന അവസ്ഥ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ \'ബാക്ടീരിയ ചികിത്സ\' പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























