നടേഷ ഗുരുവിനെയൊതുക്കാന്‍ സുരേഷ് ഗോപിനായര്‍ രംഗത്ത്, രണ്ടുപേരെയും ഒതുക്കാന്‍ മുരളി, രാജകൂട്ടുകെട്ട്..

ലോല ഹൃദയനായ നടന്‍ സുരേഷ് ഗോപിയ്ക്ക് ബിജെപി കാണിക്കുന്ന ഈ അവഗണന ഒരിക്കലും സഹിക്കാന്‍ കഴിയില്ല. രാജഗോപാലിനെ വെട്ടി പടപ്പുറപ്പാട് തുടങ്ങിയ സുരേഷ് ഗോപിയ്ക്ക് പാരയായി വെള്ളാപ്പള്ളി നടേഷന്‍ മുതലാളി വന്നിരിക്കുന്നു. പെരുന്നയില്‍ സുകുമാരന്‍നായര്‍ അപമാനിച്ച് പുറത്താക്കിയതിന് ശേഷം ചെവിയിലെ പൂടകാണിച്ച് താനും നായരാണെന്ന് പറഞ്ഞിട്ടൊന്നും ഏശിയില്ല. ബിജെപിയിലും ഗോപിക്ക് ഇപ്പോള്‍ വലിയ വിലയില്ലാതായി. നായന്‍മാര്‍ക്ക് വേണ്ടാത്ത സുരേഷ് ഗോപിയെ ബിജെപിക്കും വേണ്ടാത്ത സ്ഥിതിയാണ്. അതോടെ ഗോപിയുടെ ചലചിത്ര കോര്‍പ്പറേഷന്റെ നെറ്റിപ്പട്ടസ്ഥാനവും ചന്ദനത്തിരി കത്തിച്ചതുപോലെ മണം പരത്തിയങ്ങ് പോയി. മോഡിചേട്ടന്‍ അമിത്ഷായിലൂടെ മുരളിയണ്ണന്‍വഴി ഗോപിയോട് കാര്യം പറയുകയും ചെയ്തുകഴിഞ്ഞു.
ഇതിനിടയിലാണ് ചാണക്യസമവാക്യങ്ങളുമായി വെള്ളാപ്പള്ളി മുതലാളിയുടെ രംഗ പ്രവേശനം. കഴിഞ്ഞ മാസം തന്നെ അമിത്ഷായുടെ വിട് നാലഞ്ച് പ്രാവിശ്യം കയറിയിറങ്ങി അടുപ്പക്കാരനായി. അവസാനം മോഡിയുടെ അടുക്കളയിലും വെള്ളാപ്പള്ളിയ്ക്ക് കഞ്ഞിവെയ്ക്കാനായി. സ്വന്തം വീട്ടിലേക്ക് ബിജെപിയെ അടുപ്പിക്കില്ലെന്ന പറയുമ്പോഴും മനസില്‍ താന്‍ ബിജെപിയായി കഴിഞ്ഞുവെന്നാണ് അടുപ്പക്കാരോട് നടേഷഗുരു പറഞ്ഞത്. ഇന്നലെ കൊച്ചുനടേഷനെയും കൂട്ടി മോഡിജിയെ കാണാന്‍ പോകുന്നതിന് മുമ്പ് വെള്ളാപ്പള്ളി നടേഷന്‍ തുഷാര്‍ വെള്ളാപള്ളിയോട് ഒന്ന് മാത്രമേ പറഞ്ഞുള്ളു. മോഡിയെ കണ്ട് പഠിക്കണം. മോഡിയെ മാതൃകയാക്കണം. അച്ഛന്‍ പറഞ്ഞതുപോലെ കൊച്ചുനടേഷന്‍ മോഡിയെ മാതൃകയാക്കി. കുര്‍ത്തയും പൈജാമയും ധരിച്ചാണ് തുഷാര്‍വെള്ളാപ്പള്ളി അച്ഛനും അമ്മയോടുമൊപ്പം പ്രധാനമന്ത്രിയെ കാണാന്‍പോയത്. പക്ഷേ എസ്എന്‍ഡിപിയെന്ന് എഴുതിയ കുര്‍ത്തയും പൈജാമയും ഇട്ട്‌കൊണ്ട് പോകാനുള്ള ബുദ്ധി കൊച്ചുനടേഷന് ഉദിച്ചില്ല. എങ്കില്‍ കേരളത്തിലെ മോഡിയായി കൊച്ചുനടേഷന്‍ അറിയപെട്ടേനേ..
കുടുംബസമേതമുള്ള വെള്ളാപ്പള്ളിയുടെ വരവ് കണ്ട് ഇവര് പെണ്ണുകാണാന്‍വന്നതാണോ എന്നാണ് മോഡിജി അമിത് ഷായോട് ചോദിച്ചത്. അരമണിക്കൂറുകൊണ്ട് ചായയും കൊടുത്ത് വീട്ടില് ചില്ലിട്ട് വെയ്ക്കാനൊരു ഫോട്ടോയുമെടുത്ത് എല്ലാരെയുംയാത്രയാക്കി. വെള്ളാപ്പള്ളിയുടെ മോഡിയെകാണല്‍ ചടങ്ങ് ലൈവായി ടിവിയിലൂടെ കാണിച്ചുകൊണ്ടിരുന്നു. ടിവി ചാനലുകളിലെല്ലാം വെള്ളാപ്പള്ളിയുടെ മോഡി സന്ദര്‍ശനത്തിന്റെ ചര്‍ച്ച. അവിടെ ചര്‍ച്ച ഇവിടെ ചര്‍ച്ച... അങ്ങനെ തള്ളി തള്ളിയിരിക്കുബോഴാണ് അവിച്ച് തള്ളലുമായി നടേഷന്‍മുതലാളിയുടെ രംഗ പ്രവേശനം. മോഡിയുമായി കേരളത്തിന്റെ വികസനം സംസാരിക്കാനായി എത്തിയ മാര്‍പ്പാപ്പയാണ് താന്നെന്നും, മൈക്രോഫിനാന്‍സും, സംവരണ പാപികളുടെ പാപം പൊറുക്കുന്നതുമെല്ലാം ചര്‍ച്ചയായിയെന്നും ഇനിയും പാപികളുടെ പാപം പൊറുക്കുന്നതിനായി താന്‍ നിരന്തരം മോഡിയെ ബുദ്ധിമുട്ടിക്കുമെന്നുള്ള തള്ളലുകേട്ട് കേരളജനത രാത്രിയാഹാരം ഒഴുവാക്കിയെന്നാണ് കേട്ടത്. ആഹാരം കഴിക്കേണ്ട ആവശ്യമില്ലെല്ലോ ഇമ്മാതിരി തള്ളല്ലേ തള്ളിയിറക്കിയത്.
എന്തായാലും ആശ്വാസമായത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ്. കേരളത്തിന് അതുവേണം, ഇതുവേണം എന്നുപറഞ്ഞ് പ്രധാനമന്ത്രിയുടെ വീട്ടില്‍പോയി കാത്തിരിക്കണ്ടല്ലോ...നടേഷന്‍ മുതലാളിയെ പറഞ്ഞ് അയച്ചാപ്പോരെ...എല്ലാം ഇപ്പശരിയാക്കിത്തരുമെന്ന്...ഹയ്യടാ കോളടിച്ചേ...അപ്പുറത്ത് ഒരാള് മുഖോം വീര്‍പ്പിച്ച് ഇരിപ്പോണ്ട് സുരേഷ് ഗോപി...വെച്ചിട്ടുണ്ട് മുരളീ നിനക്ക്......... ( എകെജി സെന്ററിലേക്ക് ചെല്ല്, അവിടെ ആളെയുടുക്കുന്നുണ്ട്, ജോര്‍ജ്ജണ്ണന്‍ മുമ്പേപോയി ക്യൂനിന്ന് കാല് കഴിച്ചപ്പോള്‍ അവിടെ വരിയില്‍ തന്നെ കഞ്ഞിവെച്ച് കുടിച്ച് കെടക്കുന്നുണ്ട്. പോയാല്‍ കഞ്ഞികുടിക്കം).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























