രണ്ടു ദിവസമായി പുറത്ത് ആരെയും കാണാനില്ല.... അയല്‍വാസി വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്.... അമ്മ മരിച്ചതറിയാതെ, അമ്മയോടൊപ്പം കിടക്കുന്ന മകള്‍

രണ്ടു ദിവസമായി പുറത്ത് ആരെയും കാണാനില്ല.... അയല്‍വാസി വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്.... അമ്മ മരിച്ചതറിയാതെ, അമ്മയോടൊപ്പം കിടക്കുന്ന മകളെയാണ്.
മാനസികാസ്വാസ്ഥ്യമുള്ള മകള്‍ മൃതദേഹത്തിന് ഒപ്പം കഴിഞ്ഞത് 3 രാത്രിയും 2 പകലുമാണ്. പച്ചടി കലാസദനം അമ്മിണി കലാസദനം (70) ഞായര്‍ രാത്രിയാണു മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ഒന്നര മാസം മുന്‍പു മരിച്ചിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള മകള്‍ ശശികല (40) മാത്രമാണു കൂടെയുണ്ടായിരുന്നത്.
രണ്ടുദിവസമായി വീട്ടിനുള്ളില്‍ നിന്നും പുറത്തേക്ക് ആരെയും കാണാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം അയല്‍വാസി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയില്‍ കാണുന്നത്. കട്ടിലില്‍ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതേ കട്ടിലില്‍ മകളും കിടക്കുകയായിരുന്നു. മൃതദേഹമാകട്ടെ ഉറുമ്പരിച്ച നിലയിലും.
അമ്മിണി പലതരം രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. പ്രമേഹം കടുത്തതോടെ വലതു കാല്‍ മുറിച്ചുമാറ്റിയിരുന്നു. പാലിയേറ്റീവ് നഴ്‌സുമാര്‍ വീട്ടിലെത്തി ചികിത്സ നല്‍കിയിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെ സഹായത്തോടെയാണ് ഇവര്‍ കഴിഞ്ഞു പോന്നത്. നെടുങ്കണ്ടം പൊലീസെത്തി പരിശോധന നടത്തി . അമ്മിണിയുടെ സംസ്‌കാരചടങ്ങുകളും നടന്നു.
"
https://www.facebook.com/Malayalivartha