സില്‍വര്‍ലൈനിന്റെ സാമൂഹ്യാഘാത പഠനത്തിന് ബലപ്രയോഗത്തിലൂടെ കല്ലിടുന്നത് സര്‍ക്കാര്‍ വിലക്കിയെങ്കിലും നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാര്‍ക്കിംഗ് നടത്താതെ പറ്റില്ലെന്ന് കെ-റെയില്‍... അടുത്തയാഴ്ച മുതല്‍ മാര്‍ക്കിംഗും സര്‍വേയും തുടങ്ങും, മാര്‍ക്കിംഗിനായി കെ-റെയില്‍ സംഘമെത്തുന്നതോടെ വീണ്ടും സംഘര്‍ഷമുണ്ടാകാന്‍ സാധ്യത

സില്‍വര്‍ലൈനിന്റെ സാമൂഹ്യാഘാത പഠനത്തിന് ബലപ്രയോഗത്തിലൂടെ കല്ലിടുന്നത് സര്‍ക്കാര്‍ വിലക്കിയെങ്കിലും നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാര്‍ക്കിംഗ് നടത്താതെ പറ്റില്ലെന്ന് കെ-റെയില്‍. ഏറ്റെടുക്കേണ്ട ഭൂമിയിലോ സമീപത്തോ ഉള്ള കെട്ടിടങ്ങളിലും മരങ്ങളിലും മാര്‍ക്കിംഗ് നടത്തുമെന്ന് എം.ഡി.
അഞ്ച് ഉപഗ്രഹങ്ങളിലെ വിവരങ്ങളുപയോഗിച്ച് അലൈന്‍മെന്റിന്റെ കൃത്യമായ അക്ഷാംശം, രേഖാംശം എന്നിവ അതീവ കൃത്യതയോടെ അടയാളപ്പെടുത്തുന്ന ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ഡി.ജി.പി.എസ്) ഉപയോഗിച്ചായിരിക്കും മാര്‍ക്കിംഗ് നടത്തുക.
അടുത്തയാഴ്ച മുതല്‍ മാര്‍ക്കിംഗും സര്‍വേയും തുടങ്ങും. മാര്‍ക്കിംഗ് നടത്തിയില്ലെങ്കില്‍ അലൈന്‍മെന്റ് സാമൂഹ്യാഘാത പഠന സംഘത്തിന് കൃത്യമായി മനസിലാക്കാനാവില്ലെന്നും വ്യക്തമാക്കി കെ-റെയില്‍.
529.45 കിലോമീറ്റര്‍ നിര്‍ദ്ദിഷ്ട പാതയിലെ അലൈന്‍മെന്റ് പൂര്‍ണമായി നേരത്തേ ജിയോടാഗിംഗ് നടത്തിയിട്ടുള്ളതിനാല്‍, ഇനി മാര്‍ക്കിംഗ് നടത്തുക മാത്രമാണ് വേണ്ടത്.
സര്‍വേയ്‌സ് ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരമാണ് മാര്‍ക്കിംഗ്. ജി.പി.എസ് സാങ്കേതികവിദ്യയുപയോഗിച്ചുള്ള സര്‍വേയും മാര്‍ക്കിംഗും തടയുമെന്നാണ് യു.ഡി.എഫ് പ്രഖ്യാപനം. മാര്‍ക്കിംഗിനായി കെ-റെയില്‍ സംഘമെത്തുന്നതോടെ വീണ്ടും സംഘര്‍ഷമുണ്ടാകാനിടയുണ്ട്.
തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സാമൂഹ്യാഘാത പഠനം തുടങ്ങിയിട്ടുണ്ട്. കണ്ണൂരില്‍ രണ്ടു വില്ലേജുകളില്‍കൂടി മാര്‍ക്കിംഗ് നടത്തിയാല്‍ പഠനം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാവും. മറ്റു ജില്ലകളിലും പഠനസംഘങ്ങളെ കളക്ടര്‍മാര്‍ നിയോഗിച്ചിട്ടുണ്ട്.
100 ദിവസത്തിനകം സാമൂഹ്യാഘാത പഠനം പൂര്‍ത്തിയാക്കും. 10ജില്ലകളില്‍ ഏറ്റെടുക്കേണ്ടത് 955.13 ഹെക്ടര്‍ സ്വകാര്യഭൂമിയാണ് .ഏറ്റെടുക്കേണ്ട ഭൂമി (ഹെക്ടറില്‍) തിരുവനന്തപുരം-78.42 കൊല്ലം-83.06 ആലപ്പുഴ-42.51 പത്തനംതിട്ട-44.47 കോട്ടയം-108.11 എറണാകുളം-120.72 തൃശൂര്‍-111.47 മലപ്പുറം-109.94 കോഴിക്കോട്-42.03 കണ്ണൂര്‍-53.95 കാസര്‍കോട്-161.26 എന്നിങ്ങനെയാണ്.
https://www.facebook.com/Malayalivartha