ലക്ഷ്യംവച്ചത് വിദ്യാര്‍ഥികളെയും ടെക്കികളെയും; എംഡിഎംഎ വിറ്റിരുന്ന കായിക അധ്യാപികയായ യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയില്‍! പിടികൂടിയത് രഹസ്യവിവരത്തിന്റെ പിന്നാലെ....

കൊച്ചി ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് വിദ്യാര്‍ഥികള്‍ക്കും ടെക്കികള്‍ ഉള്‍പ്പടെയുള്ളവരെ ലക്ഷ്യംവച്ച് എംഡിഎംഎ വിറ്റിരുന്ന കായിക അധ്യാപികയായ യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയിലായതായി റിപ്പോർട്ട്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കപ്പില്‍ സനില്‍, കായിക അധ്യാപകരായ തിരുവല്ല സ്വദേശി അഭിമന്യു സുരേഷ്, തിരുവനന്തപുരം വള്ളക്കടവ് അമൃത എന്നിവരാണ് എറണാകുളം ഡാന്‍സാഫിന്റെയും ഇന്‍ഫോപാര്‍ക്ക് പൊലീസിന്റെയും പിടിയിലായിരിക്കുന്നത്.
ഇത്തരത്തിൽ വില്‍പ്പന സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. പലതവണ പിടികൂടാന്‍ ശ്രമമുണ്ടായെങ്കിലും രക്ഷപ്പെട്ട സംഘത്തെ സാഹസികമായി വലയിലാക്കുകയായിരുന്നു അന്വേഷണസംഘം.
അതോടൊപ്പം തന്നെ ഏറ്റവും അടുപ്പക്കാര്‍ക്കു മാത്രം ലഹരി നല്‍കിയിരുന്ന ഇവര്‍ ബംഗളുരുവില്‍നിന്നാണ് ലഹരിയെത്തിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോണുകളും സിംകാര്‍ഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതിനാല്‍ തന്നെ പ്രതികളിലേക്ക് എത്തുക എളുപ്പമായിരുന്നില്ലെന്നു പൊലീസ് വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha